For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപര വ്യക്തിത്വം;അറിയേണ്ടതെല്ലാം

By Seethu
|

മനസികാരോഗ്യവുമായി ബന്ധപെട്ടു നമ്മൾ ഇടയ്ക്കിടെ പല സാഹചര്യങ്ങളിലും കേൾക്കാറുള്ള രോഗങ്ങളുടെ പേരുകളാണ് ഇരട്ട വ്യക്തിത്വം , ഹിസ്റ്റീരിയ , തുടങ്ങിയവ. ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ അഥവാ വ്യക്തിത്വ വ്യത്യാസങ്ങൾ എന്ന് അറിയപ്പെട്ടു വരുന്ന ഈ മാനസിക രോഗം ഒരു സങ്കീർണമായ മാനസികാവസ്ഥയാണ് .

h

ബാല്യത്തിൽ നേരിടേണ്ടി വന്ന തീവ്രമായ മാനസിക ശാരീരിക പീഡനമോ , ആവർത്തിച്ചുള്ള വൈകാരിക ചൂഷണമോ ആകാം ഈ അസുഖത്തിന്റെ പ്രധാന കാരണം .

 ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ എന്താണ്?

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ എന്താണ്?

ഒരു പ്രത്യേക കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ചുറ്റുമുള്ളതൊക്കെ മറന്നു പോവുകയും ദിവാസ്വപ്നം കാണുകയും ചെയ്യാറുണ്ട് നമ്മൾ. നമ്മൾ നമ്മളെ തന്നെ മറന്നു പോകുന്ന അവസ്ഥ നിങ്ങൾക്കു തന്നെ പല തവണ അനുഭവപെട്ടിട്ടുണ്ടാകാം .

എന്നാൽ ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ,വിദൂരമായ അവസ്ഥയാണ് . ഈ രോഗാവസ്ഥയിൽ രോഗി താൻ ജീവിക്കുന്ന ചുറ്റുപാടുകളെയോ ബന്ധങ്ങളെയോ,ഓർമകളെയോ, വികാരങ്ങളെയോ ചിന്തകളെയോ കുറിച്ച് ബോധവാനായിരിക്കില്ല .

ഡിസൊഷ്യേറ്റീവ് ഐഡന്റിറ്റി രോഗാവസ്ഥയിൽ ചില രോഗികൾ താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ പൂർണമായും പറിച്ചു മാറ്റി മറ്റൊരിടത്തു സ്വയം പറിച്ചുനടുന്നു .ഈ അവസ്ഥ സങ്കീർണവും വേദനാജനകവുമാണ് . ഇത്തരം ഒരവസ്ഥയാണ് മലയാളികൾ ഫാസിൽ ചിത്രമായ മണിച്ചിത്രത്താഴിൽ കണ്ടത്.

 ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ എന്ന രോഗം വാസ്തവമാണോ?

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ എന്ന രോഗം വാസ്തവമാണോ?

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ യഥാർത്ഥമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. സിനിമകളിൽ ഈ അസുഖത്തെ കുറിച്ച് പല രീതിയിൽ പരാമർശിച്ചത് കൊണ്ടാണ് ഈ സംശയം . ഇരട്ട വ്യക്തിത്വം എന്ന മാനസിക വിഭ്രാന്തി ഒരു വ്യക്തിയിൽ എങ്ങനെ ഉടലെടുക്കുന്നു എന്നും .. പിന്നീട് അത് എങ്ങനെ സങ്കീർണമാക്കുന്നു എന്നും മാനസികാരോഗ്യ ഡോക്ടർമാരുടെ ഇടയിൽ പോലും പല അഭിപ്രായങ്ങൾ നിലനിൽക്കുന്നു .

