പൊക്കിളിനു ചുറ്റും ഒലീവ് ഒായില്‍, ശോധന ഉഷാര്‍

Posted By:
Subscribe to Boldsky

ആരോഗ്യകരമായ ശരീരത്തിന് നമ്മുടെ ആന്തരികവ്യവസ്ഥകള്‍ നല്ലപോലെ പ്രവര്‍ത്തിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതല്ലെങ്കില്‍ അസുഖങ്ങള്‍ വരുമെന്നു മാത്രമല്ല, അസുഖമില്ലെങ്കില്‍ തന്നെ നമുക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്യും.

പലരുയേും ശരീരത്തിന്റെ സുഖം കെടുത്തുന്ന ഒന്നാണ് മലബന്ധം. കുടലിന്റെ ആരോഗ്യത്തിന്റെ കുറവാണ് ഇതിലൂടെ കാണിയ്ക്കുന്നത്. ശോധന രാവിലെ ശരിയല്ലെങ്കില്‍ ദിവസം മുഴുവന്‍ പല അസ്വസ്ഥതകളുമുണ്ടാകും. ഗ്യാസ്, അസിഡിറ്റി, കീഴ്ശ്വാസം, വിശപ്പു കുറവ്, വയറു വീര്‍്ക്കുക തുടങ്ങിയ പലതും. ശോധന ശരിയല്ലെങ്കില്‍ ഇതു ക്രമേണ പൈല്‍സ് പോലുള്ള പല രോഗങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യുംയ.

വെള്ളത്തിന്റെ കുറവ്, നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവം, ചില മരുന്നുകള്‍, സ്‌ട്രെസ്, വ്യായാമക്കുറവ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിങ്ങനെ പോകുന്നു, മലബന്ധത്തിന്റെ കാരണങ്ങള്‍.

മലബന്ധത്തിന് തികച്ചും സ്വാഭാവിക പരിഹാരങ്ങള്‍ കാണുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ചില പ്രത്യേക വഴികളുണ്ടുതാനും.

മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരങ്ങളില്‍ ഒന്നാണ് ഒലീവ് ഓയില്‍. ഒായിലുകളുടെ കൂട്ടത്തി്ല്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ഒലീവ് ഒായില്‍. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം. ഹൃദയാരോഗ്യത്തിന് ഉത്തമപ്രതിവിധി.

ഇത്തരം ഗുണങ്ങള്‍ക്കു പുറമേ മലബന്ധത്തിനുളള ഏറ്റവും ലളിതമായ പ്രതിവിധിയാണിത്. ഇത് വയറ്റിലെ മലത്തിന്റെ കട്ടി കുറയ്ക്കുന്നു. ഇതുവഴി കുടലിലൂടെ എളുപ്പത്തില്‍ നീങ്ങി ശോധന സുഗമമാക്കുകയും ചെയ്യും. ഇതിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കുടലിന്റെ മ്യൂകസ് പാളി ശക്തിപ്പെടുത്താനും ഒലീവ് ഓയിലിനു കഴിയും.

വന്‍കുടലിന്റെ സങ്കോചവികാസങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഒലീവ് ഒായില്‍. ഇതും മലം ശരിയായി നീങ്ങാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ, കെ, ആന്റിഓക്ിസഡന്റുകള്‍, ഒമേഗ ത്രീ, സിക്‌സ് ഫാറ്റി ആസിഡുകള്‍ എന്നിവ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇതെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന വഴികളാണ്.

ചൂടുപാലില്‍

ചൂടുപാലില്‍

1 സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ഗ്ലാസ് ചൂടുപാലില്‍ കലക്കി കുടിയ്ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ചെയ്യാം.

ഭക്ഷണം ഒലീവ് ഓയിലില്‍

ഭക്ഷണം ഒലീവ് ഓയിലില്‍

മലബന്ധം സ്ഥിരം അനുഭവപ്പെടുന്ന പ്രശ്‌നമാണെങ്കില്‍ ഭക്ഷണം ഒലീവ് ഓയിലില്‍ പാകം ചെയ്യുക. ഇത് സാലഡുകളിലും മറ്റുമൊഴിച്ചു കഴിയ്ക്കുക. ഇതെല്ലാം മലബന്ധം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

പൊക്കിളിനു ചുറ്റും

പൊക്കിളിനു ചുറ്റും

രാത്രി കിടക്കും മുന്‍പ് ഒലീവ് ഓയില്‍ പൊക്കിളിനു ചുറ്റും പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് രാവിലെ നല്ല ശോധനയ്ക്കു സഹായിക്കും. മലബന്ധം നീക്കാനുള്ള ഒരു വിദ്യയാണിത്.

