For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലുകളിൽ കമ്പിയിടൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Belbin Baby
|

നല്ല മുല്ലപ്പൂ മൊട്ടുകള്‍ പോലെ മനോഹരങ്ങളായ പല്ലുകള്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നിരതെറ്റിയ പല്ലുകള്‍ കേരളീയരില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്. ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റിയതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്.

s

കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്ത് വയസാകുമ്പോള്‍ മുതല്‍ നല്ലൊരുപങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ ഏത് പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി. ദന്തക്രമീകരണത്തിന് കമ്പിയിടുന്ന ശൈലിയാണ് ഇന്ന് എല്ലാവരും തന്നെ പിന്‍തുടരുന്നത്.

x

നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള കാരണം

1. പാരമ്പര്യം: പല്ലിന്റെ എണ്ണത്തിലോ, വലിപ്പത്തിലോ, ആകൃതിയിലോ വരുന്ന അപാകത നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇത് പലപ്പോഴും പാരമ്പര്യമായി കാണുന്ന ഒരു വിശേഷ ലക്ഷണമാണ്.

2. ജന്മായുള്ള വൈകല്യം: ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം, ഇത് പലപ്പോഴും താടിയെല്ലുകളുടെ വളര്‍ച്ചയെ പ്രതകൂലമായി ബാധിക്കുകയും അതിനാല്‍ പല്ലുകള്‍ നിരതെറ്റി വരുന്നതിനും കാരണമാണ്. അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്.

പാല്‍പല്ലുകളുടെ അകാല നഷ്ടം, സമയമായിട്ടും പൊഴിഞ്ഞുപോകാത്ത പാല്‍പല്ലുകള്‍, ക്ഷതം മുതലായവയും കാരണമാകുന്നു.

വിരല്‍കുടിക്കല്‍, നാവ് ഉന്തല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പല്ലിന് മേലെ സമ്മര്‍ദ്ദം ചെലുത്തുകയും പല്ലിന്റെ സ്ഥാനമാറ്റം സംഭവിക്കുകയും ചെയ്യുന്നു.

ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. പോഷകക്കുറവും പ്രധാന കാരണമാണ്.

w

പാല്‍പല്ലുകളുടെ പ്രാധാന്യം

കുട്ടികളുടെ പാല്‍ പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 613 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 67 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.

പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വരാറുണ്ട്. പാല്‍പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കേടുമൂലം അവ എടുത്ത് കളയേണ്ടിവരിക, സമയമായിട്ടും പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതെയിരിക്കുക തുടങ്ങിയവയാണ് നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍.

n

നിരതെറ്റിയ പല്ലുകള്‍ ഉണ്ടാക്കുന്ന

ദൂഷ്യഫലങ്ങള്‍

1. കാഴ്ചയിലുള്ള അപാകത: സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഉണ്ടാകാറുണ്ട്. അതായത് മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍.

2. പ്രവര്‍ത്തന പ്രശ്‌നങ്ങള്‍: ശരിയായി സംസാരിക്കാന്‍ കഴിയാതെവരിക, ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണയാണ്. ഇത്തരത്തിലുള്ള ഏത് പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും.

3. പല്ലിന്റെ കേട്: നിരതെറ്റിയ പല്ലുകളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മോണരോഗങ്ങള്‍, മുറിവ് ഉണ്ടാകാനുള്ള സാധ്യത, മാനസിക പ്രശ്‌നങ്ങള്‍, ആത്മവിശ്വാസക്കുറവ് മുതലായവും ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്.

j

ഒരു ഡോക്ടറെയും കണ്ട് വെറുതെ കമ്പിയിട്ട് ശരിയാക്കാവുന്ന ഒന്നല്ല ക്രമം തെറ്റിയ പല്ലുകള്‍. പല്ലിന് കമ്പിയിട്ടുള്ള ചികിത്സ ആരംഭിക്കുന്നതിന് മുന്‍പും ശേഷവും നാം നിരവധി കാര്യങ്ങല്‍ ശ്രദ്ധിക്കേണ്ടതുണ്ട്്.

....കമ്പി ഇടുന്നതിന് മുന്‍പ്

..പല്ലുകള്‍ ക്ലീന്‍ ചെയ്യണം

..പല്ലിലെ പോടുകള്‍ അടയ്ക്കണം

.. മോണരോഗങ്ങള്‍ വരുവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതെയാക്കാണം.

.. എല്ലിനുള്ളില്‍ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകള്‍ പരിശേധിച്ച് ആവശ്യമെങ്കില്‍ എടുത്തുമാറ്റണം.

...ഡോക്ടറുടെ ട്രീറ്റ്‌മെന്റ് പ്ലാനിനനുസരിച്ച് പൂര്‍ണ്ണമായും സഹകരിക്കുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും എടുക്കുകയും വേണം

ju

പല്ലിന് കമ്പിയിട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കമ്പിയിടുന്ന ചകിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വായ് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണകാരയത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ പൂര്‍ണ്ണമായു ഉപേക്ഷിക്കണം. കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം എല്ല്, ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കടിച്ചു ചവയ്ക്കുക എന്നിവ പൂര്‍ണ്ണമായു ഉപേക്ഷിക്കുക.

...ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും െൈവകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലു തേക്കണം(ഓര്‍ത്തോഡോണ്‍ടിക് ബ്രഷ്)

...ഡോക്ടറുടെ നിര്‍ദ്ദേസപ്രകാരം മൗത്ത് വാഷ് ഉപയോഗിക്കണം.

..വൃത്തിയായി വായ സംരക്ഷിക്കുന്നതിനെപ്പം ഏറ്റവും നിലവാരമുള്ള കമ്പികല്‍ പല്ലില്‍ ഇടാന്‍ ശ്രദ്ധിക്കണം. ഇത് വായില്‍ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.

... പല്ലില്‍ ഇടുന്ന കമ്പിയും മറ്റ് അനുബന്ധ സാധനങ്ങളും പൊട്ടിപോകാതെ സൂക്ഷിക്കണം. അഥവ പൊട്ടിപ്പോയാലും ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുകയും കമ്പി പുനക്രമീകരിക്കുകയും ചെയ്യണം. ചികിത്സയ്ക്കിടയില്‍ കമ്പി പൊട്ടി പോകുന്നത് ദന്തക്രമീകരണത്തെ കാര്യമായി തന്നെ ബാധിക്കും.

8k

നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സിച്ചാല്‍ പിന്നീടുള്ള ചികിത്സാ രീതികളെ ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക.

ഏത് പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിലൂടെ മാത്രമെ പല്ലുകളുടെയും മറ്റും ക്രമീകരണങ്ങള്‍ നടത്താവും. വീട്ടുവൈദ്യങ്ങളും ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചിത്സരീതികളും നമ്മളെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കും.

English summary

important-things-to-know-before-you-get-dental-braces

Crooked teeth can be a real problem, no matter how old you are or what condition your mouth is in. The biggest blow is to self-esteem, because misaligned and unusually placed teeth are considered to be inferior.
X
Desktop Bottom Promotion