അത്ര ഏറെ സങ്കീർണമാണ് ഒരു മനുഷ്യന്റെ മനസ്സ് . പ്രവർത്തന പരിചയവും വിദ്യാഭ്യാസ സമ്പന്നനുമായ ഡോക്ടർ ആണെങ്കിൽ പോലും ഒരു വ്യക്തിയുടെ താളം തെറ്റിയ മനസ് മനസ്സിലാക്കാൻ പ്രയാസം തന്നെ ആണ് . ചില മാനസികരോഗ വിദഗ്ദ്ധർ, വിശ്വസിക്കുന്നത് ഇത് ചിത്തഭ്രമത്തിന്റെ മറ്റൊരാവസ്ഥയാണെന്നാണ് . സമ്മർദ്ദങ്ങളെ ചെറുക്കുന്നതിൽ പരാജയപെടുന്നവരും , ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുമ്പോൾ അത് താങ്ങാൻ കഴിയാത്തവരുമാണ് ഈ അവസ്ഥയിലേക്ക് പോകുന്നത് എന്ന് ചില മനഃശാസ്ത്രജ്ഞർ പറയുന്നു

 ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡറിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡറിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

രണ്ടോ അതിലധികമോ വ്യക്തികളായി പെരുമാറുക, സ്വഭാവത്തിൽ മുൻപ് കാണാത്ത രീതിയിലുള്ള ദേഷ്യവും സങ്കടവും പ്രകടമാവുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ . . ഏറ്റവും ലളിതമായ കാര്യങ്ങൾ , പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങൾ ഓർക്കാൻ കഴിയാതെ വരുക എന്നത് മറ്റൊരു ലക്ഷണമാണ് . . ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡിനൊപ്പം ഓർമക്കുറവ് പ്രകടമാണ് . ചുറ്റും ഉള്ളവരെ, സ്ഥലം , പേരുകൾ തുടങ്ങിയവ രോഗി മറന്നു തുടങ്ങുന്നു .

"ഇരട്ട വ്യക്തിത്വം " എന്ന മാനസിക അവസ്ഥയും രോഗി മറ്റൊരാളായി മാറുമ്പോൾ ,ഭൂരിഭാഗം രോഗികളും തൻ്റെ സമ പ്രായക്കാരായോ, താനുമായി സാമ്യമുള്ളവരുമായോ ആണ് മാറുക. ഓരോരുത്തർക്കും അവരവരുടേതായ ആംഗ്യങ്ങൾ , വ്യത്യസ്തത , സംസാരിക്കുന്ന ശൈലി തുടങ്ങിയവ ഉണ്ട്. അത് കൊണ്ട് തന്നെ ഈ മാറ്റം പെട്ടന്ന് തിരിച്ചറിയാൻ സാധിക്കും . ചിലർ മാറുന്നത് മനസ്സിൽ അവർ തന്നെ കണ്ടെത്തിയ സാങ്കല്പിക വ്യക്തികളായിട്ടാകും . . ചിലപ്പോൾ മൃഗങ്ങൾ. പെട്ടന്നുള്ള ഈ മാറ്റാതെ "സ്വിച്ചിംഗ്" എന്ന് വിളിക്കുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ചു ദിവസങ്ങളിലേക്കോ, നിമിഷങ്ങളിലേക്കോ ആകാം ഈ മാറ്റം . ഹിപ്നോസിസിന് വിധേയമാകുന്ന സമയത്ത്, വ്യക്തിയുടെ വ്യത്യസ്ത "മാറ്റങ്ങളും" അല്ലെങ്കിൽ തിരിച്ചറിയലുകളും ഡോക്ടർക്ക് മനസ്സിലാക്കാം

ഈ ലക്ഷണങ്ങളും രോഗിയിൽ കാണാം

ഈ ലക്ഷണങ്ങളും രോഗിയിൽ കാണാം

ഡിസൊസോഷ്യേഷൻ, മൾട്ടിപ്പിൾ അല്ലെങ്കിൽ സ്പ്ലിറ്റ് വ്യക്തിത്വങ്ങൾക്കൊപ്പം ഈ ലക്ഷണങ്ങളും രോഗിയിൽ കാണാം ,

വിഷാദം

മൂഡ് മാറ്റം

ആത്മഹത്യാ പ്രവണതകൾ

ഉറക്കക്കുറവ് (ഉറക്കമില്ലായ്മ, ഉറക്കത്തിൽ എഴുനേറ്റു നടത്തം)

ആശങ്ക, ആക്രമണങ്ങൾ

മദ്യവും മയക്കുമരുന്ന് ഉപയോഗവും

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡിലെ മറ്റു ലക്ഷണങ്ങൾ

തലവേദന, ഓർമ കുറവ് , സ്ഥല കാല ബോധം ഇല്ലായ്മ എന്നിവ ഉൾപ്പെടാം.

