കണ്ണില്‍ ഈ നിറമാണോ,കരള്‍ പ്രശ്‌നത്തില്‍

Posted By:
Subscribe to Boldsky

കരളിന് പല തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കരളിനെ ബാധിക്കുന്നു. കരള്‍ രോഗങ്ങള്‍ പുരുഷന്‍മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ രോഗ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാവില്ല. ഇത് പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മദ്യപാനമാണ് പ്രധാനമായും കരള്‍ രോഗത്തിന് വില്ലനാവുന്നത്. എന്നാല്‍ മദ്യപിക്കാത്തവരിലും കരള്‍ രോഗം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ കരളിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

വായ്പ്പുണ്ണിന് രണ്ട് ദിവസം കൊണ്ട് പരിഹാരം

ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് കരളിന്റെ പ്രധാന ജോലി. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അത് ജീവന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ഇതാണ് ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ കരള്‍പ്രശ്‌നത്തിലാവുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 ലിവര്‍ സിറോസിസ്

ലിവര്‍ സിറോസിസ്

കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും ലിവര്‍ സിറോസിസ് എന്നതിന്റെ ലക്ഷണം.

മദ്യപിക്കുന്നവരില്‍

മദ്യപിക്കുന്നവരില്‍

മദ്യപിക്കുന്നവരില്‍ എല്ലാവരിലും ലിവര്‍ സിറോസിസ് ഉണ്ടാവണം എന്നില്ല. ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് 30 ശതമാനം കരള്‍ മതി എന്നതാണ് സത്യം. എന്നാല്‍ മദ്യപിയ്ക്കുന്നവരുടെ കാര്യത്തില്‍ നശിച്ച കരള്‍ വീണ്ടും വളരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണമാണ് ഏറ്റവും വലിയ ലക്ഷണമായി കരള്‍ രോഗത്തിന്റേതായി കണക്കാക്കുന്നത്. ഏത് സമയത്തും ക്ഷീണവും തളര്‍ച്ചും അനുഭവപ്പെടും. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിലെ നിറം

കണ്ണിലെ നിറം

പലപ്പോഴും ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരുന്നതും കരള്‍ രോഗത്തിന്റെ തുടക്കമാണ്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വയറുവേദന

വയറുവേദന

ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത് ഒരിക്കലും വിട്ടു മാറുകയുമില്ല. ഇത്തരത്തില്‍ സ്ഥിരമായി വയറു വേദന കണ്ടാല്‍ അത് തള്ളിക്കളയാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

ശരീരത്തില്‍ നീര്

ശരീരത്തില്‍ നീര്

ശരീരമാസകലം നീര് വരുന്നതും കരള്‍ രോഗ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ശരീരവേദനയും നീരുമാണ് പ്രകടമായ ലക്ഷണങ്ങള്‍. ഇതിനേയും ഒരു കാരണവശാലും അവഗണിക്കരുത്.

ഇടക്കിടെയുള്ള ഛര്‍ദ്ദി

ഇടക്കിടെയുള്ള ഛര്‍ദ്ദി

ഇടക്കിടെയുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ രക്തവും ഛര്‍ദ്ദിച്ചെന്നു വരാം. ശരിയായ ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് ശ്രദ്ധിക്കേണ്ടത്.

 പരിഹാരം

പരിഹാരം

കരള്‍ രോഗത്തിന് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ചികിത്സക്കോടൊപ്പം പല വിധത്തിലുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ടത്. ഇത് ലിവര്‍ സിറോസിസ് മാത്രമല്ല ഉണ്ടാക്കുന്നത് മറ്റു പല രോഗങ്ങള്‍ക്കും വഴിവെയ്ക്കും.

ഉപ്പ് കുറക്കുക

ഉപ്പ് കുറക്കുക

ഉപ്പിന്റെ ഉപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണങ്ങളില്‍ ഉപ്പ് കുറയ്ക്കുകയാണ് മറ്റൊരു കാര്യം. മാത്രമല്ല ലിവര്‍ സിറോസിസ് ബാധിച്ചവരാണെങ്കില്‍ ഉപ്പ് ഉപയോഗിക്കാനേ പാടില്ല.

ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊരു കാര്യം. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഇത് കരള്‍ രോഗത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

knowing the symptoms and treatment of liver disease

The most frequent and common symptoms of liver disease read on to know more about it.
Story first published: Sunday, January 21, 2018, 10:00 [IST]
Subscribe Newsletter