For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഹിസ്റ്ററക്ടമി അഥവാ ഗർഭപാത്രം നീക്കം ചെയ്യൽ

  |

  ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് ഹിസ്റ്ററക്ടമി. ഈ ശസ്ത്രക്രിയക്കു ശേഷം ഗർഭം ധരിക്കാൻ സാധിക്കില്ല. ആർത്തവം ഉണ്ടാവുകയുമില്ല. പ്രായം ഇരുപതുകളിൽ ആയാൽ പോലും. സാധാരണ ഗർഭപാത്രം നീക്കം ചെയ്യുന്നത് 40നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്കാണ്. സ്ത്രീകളുടെ പ്രത്യുൽപ്പാദനവ്യവസ്ഥക്ക് ഗുരുതരമായ രീതിയിൽ രോഗം ബാധിക്കുമ്പോഴാണ് ഈ ശസ്ത്രക്രിയ നടത്താറ്.

  ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രണ്ടു വിധത്തിൽ നടത്തുന്നു. ഒന്നു വയറിൽ കൂടി. ഇതിനെ അബ്ഡോമിനൽ ഹിസ്റ്ററക്ടമി എന്നു പറയുന്നു. ഈ ശസ്ത്രക്രിയ കൂടുതൽ സങ്കീർണ്ണമാണ്. മുറിവുകൾ ഉണങ്ങി സാധാരണ നിലയിലേക്ക് വരാൻ കൂടുതൽ സമയമെടുക്കും. ഏകദേശം രണ്ടു മാസം സമയം വേണം. ലാപ്പറോസ്കോപ്പിക്ക് ഹിസ്റ്ററക്ടമി താരതമ്യേന എളുപ്പമാണ്. ഇവിടെ യോനിയിലൂടെയാണ് ശസ്ത്രക്രിയ നടക്കുന്നത്. മുറിവ് ഉണങ്ങാൻ ഇവിടെ സമയം കുറച്ചു മതി.

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ഗര്ഭാശയത്തിലുള്ള അസ്വസ്ഥയുടെയും രോഗത്തിന്റെ സ്വഭാവവും അനുസരിച്ചു ഗർഭാശയം നീക്കം ചെയ്യണ്ട ശസ്ത്രക്രിയക്ക് വ്യത്യാസമുണ്ട്. ഗര്ഭാശയത്തെ മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും അണ്ഡാശയം ഗർഭാശയത്തിൽ തന്നെ വെച്ച് കൊണ്ട് ഉള്ള ശസ്ത്രക്രിയയും ഉണ്ട്.

  ശാസ്ത്രക്രിയയ്ക്കു ഒരുങ്ങുന്ന രോഗിക്ക് തന്റെ ചികിത്സയെയും അതിന്റെ രീതിയെയും കുറിച്ച് വ്യക്തമായ ധാരണ നൽകേണ്ടതാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആരോഗ്യ പരിപാലനത്തിനും, തിരിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും അത് സഹായിക്കും

   നല്ല വേദന അനുഭവപ്പെടും.

  നല്ല വേദന അനുഭവപ്പെടും.

  ശരീരത്തിലാകമാനം ട്യൂബുകളായിരിക്കും. മരുന്ന് കയറ്റാൻ ഡ്രിപ്പ് കയ്യിലുണ്ടാവും. മൂത്രം പോകാനുള്ള കത്തീറ്റർ ഘടിപ്പിച്ചിട്ടുണ്ടാവും. ശസ്ത്രക്രിയ വയറിലൂടെയാണെങ്കിൽ ഒരു ഡ്രെയിനേജ് ട്യൂബ് ഉണ്ടാവും. ഇത് മുറിവിലൂടെ വരുന്ന രക്തം കളയാനാണ്. യോനിയിലൂടെ നടന്ന ശസ്ത്രക്രിയയാണെങ്കിൽ അവിടെ കനമുള്ള പഞ്ഞിക്കെട്ടു കാണും. ഇത് രക്തസ്രാവം തടയാനാണ്. 24 മണിക്കൂറോളം ഇത് ശരീരത്തിൽ വെക്കും.

