For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ അയണിന്റെ അപര്യാപ്തത

|

“ഗുണമേന്മയുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിന് ശരിയായ ആരോഗ്യം കൈവരിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും.” - മെലിഞ്ഞ സ്ത്രീകളിലെ 7 ശീലങ്ങൾ എന്ന പുസ്തകത്തിൽ സുബോദ് ഗുപ്ത പറഞ്ഞിരിക്കുന്നതാണ്.

f

പോഷകാഹാരം നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലെ മുഴുവൻ ആരോഗ്യത്തിനും ശക്തിയേകുന്ന ഒന്നാണ്. നമ്മുടെ ശരീരം വേണ്ടരീതിയിൽ പ്രവർത്തിക്കാനായി വൈറ്റമിനുകളും മിനറലുകളും ഒക്കെ വളരെയധികം അത്യാവശ്യമാണ്. മതിയായ അളവിൽ ഇത്തരം പോഷകാഹാരങ്ങൾ നമ്മുടെ ശരീരത്തിന് ലഭ്യമാകാതാകുമ്പോൾ ശരീരം പ്രതികരിക്കുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പോഷകഘടകമാണ് അയൺ അഥവാ ഇരുമ്പ് സത്ത്.

അയണും നമ്മുടെ ആരോഗ്യവും:

അയണും നമ്മുടെ ആരോഗ്യവും:

ഓരോരുത്തരുടെയും ശരീരത്തിൽ അയൺ എന്ന ഘടകം വളരെയധികം പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ അയൺ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ചേർക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.എൻസൈമുകൾ ദഹനപ്രക്രിയയേ എളുപ്പത്തിലാക്കുകയും നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മറ്റു പ്രധാന പ്രതികരണങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു

പ്രതിമാസകാലയളവിൽ സ്ത്രീകളിലുണ്ടാകുന്ന ആർത്തവ നാളുകളിൽ രക്തം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസന്തുലിതാവസ്ഥയിൽ പിടിച്ചു നിർത്താനായി ആവശ്യമായ അളവിൽ അയൺ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.

അയണിൻറെ അപര്യാപ്തത :

അയണിൻറെ അപര്യാപ്തത :

ഇരുമ്പ്സത്തയുടെ അപര്യാപ്തത ശരീരത്തിൽ വിളർച്ചയും മറ്റ് രോഗാവസ്ഥകളും ഒക്കെ പ്രതിഫലിപ്പിക്കുന്നു. പോഷകക്കുറവിനാൽ ഉണ്ടാവുന്ന ഈ അവസ്ഥ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്..

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഹീമോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും ഓക്സിജനെ കൂട്ടിക്കൊണ്ടുപോകുന്നു. ആവശ്യമായ അയൺ ലഭ്യമായില്ലെങ്കിൽ ശരീരത്തിന് ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യവൈകല്യങ്ങൾക്കും കാരണമാകുകയും മറ്റ് അവയവങ്ങളുടെ പ്രവർത്തന സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

 ശരീരത്തിൽ അയണിന്റെ കുറവുണ്ടാകുന്നതിനുള്ള കാരണങ്ങൾ :

ശരീരത്തിൽ അയണിന്റെ കുറവുണ്ടാകുന്നതിനുള്ള കാരണങ്ങൾ :

ശരീരത്തിൽ അയണിന് അപര്യാപ്തമായ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ശരീരത്തിൽ നിന്ന് വളരെയധികം അയൺ നഷ്ടപ്പെടുമ്പോഴോ ഒക്കെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനെ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നു. ശരീരത്തിൽ സാധാരണയായി അയൺ നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ താഴെ പറയുന്നവയാണ് .

 1. ശരീരം ആവശ്യത്തിലധികം അയണിനെ വലിച്ചെടുക്കുന്നു:

1. ശരീരം ആവശ്യത്തിലധികം അയണിനെ വലിച്ചെടുക്കുന്നു:

ശരീരം ആവശ്യത്തിലധികം ആയൺ വലിച്ചെടുക്കുന്ന പ്രതിസന്ധിഘട്ടങ്ങൾ ചിലപ്പോഴൊക്കെ ചിലരിൽ ഉണ്ടാകാറുണ്ട്

ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമൊക്കെ സാധാരണയായി അയൺ കൂടുതലായി ആവശ്യമുണ്ട്. അവരുടെ ഇത്തരം വളർച്ചാ ഘട്ടത്തിൽ ശരീരം അളവിലധികം ആയണിനെ വലിച്ചെടുക്കും. സാധാരണ രീതിയിലുള്ള ഒരു ഭക്ഷണക്രമത്തിൽനിന്ന് ഇവർക്ക് ശരിയായ രീതിയിലുള്ള പോഷകാഹാരങ്ങൾ ലഭ്യമായെന്ന് വരില്ല.

