For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവ ദിവസങ്ങളിലെ വേദന

|

ആർത്തവത്തോടടുപ്പിച്ച് വേദനാപൂർണ്ണമായ പേശീവലിവ് മിക്കവാറും എല്ലാ സ്ത്രീകളും അനുഭവിക്കുന്ന അവസ്ഥയാണ്. ഇത് പലപ്പോഴും ആർത്തവത്തിനു രണ്ടു ദിവസം മുൻപ് തുടങ്ങുകയും ആർത്തവം അവസാനിക്കുന്നതു വരെ നീണ്ടു നിൽക്കുകയും ചെയ്യും.വൈദ്യശാസ്ത്രത്തിൽ ഈയവസ്ഥക്ക് ഡിസ്മെനോറിയ എന്നു പറയുന്നു. ചില സ്ത്രീകളിൽ ഈ വേദന പിന്നെയും നീണ്ടു നിൽക്കാറുണ്ട്.

എല്ലാ ഇരുപത്തെട്ടു ദിവസത്തിലൊരിക്കൽ അണ്ഡോൽപ്പാദനം നടന്നു കഴിഞ്ഞ് ബീജവുമായി സംഗമം നടന്നില്ലെങ്കിൽ ഗർഭാശയം അണ്ഡത്തെ പുറന്തള്ളാനുള്ള ശ്രമം തുടങ്ങും. ഹോർമോൺ പോലെയുള്ള രാസവസ്തുക്കളായ പ്രോസ്റ്റാഗ്ലാൻഡിൻസ് ഇതിനു പ്രേരകശക്തിയാകുന്നു. ഗർഭാശയത്തിനു പുറത്തുള്ള പാളികളിൽ ഉണ്ടാവുന്ന രാസവസ്തുക്കളാണ് പ്രോസ്റ്റാഗ്ലാൻഡിൻസ്. ഇവ പ്രസവവേദന പോലെയുള്ള വേദനയുണ്ടാക്കി അണ്ഡത്തെ പുറന്തള്ളാൻ ശ്രമിക്കുന്നു.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

അണ്ഡാശയത്തിൽ നിന്നും അണ്ഡം സ്വതന്ത്രമാക്കപ്പെട്ട് ഫാലോപ്പിയൻ ട്യൂബിലൂടെ യാത്ര തുടങ്ങുമ്പോഴാണ് ഈ വേദന ആരംഭിക്കുന്നത്. ഇത് പലപ്പോഴും ആരംഭിക്കുമ്പോൾ ശക്തി കുറഞ്ഞ വേദനയായിരിക്കും. പിന്നീട് ശക്തി കൂടി അസഹനീയമായ സ്ഥിതിയിലേക്കെത്തുന്നു. അടിവയറിലും പിൻഭാഗത്ത് നട്ടെല്ലിനു കീഴ്ഭാഗത്തുമായിട്ടാണ് വേദന അനുഭവപ്പെടുക.

മാനസിക സമ്മർദ്ദം ഈ വേദനയുടെ ആക്കം കൂട്ടും. പലപ്പോഴും മനംപുരട്ടൽ, ഛർദ്ദി, തലകറക്കം, തലവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയും ഇതിനോടടുപ്പിച്ച് ഉണ്ടാവാറുണ്ട്. പലപ്പോഴും വയറിൽ ഗ്യാസ് നിറഞ്ഞത് പോലെ തോന്നും. ഇരുപത്തഞ്ച് വയസ്സിനു ശേഷമാണ് ആദ്യമായി ഈ വേദന ആരംഭിക്കുന്നതെങ്കിൽ ഡോക്ടറെ ഉടൻ കാണുന്നതാണ് ഉത്തമം.

ആർത്തവത്തോടടുപ്പിച്ച് മാത്രം അനുഭവപ്പെടുന്ന ഈ വേദനയെ പ്രൈമറി ഡിസ്മെനോറിയ എന്നു വിളിക്കുന്നു.

സെക്കൻഡറി ഡിസ്മെനോറിയ

സെക്കൻഡറി ഡിസ്മെനോറിയ

ആർത്തവമല്ലാതെ ഗർഭാശയസംബന്ധമായ രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വേദനയെ സെക്കൻഡറി ഡിസ്മെനോറിയ എന്നു വിളിക്കുന്നു. എൻഡോമെട്രിയോസിസ്, യൂട്ടിറിൻ ഫൈബ്രോയിഡ്സ്, അഡിനോമൈയോസിസ്, പെൽവിക്ക് ഇൻഫ്ലമേറ്ററി ഡിസീസ്, സെർവിക്കൽ സ്റ്റിനോസിസ് എന്നിവ ഈ രോഗങ്ങളിൽ ചിലതാണ്.