   ശസ്ത്രക്രിയക്കു ശേഷം

  ശസ്ത്രക്രിയക്കു ശേഷം

  ബോധം വരുമ്പോൾ രോഗിണിക്ക് അസ്വസ്ഥതകളുണ്ടാവും. അത് സ്വാഭാവികമാണ് എന്നു മനസ്സിലാക്കുക. അനസ്തീഷ്യ എടുത്തതു കൊണ്ടു ഛർദ്ദിക്കാനുള്ള തോന്നൽ ഉണ്ടാകും. ഇതിനു മരുന്നു കഴിക്കാം. തുടരെ തുടരെ മൂത്രമൊഴിക്കണമെന്നു തോന്നും. ഇതൊക്കെ സ്വാഭാവികമാണെന്നു മനസ്സിലാക്കി മനസ്സിനു ധൈര്യം കൊടുക്കുക. ഫിസിയോതെറാപ്പിസ്റ്റ് വിവിധ തരം വ്യായാമമുറകൾ പഠിപ്പിക്കും. ഇത് മുടങ്ങാതെ ചെയ്യേണ്ടതത്യാവശ്യമാണ്.

  ഇത് രോഗിയെ സാധാരണ ജീവിതത്തിലേക്ക് എളുപ്പം മടങ്ങാൻ സഹായിക്കുന്നു. ശസ്ത്രക്രിയക്കു ശേഷം രോഗി സാധാരണ നിലയിലേക്ക് മടങ്ങുന്നത് പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പ്രായം, ആരോഗ്യനില. പ്രതിരോധശക്തി എന്നിവ പ്രധാനമാണ്. വയറിലെ ശസ്ത്രക്രിയക്കു ശേഷം പൂർണ്ണമായി സുഖപ്പെടാൻ എട്ടാഴ്ചയോളം വേണ്ടി വരും. ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും ഡോക്ടറെ കാണണം. അതിനു ശേഷം ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കാം. മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ കാണേണ്ട ആവശ്യം ഇല്ല. സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.

   വിശ്രമം

  വിശ്രമം

  വിശ്രമം ഈയവസരത്തിൽ വളരെ അത്യാവശ്യമാണ്. ഈ സമയങ്ങളിൽ ഭാരം ഉയർത്തരുത്. വയറിലെ മസിലുകൾക്ക് സുഖപ്പെടാൻ സമയം ആവശ്യമാണ്.ശസ്ത്രക്രിയക്കു ശേഷം മലമൂത്രവിസർജ്ജനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടാം.

  മൂത്രാശയത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മലബന്ധം ഉണ്ടാകും. ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ശസ്ത്രക്രിയക്കു ശേഷം ആദ്യം കുറച്ചു നാൾ ചിലപ്പോൾ ലാക്സേറ്റീവ് ആവശ്യമായി വന്നേക്കാം. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ക്രമേണ എല്ലാം സാധാരണ ഗതിയിലാവും.

   ഡോക്ടറെ കാണണം

  ഡോക്ടറെ കാണണം

  യോനിയിൽ നിന്നും രക്തസ്രാവം ഉണ്ടാവാം. യോനീ സ്രവങ്ങളും ഉണ്ടാകും. പക്ഷെ ഇവ സാധാരണയിൽ നിന്നും കുറവായിരിക്കും. യോനിയിൽ നിന്നും കനത്ത രക്തസ്രാവം, കട്ട പിടിച്ച രക്തം, അല്ലെങ്കിൽ ദുർഗന്ധമുള്ള യോനീസ്രവം ഇവ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.

  ഇവ ചിലപ്പോൾ എന്തെങ്കിലും രോഗലക്ഷണമാകാം. ഗർഭപാത്രത്തിനൊപ്പം അണ്ഡാശയം കൂടി നീക്കം ചെയ്തിട്ടുണ്ടെങ്കിൽ രോഗിക്ക് ആർത്തവവിരാമ ലക്ഷണങ്ങൾ ഉണ്ടാകും. ഉൽക്കണ്ഠ, വിയർപ്പ്, വെറുതെ കരയാനുള്ള തോന്നൽ, ഇടക്കിടക്ക് അനുഭവപ്പെടുന്ന ഉഷ്ണം എന്നിവയുണ്ടാകും. ഹോർമോൺ ചികിൽസയാണ് പ്രതിവിധി. ഇത് ഗുളികയായോ ഇൻജക്ഷനായോ വേണമെന്ന് ഡോക്ടർ തീരുമാനിക്കും. ഹോർമോൺ പ്രവർത്തിച്ചു തുടങ്ങാൻ ഒരാഴ്ചയോളം സമയമെടുക്കും.