ഗർഭിണികളായ സ്ത്രീകൾക്ക് കൂടുതൽ അയൺ ആവശ്യമാണ്, ഇക്കാലയളവിൽ ഇവരുടെ ഉള്ളിലുള്ള ഗർഭസ്ഥശിശുവിനെ വളരാനായി വളരെയധികം ഹീമോഗ്ലോബിൻ ആവശ്യമായിവരുന്നു..

രക്തം നഷ്ടപ്പെടുന്നത് വഴി:

രക്തം നഷ്ടപ്പെടുന്നത് വഴി:

ശരീരത്തിലെ രക്തം നഷ്ടപ്പെടുമ്പോൾ, ഓരോർത്തർക്കും ശരീരത്തിലെ അയൺ കൂടിയാണ് നഷ്ടപ്പെടുന്നത്. രക്തത്തിൽ ചുവന്ന രക്താണുക്കൾ വളരെയധികം അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിൽ നിന്ന് ഓരോ തവണ രക്തം നഷ്ടപ്പെടുമ്പോഴും ഓരോരുത്തരും അയൺ നിറഞ്ഞ ദക്ഷണങ്ങൾ നിരവധി കഴിക്കേണ്ടതുണ്ട്. ആർത്തവവിരാമം മൂലമുള്ള രക്തസമ്മർദ്ദം മൂലം നിരവധി സ്ത്രീകൾക്ക് രക്തം നഷ്ടപ്പെടുന്നു. ഇതവരിൽ തളർച്ചയ്ക്കും ശരീരവിളർച്ചയ്ക്കും ഒക്കെ കാരണമാകുന്നു.

പെപ്റ്റിക്ക് അൾസർ, ഹയാറ്റൽ ഹെർണിയ, കോളൻ പോൾപ്പ്, കൊളൊറക്റ്റൽ ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ശരീരത്തിൽ ക്രമാതീതമായ രക്തസമ്മർദത്തിനു കാരണമാകുന്നു. ഇതു വഴി ശരീരത്തിൽ അയണിന്റെ ലഭ്യതയ്ക്ക് കുറവുണ്ടാകുന്നു.ആസ്പിരിൻ പോലുള്ള പെയ്ൻ റിലീഫ് മരുന്നുകൾ പതിവായി ഉപയോഗിക്കുന്നത് വഴി ഗ്യാസ്ട്രോ വേന്റെ രക്തസ്രാവവും അനീമിയ ഉണ്ടാകാൻ കാരണമാകുന്നു. ആന്തരികമായ രക്തസ്രാവവും പ്രസവസമയത്ത് രക്തം നഷ്ടപ്പെടുകളുമാണ് സ്ത്രീകളിലുളവാക്കുന്ന സ്ത്രീകളിൽ അയണിന് കുറവുണ്ടാക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങൾ.

ഭക്ഷണത്തിലെ അയണിന്റെ കുറവ് :

ഭക്ഷണത്തിലെ അയണിന്റെ കുറവ് :

നമ്മുടെ ശരീരത്തിന് ആവശ്യമായ ആയൺ നമുക്ക് ലഭിക്കുന്നത് നാം ഭക്ഷിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഗുണമേന്മ കുറവായതും പോഷകമില്ലാത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം നിങ്ങളുടെ ശരീരത്തിൽ അയണിന്റെ കുറവുവരുത്തും.

മാംസം, ഇലക്കറികൾ, മുട്ടകൾ, എന്നിവയെക്കെ അയൺ ധാരാളമായടങ്ങിരിക്കുന്ന ആഹാര വിഭവങ്ങളാണ്. ശിശുക്കളുടെയും കുട്ടികളുടെയും വളർച്ചയ്ക്കും വികസനത്തിനുമായി ഇവയെല്ലാം ഉൾപ്പെടുന്ന ശരിയായ ഭക്ഷണക്രമം ആവശ്യമുണ്ട്.

