ഈ ലക്ഷണം അവഗണിയ്ക്കരുത്, ക്യാന്‍സറാകാം

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ ഇന്നതതെക്കാലത്ത് പലരേയും പെട്ടെന്നു വന്നു പിടി കൂടുന്ന ഒരു രോഗമാണ്. വന്ന് കലശലാകുമ്പോഴേ പലരും ഇതെക്കുറിച്ചറിയൂ,

ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ഏതു സമയത്തു വേണമെങ്കിലും ഏതു പ്രായത്തിലുള്ളവരെ വേണമെങ്കിലും ആക്രമിയ്ക്കാവുന്ന ഒരു രോഗമാണിത്. ചില ക്യാന്‍സറുകള്‍ കൂടുതല്‍ ഗുരുതമാണ്. ചിലത് അത്രതന്നെയെന്നു പറയാനാകില്ലെങ്കിലും.

എന്നു കരുതി ചികിത്സിച്ചാല്‍ ഭേദമാകാത്ത രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നല്ല, ഇത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഇത് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നുതന്നെയാണ്. പലപ്പോഴും ചികിത്സ വൈകുന്നത് ഇത് കണ്ടെത്തുവാന്‍, ഇത് ക്യാന്‍സറാണെന്നു തിരിച്ചറിയുവാന്‍ വൈകുന്നതു കൊണ്ടുതന്നെയാണ്. കാരണം ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു പല രോഗങ്ങളോടും സാമ്യമുള്ളവയായിരിയ്ക്കും.

90 ശതമാനം പേരും അവഗണിയ്ക്കുന്ന ക്യാന്‍സറിന്റെ ചില തുടക്ക ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍

ചര്‍മത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍

ചര്‍മത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍ ക്യാന്‍സര്‍ലക്ഷണമാണെന്നു പറയാം. പ്രത്യേകിച്ചു പെട്ടെന്നു വരുന്ന ചിലത്. തുടര്‍ച്ചയായുള്ള ചൊറിച്ചിലാകാം, പുതിയ മറുകുകള്‍, ഉള്ളവയില്‍ ചൊറിച്ചില്‍, വലിപ്പവ്യത്യാസം. എല്ലാം. ഇതെല്ലാം ബ്രെസറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. മാറിടത്തില്‍ മാത്രമല്ലെന്നര്‍ത്ഥം. ഇതിനൊപ്പം മാറിടത്തിലും ചിലപ്പോള്‍ വ്യത്യാസങ്ങളുണ്ടാകും. തെന്നി മാറുന്ന മുഴകളോ തടിപ്പുകളോ.

നീണ്ടു നില്‍ക്കുന്ന ചുമ

നീണ്ടു നില്‍ക്കുന്ന ചുമ

നീണ്ടു നില്‍ക്കുന്ന ചുമ, വിശപ്പു കുറവ്, പെട്ടെന്നു തൂക്കം കുറയുന്നത്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ചിലപ്പോള്‍ ചുമയ്‌ക്കൊപ്പം രക്തം വരും. ഇത് ലംഗ്‌സ് ക്യാന്‍സര്‍ കൂടുതലാകുമ്പോഴാണ്.

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിന്

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിന്

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിന് ചിലപ്പോഴെങ്കിലും ക്യാന്‍സറുമായി ബന്ധമുണ്ടാകും. വയറ്റിലുണ്ടാകുന്ന ക്യാന്‍സറിന് ചിലപ്പോള്‍ വയറ്റിലും സ്വകാര്യഭാഗത്തും ചൊറിച്ചിലുണ്ടാകാറുണ്ട്. ബ്രെയിന്‍ ക്യാന്‍സറിന് ചിലപ്പോഴെങ്കിലും മൂക്കിന്റെ ഭാഗത്തു ചൊറിച്ചിലുണ്ടാകുന്നതും സാധാരണയാണ്.

മലത്തില്‍

മലത്തില്‍

മലത്തില്‍ രക്തമോ അങ്ങനെയുള്ള എന്തെങ്കിലും വ്യത്യാസമോ വരുന്നത് ചിലപ്പോള്‍ കുടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകും. മൂലക്കുരു പോലുള്ള രോഗങ്ങളും ഇതിനു കാരണമാകുമെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്ലെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണമായും കാണാം.

മൂത്രത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍

മൂത്രത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍

മൂത്രത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍ കിഡ്‌നി ക്യാന്‍സര്‍ ലക്ഷണമാണ്. മൂത്രത്തില്‍ രക്തം കാണുക, ഇതിനൊപ്പം ഹൈബിപി, കിഡ്‌നിയുടെ ഭാഗത്തു വേദന, വല്ലാത്ത ക്ഷീണം എന്നിവയെല്ലാം ഈ ക്യാന്‍സറിന്റെ ലക്ഷണമായി കാണാം.

തൂക്കം കുറയല്‍

തൂക്കം കുറയല്‍

പെട്ടെന്നുണ്ടാകുന്ന തൂക്കം കുറയല്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ ലക്ഷണമായി കാണാം. മാംസം തീരെ കഴിയ്ക്കാന്‍ സാധിയ്ക്കാതെയാകുക, പെട്ടെന്നു വയര്‍ നിറയുക, അനീമിയ, ഭക്ഷണം കഴിയ്ക്കാന്‍ സാധിയ്ക്കാതെ വരിക എന്നിവയെല്ലാം വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്നു.

നീണ്ടു നില്‍ക്കുന്ന തൊണ്ടവേദന

നീണ്ടു നില്‍ക്കുന്ന തൊണ്ടവേദന

നീണ്ടു നില്‍ക്കുന്ന തൊണ്ടവേദന തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണമാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ശ്വസിയ്ക്കാനും ഭക്ഷണമിറക്കാനുമുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ എന്തോ തങ്ങി നില്‍ക്കുന്നതുപോലുള്ള തോന്നല്‍, സ്വരം പെട്ടെന്നു മാറുകയോ നഷ്ടപ്പെടുകയോ ചെയ്യുക. കഫത്തില്‍ രക്തം എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ.്

മാസമുറ സമയത്ത്

മാസമുറ സമയത്ത്

മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിലോ മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഇഥ് ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണമാകാം.

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍

കാഴ്ചയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അവ്യക്തത, എപ്പോവുമുണ്ടാകുന്ന തലവേദന, ഓര്‍മക്കുറവ് തുടങ്ങിയവ ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാം.

Read more about: cancer
English summary

Important Cancer Symptoms That People Usually Ignore

Important Cancer Symptoms That People Usually Ignore
Story first published: Saturday, March 17, 2018, 17:42 [IST]