ഗർഭാശയപാളികൾ ഗർഭാശയത്തിനു പുറത്തേക്ക് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭാശയപാളികളെ എൻഡോമെട്രിയം എന്നു വിളിക്കുന്നു. ഗർഭാശയഭിത്തികളിൽ ഉണ്ടാകുന്ന കാൻസർ അല്ലാതെയുള്ള ട്യൂമറുകളാണ് യൂട്ടിറിൻ ഫൈബ്രോയിഡ്സ്. ഫൈബ്രോയിഡ്സ് കനത്ത രക്തസ്രാവം, അടിവയറ്റിൽ വേദന, വയറു വീർത്തു ഇരിക്കുന്ന പോലെയുള്ള തോന്നൽ എന്നിവയുണ്ടാക്കും.

അഡിനോമൈയോസിസ്

അഡിനോമൈയോസിസ്

ഗർഭാശയപാളികൾ ഗർഭാശയത്തിന്റെ മസിലിനുള്ളിലേക്ക് വളരുന്ന അവസ്ഥയാണ് അഡിനോമൈയോസിസ്. പെൽവിക്ക് ഇൻഫ്ലമേറ്ററി ഡിസീസ് അല്ലെങ്കിൽ പിെഎഡി ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ലൈംഗികരോഗമാണ്. വയറുവേദനയാണ് പ്രധാന ലക്ഷണം. മൂത്രമൊഴിക്കുമ്പോഴും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും വേദന അനുഭവപ്പെടും.

സെർവിക്കൽ സ്റ്റിനോസിസ് എന്ന രോഗാവസ്ഥയിൽ സെർവിക്സിന്റെ ദ്വാരം ചെറുതായിരിക്കുകയും അങ്ങനെ രക്തപ്രവാഹം കുറയുകയും ചെയ്യുന്നു. ഈ പല രോഗാവസ്ഥകൾക്കും ഒാപ്പറേഷൻ മാത്രമാണ് പ്രതിവിധി.

നല്ല ഉറക്കം

നല്ല ഉറക്കം

സ്ത്രീകളുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് നല്ല ഉറക്കമാണ്. ഡിലേയ്ഡ് സ്ലീപ്പ് ഫെയ്സ് സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് ആർത്തവസംബന്ധിയായ പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. അവർക്ക് ആർത്തവം ക്രമം തെറ്റിയായിരിക്കും പലപ്പോഴും. കൂടാതെ ആർത്തവം വേദനാപൂർണ്ണമായിരിക്കും. പ്രീമെനുസ്ട്രൽ സിൻഡ്രോം അവരെ അലട്ടുന്നുണ്ടാവും. നല്ല ഉറക്കം നല്ല ആരോഗ്യകരമായ ആർത്തവത്തിനു അത്യാവശ്യമാണ്. അതുകൊണ്ടു ചുരുങ്ങിയത് എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം.

ഇരുപതു വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് ആർത്തവസമയത്ത് വേദന വരാനുള്ള സാധ്യത കൂടുതലാണ്. പതിനൊന്നു വയസ്സിലോ അതിനു മുൻപോ യൗവനാരംഭം പ്രകടമാവുന്ന പെൺകുട്ടികൾക്ക് വേദന കൂടുതലായിരിക്കും. ആർത്തവസമയത്ത് രക്തസ്രാവം കൂടുതലുള്ളവർക്കും വേദന വരാനുള്ള സാധ്യതയുണ്ട്. ആർത്തവസമയത്തെ രക്തസ്രാവം ഒാരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. നീണ്ടു നിൽക്കുന്ന കടുത്ത രക്തസ്രാവം ചില സ്ത്രീകളിൽ കണ്ടു വരുന്നു. ഇതിനെ മെനാർഗിയ എന്നു വിളിക്കുന്നു.പ്രസവത്തോടെ പലപ്പോഴും വേദന ഇല്ലാതാകാറുണ്ട്.