 കുറവുണ്ടാകാനുള്ള മറ്റ് കാരണങ്ങൾ :

കുറവുണ്ടാകാനുള്ള മറ്റ് കാരണങ്ങൾ :

ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന അയൺ നിങ്ങളുടെ ചെറുകുടലിൽ ചെന്ന ശേഷം മാത്രമേ രക്തത്തിലേക്ക് അലിഞ്ഞുചേരുകയുള്ളൂ. സെലിക്ക് ഡിസീസ് എന്നത് കുടൽസമ്പന്തമായ ഒരു രോഗമാണ്. ഇത് ദഹനേന്ദ്രിയത്തിൽ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവിനെ കഴിവിനെ ബാധിക്കുന്നു., ഇതുവഴി ശരീരത്തിലെ ആയണിൽ അപര്യാപ്തത ഉണ്ടാവുന്നു. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം പ്രവർത്തനക്ഷമമാകുകയോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ചെയ്താൽ അയൺ ഉത്പാദിപ്പിക്കുന്നതിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

മാംസം, ചിക്കൻ, മത്സ്യം എന്നിവയിൽ നിന്നുള്ള അയൺ ശരീരത്തിന് കൂടുതൽ ഫലപ്രദമാണ്. സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 2 - 3 മടങ്ങ് കൂടുതൽ അയൺ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നു

ഇറച്ചി, മീൻ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിൽ അയൺ ഉൽപാദനം വർദ്ധിപ്പിക്കുന്നു. സസ്യാഹാരിയയ ഒരാൾ ധാന്യങ്ങൾ, ചീര, ബീൻസ് എന്നിവയൊക്കെ ഭക്ഷിക്കാൻ ശ്രമിക്കണം. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരങ്ങൾ ശരീരത്തിൽ അയണിന്റെ അളവ് ഗണ്യമായി ഉയർത്താൻ സഹായിക്കുന്നു.തേയില, കോഫി, ധാന്യങ്ങൾ, പയർവർഗങ്ങൾ, പാൽ, ക്ഷീര ഉൽപ്പന്നങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൽസ്, ഫൈറ്റേറ്റ്സ്, കാൽസ്യം എന്നിവപോലുള്ള ഘടകങ്ങൾ ശരീരത്തിൽ അയണിന്റെ ആഗിരണം കുറയ്ക്കും..

ഈ രോഗാവസ്ഥയുടെ ഇരകൾ :

ഈ രോഗാവസ്ഥയുടെ ഇരകൾ :

ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ശരീര പ്രശ്നമാണ് ഇതെങ്കിലും ചിലയാളുകൾക്ക് ഇത് കൂടുതലായി കണ്ടുവരുന്നു. അപകടസാധ്യത കൂടുതലാതിനാൽ ഇവരിൽ അയണിന്റെ ആവശ്യകത മറ്റുള്ളവരേക്കാൾ കൂടുതലാണ്..

1. സ്ത്രീകൾ:

സ്ത്രീകൾക്ക് അവരുടെ ആർത്തവ വേളയിൽ ഒരുപാട് രക്തം നഷ്ടപ്പെടുന്നു. അതിനാൽ അവർക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഒക്കെഅയണിന്റെ ല്യഭ്യതയിൽ കുറവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്

2. ശിശുക്കളും കുട്ടികളും:

ശിശുക്കളിൽ, പ്രത്യേകിച്ചും മാസം തികയാതെ പിറന്നുവീണ ശിശുക്കളിൾക്ക് പൊതുവേ മുലപ്പാലിൽ നിന്ന് വേണ്ടത്ര അയൺ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരിൽ ഇരുമ്പിന്റെ അംശം കുറഞ്ഞുവരാൻ സാധ്യതയുണ്ട്. വളർച്ചാ ഘട്ടത്തിൽ കുട്ടികൾക്ക് അധികമായി അയൺ ആവശ്യമാണ്. അയൺ കുറവുള്ള കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളും വിട്ടുമാറാത്ത രോഗാവസ്ഥയുമൊക്കെ എപ്പോഴുമുണ്ടാകും.

English summary

iron deficiency causes and treatment

Iron is an important mineral that performs different functions in our body,
X
Desktop Bottom Promotion