   വൈകാരികമായ നഷ്ടബോധം

  വൈകാരികമായ നഷ്ടബോധം

  ഗർഭാശയം നീക്കം ചെയ്യുന്നത് സ്ത്രീകളിൽ വൈകാരികമായ ഒരു നഷ്ടബോധം ഉണ്ടാക്കും. സ്ത്രീയല്ല എന്നൊരു ചിന്ത അലട്ടും. ഇത് പലപ്പോഴും വിഷാദരോഗത്തിലേക്ക് നയിക്കാം. ഉടനടി ചികിൽസ തേടണം. ശസ്ത്രക്രിയക്ക് വിധേയരായ മറ്റു സ്ത്രീകളുമായി ആശയവിനിമയം നടത്തി ജീവിതത്തിലെ ഈ അവസ്ഥയോടു പൊരുത്തപ്പെടണം.

  ശാരീരിക അദ്ധ്വാനമില്ലാത്ത ജോലിയാണെങ്കിൽ എട്ടാഴ്ചക്കുശേഷം ജോലിക്ക് പോയി തുടങ്ങാം. രണ്ടു മാസം കഴിഞ്ഞു മാത്രം ഡ്രൈവിങ് ചെയ്യുന്നതാണുത്തമം. സീറ്റ് ബെൽറ്റ് വേദനിപ്പിക്കുന്നില്ല എന്നുറപ്പ് വരുത്തണം. കാലുകൾ പ്രവർത്തിക്കുമ്പോൾ വേദന അനുഭവപ്പെടുന്നില്ല എന്നുറപ്പ് വരുത്തുക. എല്ലാത്തിനും മുൻപേ ഡോക്ടറെ കണ്ടു അനുവാദം വാങ്ങണം.

  വ്യായാമം ചെയ്യണം

  വ്യായാമം ചെയ്യണം

  ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശമനുസരിച്ച് വ്യായാമം ചെയ്യണം. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്ന ഒരു വ്യായാമമാണ് നടക്കുന്നത്. അത് ചെയ്യാൻ ശ്രമിക്കണം. സുഖപ്പെടൽ വേഗത്തിലാക്കാൻ അത് സഹായിക്കും. നീന്തൽ ഒരു നല്ല വ്യായാമമാണ്.

  മുറിവ് ഉണങ്ങിയ ശേഷം ഡോക്ടറുടെ അനുവാദത്തോടെ ചെയ്യാം. തിരക്ക് പിടിക്കരുത്. ശരീരത്തിനു സുഖപ്പെടാൻ സമയമനുവദിക്കുക. ഭാരമുള്ള സാധനങ്ങൾ ഉയർത്തരുത്. എന്തെങ്കിലും കാരണവശാൽ ചെയ്യേണ്ടി വന്നാൽ മുട്ടു മടക്കി പിടിക്കുക. പിൻഭാഗം നിവർന്നിരിക്കാൻ ശ്രദ്ധിക്കണം.

   ലൈംഗികബന്ധം രണ്ടുമാസം ഒഴിവാക്കണം

  ലൈംഗികബന്ധം രണ്ടുമാസം ഒഴിവാക്കണം

  അണ്ഡാശയങ്ങൾ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ യോനിയിൽ വരൾച്ച അനുഭവപ്പെടും. ഡോക്ടറോട് സംസാരിച്ചാൽ ഇതിനു ആവശ്യമായ നിർദ്ദേശം ലഭിക്കും. ശസ്ത്രക്രിയക്കുശേഷം രോഗി പൂർണ്ണമായും സുഖപ്പെട്ടു കഴിഞ്ഞാൽ ലൈംഗികബന്ധം പൂർവസ്ഥിതിയിലാകും. കുട്ടികളുണ്ടാകുമെന്ന ഭയം വേണ്ട. പക്ഷെ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് രോഗങ്ങളിൽ നിന്നും രക്ഷ നൽകും.

  Read more about: health tips ആരോഗ്യം
  English summary

  hysterectomy-overview-why-it-is-necessary-consideration

  Here are some instructions and health aids to follow after hysterectomy ,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more