For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാൻസർ ചികിത്സയ്ക്ക് ശേഷമുള്ള നിങ്ങളുടെ ലൈംഗീക ജീവിതം

|

ക്യാൻസർചികിത്സയ്ക്കു ശേഷമുള്ള നിങ്ങളുടെ ലൈംഗിക ജീവിതം മുൻപത്തേക്കാളും പല രീതിയിലും വ്യത്യസ്തമായിരിക്കും. പലപ്പോഴും നിങ്ങൾക്ക് പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്താൽ കഴിഞ്ഞെന്നു വരില്ല. അതുപോലെ പെട്ടെന്നൊരു നിമിഷത്തിൽ നിങ്ങൾക്ക് ലൈംഗികതയുടെ മനോനിലയിലേക്കത്താൻ സാധിച്ചെന്നും വരില്ല. അതു കൂടാതെ ചികിത്സാ വേളയിലെ ശാരീരികമായ പാർശ്വഫലങ്ങളും നിങ്ങളെ സ്വയം ഇതിൽ നിന്ന് പിൻവാങ്ങാൻ തോന്നിപ്പിച്ചേക്കാം.

cncer

ഒരു. ഉദാഹരണത്തിന്, നിങ്ങളുടെ മുടി നഷ്ടപ്പെടുമ്പോഴൊ അല്ലെങ്കിൽ പെട്ടെന്ന് നിങ്ങളുടെ ശരീരഭാരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോഴോ അതല്ലെങ്കിൽ നിങ്ങളുടെ മൂത്രസഞ്ചിയിലും കുടലുകളുലുമൊക്കെ വേദന അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് ഇതൊരു ശാരീരിക പ്രശ്നമായി അനുഭവപ്പെടാം...

ക്യാൻസർ ചികിത്സയുടെ പരിമിധഫലങ്ങൾ ചുരുക്കം ചിലരുടെ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വളരേ പെട്ടെന്ന് തന്നേ കടന്നു പോകുന്നു. എന്നാർ മറ്റു ചിലർക്കാകട്ടെ മാസങ്ങളോ വർഷങ്ങളോ വേണ്ടി വരുന്നു അവയിൽ നിന്നു പിൻവാങ്ങാൻ .

cnc

മൂത്രസഞ്ചിയിലെ കാൻസറിനാണ് നിങ്ങൾ ചികിത്സ തേടുന്നതെങ്കിൽ, ഉദ്ധാരണത്തെ നിലനിർത്താൻ പലപ്പോഴും നിങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നേക്കാം. റേഡിയേഷൻ അല്ലെങ്കിൽ ഹോർമോൺ തെറാപ്പിക്ക് വിധേയരായ സ്ത്രീകൾക്ക് ലൈംഗികാവയവങ്ങളിൽ ശക്തമായ വേദനകൾ ഉണ്ടാക്കുവാനും യോനീ വരണ്ടതാവാനും സാധ്യതയുണ്ട്.

എങ്കിലും ഈ അവസ്ഥയിലുള്ളവർ ഒരിക്കലും ലൈംഗികതയെ ശപിക്കപ്പെട്ട ഒന്നായി കണക്കാക്കണ്ടതില്ല. നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും സന്തോഷിപ്പിക്കുന്നതോടൊപ്പം നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആളോട് കൂടുതൽ പറ്റി ചേർന്നിരിക്കാനും കൂടുതൽ ആത്മബന്ധം പുലർത്താനും കഴിയുന്നത് എല്ലായ്പ്പോഴും ഒരു വരദാനമാണ്.

അല്പം ക്ഷമയോടെ ഇതിനെ നോക്കിക്കാണാൻ തുടങ്ങിയാൽ നിങ്ങളുടെ ലൈംഗികജീവിതം എന്നേക്കും തൃപ്തിയുള്ളതാക്കി തീർക്കാൻ കഴിയും.

നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ പറ്റി ചേർന്നിരിക്കാനുള്ള മറ്റ് മാർഗങ്ങൾ കണ്ടെത്തുക. ഇനി നിങ്ങൾക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള മാനസീകാവസ്ഥ ഇല്ലെങ്കിൽക്കൂടി നിങ്ങളുടെ പങ്കാളിയുടെ കൈകൾ നിങ്ങളുടേതിനോട് ചേർത്തു പിടിക്കുക, ചുംബിക്കുക, കെട്ടിപ്പുണരുക, പരസ്പരം മസാജു ചെയ്യുക.... നിങ്ങൾക്കിഷ്ടപ്പെടുന്നത് എന്ത് ചെയ്യേണമെന്നും ചേയ്യേണ്ടെന്നും തുറന്നു പറയുന്നതിന് എന്തിന് പരസ്പരം മടികാണിക്കണം...! നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ പങ്കാളിയോടു പങ്കുവയ്ക്കുന്നത് അവരെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായമരുളുന്നതാണ്.

