വഴുതനങ്ങയും നാരങ്ങ നീരും; വയറൊതുക്കും പെട്ടെന്ന്

Posted By:
Subscribe to Boldsky

കുടവയറും അമിതവണ്ണവും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ വളരെയധികം കഷ്ടപ്പെടുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. കാരണം കഠിനമായ വ്യായാമങ്ങളും അമിതമായ ഭക്ഷണ നിയന്ത്രണവും പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഡയറ്റും ഭക്ഷണ നിയന്ത്രണവും കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തടിയും വയറും ഒതുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വഴുതനങ്ങയും നാരങ്ങ നീരും ഉപയോഗിച്ചുള്ള മാര്‍ഗ്ഗം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

തക്കാളി കൂടുതല്‍ കഴിക്കുന്ന ആണുങ്ങള്‍ സൂക്ഷിക്കുക

അമിതവണ്ണമെന്ന പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും നാരങ്ങയും വഴുതനങ്ങയും എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും അമിതവണ്ണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വഴുതനങ്ങയും നാരങ്ങ നീരും. ഇത് എല്ലാ വിധത്തിലും ആരോഗ്യവും നല്‍കുന്നു. എങ്ങനെ ഇവ തടി കുറക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

ഒരു വഴുതനങ്ങ, ഒരു നാരങ്ങ നീര്, നാല് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ മൂന്നും മിക്‌സ് ചെയ്ത് വേണം വഴുതനങ്ങയും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം തയ്യാറാക്കാന്‍. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ ആപ്പിള്‍ സിഡാര്‍ വീനീഗറിലോ ബേക്കിംഗ് സോഡയിലോ നല്ലതു പോലെ കഴുകിയെടുക്കാം. ശേഷം നല്ല ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിനു ശേഷം ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിച്ച് അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങള്‍ ചേര്‍ക്കുക. ശേഷം വാങ്ങി വെച്ച് ഇതെല്ലാം ഒരു ജാറില്‍ ഇട്ടു വെക്കാം. ശേഷം തണുക്കാനായി വെക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം തണുപ്പിക്കാനായി ഫ്രിഡ്ജില്‍ വെക്കണം. അതിനു ശേഷം അല്‍പം നാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കി വെച്ച ഈ വെള്ളം ഏഴ് ദിവസം വെറും വയറ്റില്‍ കുടിക്കണം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ശരീരം ക്ലീന്‍ ആക്കുന്നു. തടി കുറയുന്നതിനായി ആഴ്ചയില്‍ മൂന്ന് നാല് ദിവസം മൂന്ന് നേരമായി കഴിക്കാവുന്നതാണ്. ഇത് തടി കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

തടിയും വയറും കുറക്കുകയല്ലാതെ മറ്റ് ആരോഗ്യഗുണങ്ങളും ധാരാളം ഈ മിശ്രിതത്തില്‍ ഉണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

രക്തം ശുദ്ധമാക്കുന്നു

രക്തം ശുദ്ധമാക്കുന്നു

രക്തശുദ്ധിക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ നാരങ്ങ മിശ്രിതം. ഇത് ശരീരത്തിലെ പല വിധത്തിലുള്ള വിഷാംശത്തേയും പുറന്തള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മസിലിന്റെ വേദന

മസിലിന്റെ വേദന

മസിലിന്റെ വേദനക്കും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്നു ഈ മിശ്രിതം. ഇത് പേശീവേദനക്കും ശരീര വേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സങ്കോചവും ആവശ്യമില്ല. കാരണം വഴുതനങ്ങ നാരങ്ങ മിശ്രിതം ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വഴുതനങ്ങയും നാരങ്ങ നീരും. ഇതിലുള്ള പൊട്ടാസ്യം, സോഡിയം എന്നിവയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

എന്നാല്‍ എന്തിനും ഏതിനും ദോഷവശങ്ങള്‍ ഉണ്ടാവുമല്ലോ. നാരങ്ങയും വഴുതനങ്ങയും മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ചെറിയ ചില ദോഷവശങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

പച്ചക്ക് കഴിക്കുന്നത്

പച്ചക്ക് കഴിക്കുന്നത്

വേവിക്കാതെ വഴുതനങ്ങ കഴിക്കുന്നത് ഡയറിയയും ഛര്‍ദ്ദിയും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിലുള്ള ആല്‍ക്കലോയ്ഡിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് പച്ചക്ക് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

 വ്യായാമം

വ്യായാമം

ഈ ജ്യൂസ് കഴിക്കുമ്പോള്‍ അരമണിക്കൂര്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കില്‍ ഇത് ശരീരത്തിലെ മെറ്റബോളിസം കുറക്കുകയാണ് ചെയ്യുന്നത്.

English summary

Lemon water and eggplant water for weight loss

Egg plant and lemon water can be a great help with weight loss. Here how to make lemon water and egg plant water for weight loss, take a look.
Story first published: Friday, February 16, 2018, 16:10 [IST]