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി സിൻഡ്രോം ചലരിൽ സ്വയം-വേദനിപ്പിക്കാനും ആക്രമിക്കാനും പ്രവണത ഉണ്ടാക്കിയേക്കാം . ഉദാഹരണമായി, ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി സിൻഡ്രോം ഉള്ള ഒരാൾ സാധാരണഗതിയിൽ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്നത്, വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, അല്ലെങ്കിൽ അവരുടെ കൂടെ ജോലി ചെയുന്ന സുഹൃത്തിന്റെ പണം മോഷ്ടിക്കുക, തുടങ്ങിയവ ,

 ഈ രോഗം വരാൻ സാധ്യത ഉള്ളവർ ആരൊക്കെ

ഈ രോഗം വരാൻ സാധ്യത ഉള്ളവർ ആരൊക്കെ

ഡിസോസിറ്റീവ് ഐഡന്റിറ്റി ഡിസോർഡറുടെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഈ രോഗത്തിന് വ്യക്തിപരവും ജീവിതത്തിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങളുമായി നല്ല ബന്ധമുണ്ട്.

പ്രത്യേകിച്ചും കുട്ടിക്കാലത്തു നേരിടേണ്ടി വരുന്ന വൈകാരികമായ അനുഭവങ്ങളോ , ആഴത്തിൽ മനസിനെ വേദനിപ്പിച്ച മറ്റെന്തെങ്കിലും സംഭവമൊ . ഈ രോഗം കണ്ടെത്തിയ ൯൯ ശതമാനം വ്യക്തികളും കുട്ടിക്കാലത്തു ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട് .

ശാരീരികമോ ലൈംഗികമോ ആയ ദുരനുഭവങ്ങൾ ഇല്ലെങ്കിലും , , നിരന്തരമായി അവഗണിക്കപ്പെടുകയോ വൈകാരിക പീഡനം ഉണ്ടാകുകയോ ചെയ്യുമ്പോൾ ഇത്തരമൊരു രോഗാവസ്ഥയിൽ എത്തി ചേർന്നേക്കാം . . കുട്ടികളെ നിരന്തരമായി ഭയപ്പെടുത്തുകയും , ചട്ടക്കൂടിനുള്ളിൽ വളർത്തുകയും ചെയുന്ന മാതാപിതാക്കൾ കുഞ്ഞിന്റെ മാനസികാവസ്ഥയെ ഈ ശൈലി ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .

 ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ കണ്ടുപിടിക്കുന്നതിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ വായിക്കൂ

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ കണ്ടുപിടിക്കുന്നതിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ വായിക്കൂ

രണ്ടോ അതിലധികമോ വ്യക്തിത്വം ഒരു വ്യക്തി പ്രകടമാകുന്നു . രണ്ടും പരസ്പര ബന്ധമില്ലാത്തതും , ചുറ്റുപാടുകളോ , ആളുകളോ ആയുമായും സാമ്യമില്ലാത്തതും ആണ്.

താൻ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ ,തന്നെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ മറന്നു പോവുക.

ഈ അസുഖം നേരിടുന്ന വ്യക്തി സങ്കീർണമായ മാനസികാവസ്ഥയുടെ ആണ് കടന്നു പോവുക.

ഈ അസ്വസ്ഥത മതപരമായോ മറ്റു അന്ധ വിശ്വാസങ്ങളുമായോ കൂട്ടി ചേർക്കരുത്.

ഈ ലക്ഷണങ്ങൾ മരുന്നുകളുടെ സൈഡ് എഫക്റ്റായോ , മദ്യത്തിന്റെ അമിത ഉപയോഗം മൂലമാണെന്നും തെറ്റിധരിക്കരുത് .

English summary

know about Dissociative Identity Disorder

Read and know about Dissociative Identity Disorder
X
Desktop Bottom Promotion