cnc

നിങ്ങൾക്ക് ഒരു തുറന്ന മനസ്സ് ഉണ്ടായില്ലായെങ്കിൽ മുൻപേ നിങ്ങൾ തുടർന്നു പോയ്കൊണ്ടിരുന്ന തരത്തിലുള്ള ലൈംഗിക ബന്ധം നിങ്ങൾക്ക് പിന്നീട് സാധ്യമാകുകയില്ല. നിങ്ങളിൽ ഉണർവ് വരുത്താൻ കഴിയുന്ന വ്യത്യസ്ത മാർഗങ്ങൾ ചിന്തിച്ചെടുക്കുക. ഉദാഹരണത്തിത്, ചില സ്ത്രീകൾക്ക്, പങ്കാളികൾ തങ്ങളുടെ മാറിടത്തിൽ മൃതുവായി സ്പർശിക്കുമ്പോൾ രതിമൂർച്ഛയുണ്ടാകുന്നതായി കണ്ടുവരുന്നു.

നിങ്ങൾക്ക് സുഖപ്രദമായ ഒരു രൂപമാറ്റം വരുത്താൻ ശ്രമിക്കുക. യോനിയിൽ വേദനയോ വരൾച്ചയോ ഉള്ള സ്ത്രീകൾക്ക് വെള്ളം ഉപയോഗിക്കാം , അല്ലെങ്കിൽ സിലിക്കോൺ അധിഷ്ഠിത ഓയിൽമെന്റ് ഉപയോഗിക്കാം. നിങ്ങളിൽ ഒരു വ്യത്യാസം കണ്ടെത്താൻ ഒരുപാട് ശ്രമിക്കേണ്ടതുണ്ട്.

cnc

ഉചിതമായ ഒരു മരുന്നിനായി നിങ്ങളുടെ ഡോക്ടറോട് ചോദിക്കുക. സിൽഡെനാഫിൽ (വയാഗ്ര), ടാഡാലാഫിൽ (സിയാലിസ്) പോലുള്ള ചില മരുന്നുകൾ, രക്തത്തെ കൂടുതലായി പുരുഷലിംഗത്തിലേക്ക് ഒഴുകാൻ സഹായിക്കുന്നു. ഇത് പുരുഷന്മാരിൽ ലിംഗോദ്ധാരണത്തെ എളുപ്പത്തിക്കാൻ സഹായിക്കുന്നു. ഉണങ്ങിയ യോനീ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് താഴ്ന്ന അളവിൽ എസ്ട്രജൻ ഗുളികകൾ ഉപയോഗിക്കാം, അല്ലെങ്കിൽ യോനിയിൽ പുരട്ടുന്ന ക്രീമുകളോ അല്ലെങ്കിൽ യോനിക്ക് അകത്ത് വയ്ക്കാൻ കഴിയുന്ന റിങ്ങോ ഉപയോഗിക്കാം..

നിങ്ങൾക്ക് വേണമെങ്കിൽ ഒരു മെഡിക്കൽ ഉപകരണത്തിന്റെ സഹായം നേടിയെടുക്കാം. വാക്വം എറെക്ഷൻ ഡിവൈസ് അഥവാ (VED) എന്ന ഉപകരണത്തിന്റെ ഉപയോഗം വഴി പുരുഷന്മാർ ലൈംഗിക ബന്ധത്തിന് തയ്യാറാകുമ്പോൾ ലിംഗത്തെ കൂടുതൽ ദൃഡമാക്കുന്നതിൽ നിന്നും സഹായിക്കാൻ കഴിയും. എങ്കിലും നിങ്ങൾക്ക് ലൈംഗികതയിലായിരിക്കാനുള്ള മനോനില ഇല്ലെങ്കിൽ VED ക്ക് ഒന്നും തന്നെ ചെയ്യാനാവില്ല. ഇനി ഒരു പക്ഷേ VED നിങ്ങൾക്ക് ഫലം നൽകുന്നില്ലെങ്കിൽ, ഡോക്ടറോട് ഒരു പെനൈൽ വച്ചുപിടിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കാം.

cnc

ലൈംഗിക വേളകളിൽ വേദനയനുഭവപ്പെടുന്ന സ്ത്രീകൾക്ക് ആഴ്ചതോറും ഏതാനും തവണ ഡിലറേറ്റർ എന്ന പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിക്കാം. ഇത് നിങ്ങളുടെ യോനിയിൽ സൌമ്യമായി ഇത് വയ്കുന്നതുകൊണ്ട് നിങ്ങൾ അനുഭവിക്കുന്ന ദൃഢതയെ കുറയ്ക്കാനാവും.

