For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം അപകടത്തിലേക്ക് എന്നതിന്റെ ലക്ഷണമാണിത്‌

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിനെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യം അപകടത്തിലേക്ക് ആവുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കാരണം ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണും മുന്‍പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. എന്തൊക്കെയാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ എന്ന് തിരിച്ചറിയണം.

Most read: കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും വാഴപ്പിണ്ടിMost read: കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും വാഴപ്പിണ്ടി

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ തിരിച്ചറിയണം. ശരീരം അപകടത്തിലേക്ക് നീങ്ങുന്നു എന്നറിയുന്നതിന് ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് മുന്‍പ് ചില കാര്യങ്ങള്‍ തിരിച്ചറിയണം. ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ നമുക്ക് നോക്കാം.

മുടി അമിതമായ രീതിയില്‍ കൊഴിയുന്നു

മുടി അമിതമായ രീതിയില്‍ കൊഴിയുന്നു

മുടി കൊഴിച്ചില്‍ ഒരിക്കലും സൗന്ദര്യത്തിന് മാത്രം വില്ലനാവുന്ന ഒരു അവസ്ഥയല്ല. ആരോഗ്യത്തിനും ഇത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പലരും തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുടി കൊഴിച്ചിലും നഖവും എല്ലാം വളരെയധികം സഹായിക്കുന്നതാണ്.മുടി അമിതമായ രീതിയില്‍ കൊഴിയുന്നുണ്ടോ, അല്ലെങ്കില്‍ നഖത്തിന്റെ അറ്റം പൊട്ടിപ്പോകുന്നുണ്ടോ. എന്നാല്‍ ഇതിന്റെ അര്‍ത്ഥ ശരീരത്തില്‍ വിറ്റാമിന്‍ ബിയും കാല്‍സ്യവും കുറവാണ് എന്നതാണ്. അതുകൊണ്ട് തന്നെ പാലും ധാന്യങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

ഉപ്പ് ഭക്ഷണത്തോട് ആര്‍ത്തി

ഉപ്പ് ഭക്ഷണത്തോട് ആര്‍ത്തി

ചിലര്‍ക്ക് ചില രുചികളായിരിക്കും കൂടുതല്‍ ഇഷ്ടം. എന്നാല്‍ പലപ്പോഴും ഉപ്പിന്റെ ഉപയോഗം അല്‍പം ശ്രദ്ധിക്കണം. കാരണം അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത് എന്ന് അറിഞ്ഞിരിക്കണം. ഉപ്പ് നിറഞ്ഞ ഭക്ഷണത്തോട് നിങ്ങള്‍ക്ക് അമിതമായി ആര്‍ത്തി തോന്നുന്നുണ്ടോ, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

മധുരത്തോടുള്ള അമിത ആഗ്രഹം

മധുരത്തോടുള്ള അമിത ആഗ്രഹം

മധുരം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും മധുരത്തിന്റെ അളവ് കൂടുമ്പോള്‍ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് മധുരം കുറക്കുകയാണ് ചെയ്യേണ്ടത്. മധുരത്തോടുള്ള അമിതമായ ആഗ്രഹമാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ നാഡി വ്യവസ്ഥയില്‍ പ്രശ്നമുണ്ട് എന്നതിന്റെ ലക്ഷണമാണ്.

മോണയില്‍ നിന്നും രക്തം വരല്‍

മോണയില്‍ നിന്നും രക്തം വരല്‍

പല്ലിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയില്ലാത്തതു കൊണ്ട് മാത്രമല്ല മോണയില്‍ നിന്നും രക്തം വരുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അഭാവമാണ് ഇത് കാണിയ്ക്കുന്നത്.

ദന്തപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ മോണയുടെ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. മോണയില്‍ നിന്ന് രക്തം വരുമ്പോള്‍ അത് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് എന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കമില്ലായ്മയും കൈകാല്‍ കടച്ചിലും

ഉറക്കമില്ലായ്മയും കൈകാല്‍ കടച്ചിലും

ഉറക്കമില്ലായ്മ പലപ്പോഴും പല രോഗങ്ങളുടെ തുടക്കമാണ്. ഇതിനെ തിരിച്ചറിയാന്‍ ആദ്യം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.ഉറക്കമില്ലായ്മ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ഇത് ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റേയും അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അതു തന്നെയാണ് കൈകാല്‍ കടച്ചിലിനു കാരണവും.

 വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

കൈകാല്‍ മുട്ടുകളിലെ ചര്‍മ്മം വരണ്ടതായി കാണപ്പെടുന്നുണ്ടെങ്കില്‍ അതും ശരീരം കാണിയ്ക്കുന്ന അനാരോഗ്യ ലക്ഷണങ്ങളാണ്. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിയ്ക്കുകയാണ് പോം വഴി.വരണ്ട ചര്‍മ്മം സൗന്ദര്യത്തിന്റെ മാത്രം പ്രതിസന്ധി അല്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയും ഇതിനുണ്ട് എന്നതാണ് സത്യം.

പാചകം ചെയ്യാത്ത ഭക്ഷണങ്ങള്‍

പാചകം ചെയ്യാത്ത ഭക്ഷണങ്ങള്‍

പൂര്‍ണമായും പാചകം ചെയ്യാത്ത ഭക്ഷണങ്ങളാണ് മറ്റൊന്ന്. ഇത് പലപ്പോഴും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

പുളി രസമുള്ള ഭക്ഷണങ്ങള്‍

പുളി രസമുള്ള ഭക്ഷണങ്ങള്‍

പുളി രസമുള്ള ഭക്ഷണങ്ങള്‍ ആണ് മറ്റൊന്ന്. പുളി രസമുള്ള ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹവും ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റലിനെയാണ് സൂചിപ്പിക്കുന്നത്.

കടല്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍

കടല്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍

കടല്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിയ്ക്കുന്നത് ശരീരത്തില്‍ അയൊഡിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

Read more about: disease health
English summary

important signals that you can't ignore

We have listed some important signs you can't ignore, check it out.
Story first published: Thursday, November 15, 2018, 17:02 [IST]
X
Desktop Bottom Promotion