ചൂടുള്ള വെള്ളത്തിലുള്ള കുളി

ചൂടുള്ള വെള്ളത്തിലുള്ള കുളി

ആർത്തവസമയത്തെ വേദനകൾക്ക് വളരെ വ്യാപകമായി ഉപയോഗിക്കുന്ന ചില ഗൃഹവൈദ്യങ്ങളുണ്ട്. പലപ്പോഴും അവ വളരെ ഫലപ്രദവുമാണ്. നല്ല ചൂടുള്ള വെള്ളത്തിലുള്ള കുളി വേദനക്ക് ആശ്വാസം നൽകുന്നതായി കണ്ടിട്ടുണ്ട്. അടിവയറിൽ ചൂടുപിടിക്കുന്നത് ഗുണപ്രദമാണ്. കുപ്പിയിൽ ചൂടുവെള്ളം നിറച്ച് അടിവയറിൽ വെക്കുന്നതാണ് സാധാരണ ചെയ്തു വരുന്ന രീതി. ട്രാൻസ്ക്യൂട്ടേനിയൻസ് ഇലക്ട്രിക്കൽ നേർവ് സ്റ്റിമുലേഷൻ അഥവാ ടെൻസ് വേദന കുറക്കാൻ സഹായകമാണ്. അതിന്റെ പാഡ് ധരിച്ച് ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ചിലപ്പോൾ പൊള്ളലേൽക്കും.

ഹെർബൽ ടീ ഗർഭാശയത്തിന്റെ സങ്കോചങ്ങളെ കുറക്കാൻ് സഹായിക്കുന്നു. ലാവൻഡർ, ഫെനൽ തുടങ്ങിയവയും വൈറ്റമിൻ ഗുളികളും സഹായകമായി കണ്ടു വരുന്നു. ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പ്, മദ്യം, കാഫീൻ, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. പുകവലി ഉപേക്ഷിക്കണം. ക്രമമായ വ്യായാമം അത്യാവശ്യമാണ്. ഇത് മാനസിക സമ്മർദ്ദം കുറക്കും. ചില യോഗാസനങ്ങൾ ക്രമമായ ആർത്തവത്തിനും വേദന കുറക്കാനും സഹായിക്കുന്നു. അക്യുപങ്ചർ, അക്യുപ്രഷർ എന്നിവ ഗുണകരമായി കാണുന്നുണ്ടെങ്കിലും ഈ മേഖലയിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്.

ഗർഭധാരണത്തെ തടയുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ കടത്തി വെക്കുന്ന വസ്തു പലപ്പോഴും വേദനക്ക് പരിഹാരമായി കണ്ടുവരുന്നു. ഗർഭധാരണം തടയുന്നതിനു കഴിക്കുന്ന ഗുളികകളും വേദന നിയന്ത്രിക്കുന്നു. പലപ്പോഴും ആർത്തവസംബന്ധിയായ വേദനക്ക് ഡോക്ടർമാർ ഇവ നൽകാറുണ്ട്. ഈ ഗുളികകൾ ഗർഭാശയഭിത്തിയുടെ ആവരണങ്ങളുടെ കനം കുറക്കുന്നു. ഇവിടെയാണ് പ്രോസ്റ്റാഗ്ലാൻഡിൻസ് ഉണ്ടാവുന്നത്. അതില്ലാതാവുന്നതോടെ വേദനയും രക്തസ്രാവവും കുറയുന്നു.ഈ ഗുളികകൾ മുടക്കമില്ലാതെ കഴിച്ചാൽ അണ്ഡോൽപ്പാദനം ഇല്ലാതെയാവുകയും ചിലപ്പോൾ രക്തപ്രവാഹം തന്നെ ഇല്ലാതെയാവുകയും ചെയ്യും.

മരുന്നുകൾ

മരുന്നുകൾ

ഇബുപ്രൂഫിൻ, നാപ്രൊക്സീൻ പോലെയുള്ള വേദനാസംഹാരികൾ പലപ്പോഴും ഫലം ചെയ്യും. സ്റ്റീറോയ്ഡ് അടങ്ങിയിട്ടില്ലാത്തവയും ശരീരത്തിലെ വീക്കങ്ങൾ ഇല്ലാതെയാവാൻ സഹായിക്കുകയും ചെയ്യുന്ന മരുന്നുകൾ കഴിക്കണം. പക്ഷെ അൾസർ, വയറിനു അല്ലെങ്കിൽ ലിവറിനു എന്തെങ്കിലും പ്രശ്നം, അതുമല്ലെങ്കിൽ അലർജി ഉണ്ടെങ്കിൽ ഈ മരുന്നുകൾ കഴിക്കരുത്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

ആന്റി പ്രോസ്റ്റാഗ്ലാൻഡിൻസ്. അടങ്ങിയ മരുന്നുകൾ ഗർഭാശയത്തിന്റെ സങ്കോചങ്ങളെ നിയന്ത്രിക്കുന്നു. രക്തസ്രാവം നിയന്ത്രിച്ച് അസ്വസ്ഥതകൾ ഇല്ലാതെയാക്കുന്നു.

Read more about: health tips ആരോഗ്യം
English summary

know-about-menstrual-cramps

Earlier days, people use home remedies for painful menstrual periods. Often they are very effective,
Story first published: Saturday, June 30, 2018, 7:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more