വെറുംവയറ്റില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍

വെറുംവയറ്റില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍

ഇതില്‍ ഒന്നും ചേര്‍ക്കാതെ തന്നെ രാവിലെ വെറുംവയറ്റില്‍ 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കാം. ഇതും മലബന്ധം നീക്കാന്‍ സഹായിക്കും. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഗുണകരമാണ്.

തൈരില്‍

തൈരില്‍

ഒലീവ് ഓയില്‍ തൈരില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. തൈരും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തി കുടിയ്ക്കാം. ഇതും മലബന്ധം നീക്കാന്‍ സഹായിക്കുന്ന വഴിയാണ്.

പഴുത്ത പഴവുമായി

പഴുത്ത പഴവുമായി

ഒലീവ് ഓയില്‍ നല്ലപോലെ പഴുത്ത പഴവുമായി ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണ്. പഴത്തിലെ ഫൈബറുകള്‍ കുടലിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കും. ഒലീവ് ഓയിലും കൂടി ചേരുമ്പോള്‍ ഇത് ഇരട്ടി ഗുണം നല്‍കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

ഒലീവ് ഓയില്‍, പൈനാപ്പിള്‍ എന്നിവ ചേര്‍ന്ന കോമ്പിനേഷനും മലബന്ധമകറ്റാന്‍ നല്ല വഴിയാണ്. 1 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, പൈനാപ്പിള്‍ കഷ്ണങ്ങളില്‍ ഒഴിയ്ക്കുക. ഇത് നല്ലപോലെ കലര്‍ത്തി ഇതില്‍ അല്‍പം ബ്ലാക് സാള്‍ട്ട കലര്‍ത്തി കഴിയ്ക്കാം. ഇതും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

കാപ്പി

കാപ്പി

കാപ്പിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ് മറ്റൊരു വിദ്യ. ഇത് കാപ്പി കാരണമുണ്ടാകുന്ന അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇത് കുടലിന്റെ സങ്കോചവികാസങ്ങളെ സഹായിക്കുന്നു. മലം മൃദുവായി കുടലിലിലൂടെ നീങ്ങാന്‍ സഹായിക്കുന്നു.

സാലഡുകളിലും

സാലഡുകളിലും

ഒലീവ് ഓയില്‍ പഴങ്ങളിലും സാലഡുകളിലും ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം നീക്കാനുള്ള നല്ലൊരു വിദ്യയാണ്. ഇത് പഴങ്ങളുടേയും പച്ചക്കറികളുടേയും ആേേരാഗ്യഗുണങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

എക്‌സ്ട്രാവെര്‍ജിന്‍ ഒലീവ് ഓയില്‍

എക്‌സ്ട്രാവെര്‍ജിന്‍ ഒലീവ് ഓയില്‍

എക്‌സ്ട്രാവെര്‍ജിന്‍ ഒലീവ് ഓയില്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതിനാണ് ആരോഗ്യഗുണങ്ങള്‍ കൂടുതല്‍. ഇതുപോലെ കൂടുതല്‍ ഒലീവ് ഓയില്‍ ഉപയോഗിയ്ക്കരുത്. ഇത് വയറിളക്കത്തിന് ഇടയാക്കും.

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും മറ്റൊരു പരിഹാരമാര്‍ഗ്ഗമാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. എന്നും ഈ മിശ്രിതം കഴിച്ചാല്‍ മതി ഇത് എല്ലാതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.നാരങ്ങ വയറിനെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു. ഇതിലെ നാരുകളും ദഹനത്തിനും ശോധനയ്ക്കും നല്ലതാണ്.

ഇലക്കറികള്‍ക്കൊപ്പം

ഇലക്കറികള്‍ക്കൊപ്പം

ഇലക്കറികള്‍ക്കൊപ്പം ഒലീവ് ഓയില്‍ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇലക്കറികള്‍ ധാരാളം നാരുകളുള്ളവയാണ്. ഇതിനൊപ്പം ഒലീവ് ഒായില്‍ കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

English summary

How To Use Olive Oil For Constipation

How To Use Olive Oil For Constipation, Read more to know about,