നിങ്ങളുടെ പുതിയ രീതികളെയും അവസ്ഥകളേയും കുറിച്ച് ചിന്തിക്കുക. ഒരു പക്ഷേ കാൻസർ ചികിത്സ സമയത്ത്, നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ടാകാം. ലൈംഗിക വേളകളിൽ ഈ ഭാഗത്തെ നിങ്ങളുടെ പങ്കാളി എങ്ങനെ പരിചരിക്കുന്നുവെന്നതിനെക്കുറിച്ച് നിങ്ങളോടും നിങ്ങളുടെ പങ്കാളിയോടും സത്യസന്ധരായിരി പെരുമാറുക. ഇവിടെ സൌമ്യമായി സ്പർശിക്കണോ? അതല്ലങ്കിൽ സ്പർശിക്കാൻ പാടുണ്ടോ? എന്നിവയെ കുറിച്ചൊക്കെ തുറന്ന് സംസാരിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾ പങ്കാളികൾ തമ്മിലുള്ള ലൈംഗിക വേളകൾ നിങ്ങൾക്ക് എളുപ്പത്തിൽ വിശ്രമം കണ്ടെത്തുന്നവയാക്കി മാറ്റിയെടുക്കാം.

cnc

നിങ്ങൾക്ക് വന്ന ക്യാൻസറിൻറെ തരം അനുസരിച്ച്, നിങ്ങളുടെ ശരീരം വ്യത്യസ്തമായി പലപ്പോഴും പ്രവർത്തിച്ചേക്കാം. ഒരു ഉദാഹരണത്തിന്, കൊളൊറക്റ്റൽ ക്യാൻസറിന് ചികിത്സിക്കുന്ന ആളുകളിൽ പലർക്കും ശരീരത്തിൻറെ അവശിഷ്ടങ്ങൾ ശേഖരിക്കുന്ന ഓസ്ട്രോ ബാഗ് ധരിക്കേണ്ടതായുണ്ട്. അങ്ങനെയാണെങ്കിൽ, അതൊരു പ്രത്യേകതരം പൗച്ചിൽ മൂടിവയ്ക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ലൈംഗിക വേളയിൽ ഒരു ഷർട്ട് ധരിക്കുകയോ ചെയ്യുന്നതുവഴി എളുപ്പത്തിലാക്കാനാവും.

cnc

ആരോടെങ്കിലും സംസാരിക്കുക: നിങ്ങളുടെ ഡോക്ടർക്ക് ചിലപ്പോൾ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ചില നല്ല ഉപദേശങ്ങൾ തരാൻ കഴിയുമായിരിക്കാം. അതല്ലെങ്കിൽ നിങ്ങൾക്ക് ലൈസൻസുള്ള ഒരു കൗൺസലറോഡോ സെക്സ് തെറാപ്പിസ്റ്റിനോടൊ സംസാരിക്കാം. അതുപോലെ തന്നെ നിങ്ങളുടെ പങ്കാളിയോടു എല്ലാം തുറന്നു സംസാരിക്കാം

നിങ്ങളുടെ ആത്മവിശ്വാസം നല്ല രീതിയിൽ ഉയർത്തുക. നിങ്ങൾ ഇഷ്ടപ്പെടുന്ന ശരീരത്തിന്റെ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് സന്തുഷ്ടിയും ആത്മവിശ്വാസവും തോന്നുന്ന പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുക. നിങ്ങളെപ്പറ്റി നിങ്ങൾക്കു നല്ലത് തോന്നുന്ന നിമിഷത്തിൽ നിങ്ങൾക്ക് കൂടുതൽ സന്തോഷമനുഭവിക്കാനും ലൈംഗിക ബന്ധം മികച്ച രീതിയിൽ ആസ്വദിക്കാനും കഴിയും..

Read more about: health care ആരോഗ്യം
English summary

Love Making After Cancer Treatment

You've had a period of time without sex and now feel ready to rekindle your sex life, but how do you get started? Set the mood- what sparked romance for you and your partner before cancer? Keep communication open. Talk about what feels good and what doesn't; communicate with your partner when you are tired or uncomfortable
Story first published: Monday, April 9, 2018, 16:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more