For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സില്‍ ഒരു നുള്ളു മഞ്ഞള്‍, വയര്‍ പോകും

|

ഇന്നത്തെ കാലത്ത് ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ഓട്‌സ്. ഏതു രോഗികള്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു പ്രാതലാണിത്.

ധാരാളം പോഷകഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഓട്‌സ്. നാരുകളുടെ സമ്പുഷ്ടമായ ഒരു ഉറവിടം. പ്രാതലിന് ഇതു കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്നു പറയാം. ദിവസവും ഒരല്‍പം ഓട്‌സ് ശീലമാക്കുന്നത് ഏതു പ്രായക്കാര്‍ക്കും, കുട്ടികള്‍ക്കടക്കം ഏറെ ആരോഗ്യകരമാണ്.

ശരീരത്തിലെ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓ്ട്‌സ്. അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. ഹൃദയാരോഗ്യത്തിന് ഏറെ ദോഷകരമാണ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍.

ഓട്‌സിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്. ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളായ ഇവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ഓട്‌സ് വെറുതേ ഉപയോഗിച്ചാല്‍ പോരാ, ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് തന്നെ ഇപ്പോള്‍ പല തരത്തിലും ലഭ്യമാണ്. ഇന്‍സ്റ്റന്റ് ഓട്‌സുകളും പല തരം ഫ്‌ളേവറുകളിലുള്ള ഓട്‌സുമെല്ലാം ലഭ്യമാണ്. ഇവയ്ക്കു രുചിയേറുമെങ്കില്‍ ധാരാളം കൃത്രിമ മധുരം ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം കൂട്ടുകള്‍ ഓട്‌സിന്റെ ഗുണം ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു കൂടാനും ഷുഗര്‍ കൂടാനുമെല്ലാം ഇടയാക്കുന്നു. ഇത്തരം കൃത്രിമ ചേരുവകളുള്ള ഓട്‌സ് ഒഴിവാക്കുക.

പ്രാതലിന് ഓ്ട്‌സ് കഴിയ്ക്കുമ്പോള്‍

പ്രാതലിന് ഓ്ട്‌സ് കഴിയ്ക്കുമ്പോള്‍

പ്രാതലിന് ഓ്ട്‌സ് കഴിയ്ക്കുമ്പോള്‍ ഇതില്‍ പഴവര്‍ഗങ്ങള്‍ ചേര്‍ത്തു കഴിയ്ക്കാം. ആപ്പിള്‍, പഴം തുടങ്ങിയവയെല്ലാം ഇതിനു സ്വാദു നല്‍കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും ചെയ്യും. പഴങ്ങളിലും ഓട്‌സിലുമുള്ള നാരുകളാണ് തടി, വയര്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് പെട്ടെന്നു വയര്‍ നിറയ്ക്കാന്‍ സഹായിക്കും, വിശപ്പു കുറയ്ക്കും, ഇവയിലെ പോഷകങ്ങള്‍ എല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജവും ശക്തിയും ലഭിയ്ക്കുകയും ചെയ്യുന്നു.

പഞ്ചസാര

പഞ്ചസാര

ഓട്‌സില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്. ഇതില്‍ മധുരം നിര്‍ബന്ധമെങ്കില്‍ തേന്‍ ചേര്‍ക്കാം. തേന്‍ സ്വാഭാവിക മധുരമായതു കൊണ്ട് ദോഷം വരുത്തില്ല. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തേന്‍. തേനും ഓട്‌സും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. തേന്‍ മിതായി ഉപയോഗിയ്ക്കുകയും വേണം. പ്രമേഹ രോഗികള്‍ക്കും ആരോഗ്യകമായ ഒന്നാണ് തേന്‍.

തടി കുറയ്ക്കാന്‍ ഓട്‌സ് തയ്യാറാക്കുമ്പോള്‍

തടി കുറയ്ക്കാന്‍ ഓട്‌സ് തയ്യാറാക്കുമ്പോള്‍

തടി കുറയ്ക്കാന്‍ ഓട്‌സ് തയ്യാറാക്കുമ്പോള്‍ ഇതില്‍ കൊഴുപ്പു കുറഞ്ഞ പാല്‍ വേണം, ചേര്‍്ക്കാന്‍. കൊഴുപ്പുള്ള പാല്‍ തടി കൂട്ടാന്‍ ഇടയാക്കും. വല്ലാതെ കൂടിയ അളവില്‍ പാലും മധുരവും ഉപയോഗിയ്ക്കണമെന്നുമില്ല.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഓ്ട്‌സിനൊപ്പം കറുവാപ്പട്ട ചേര്‍ത്തു പാകം ചെയ്യാം. ഇത് സ്വാഭാവിക മധുരത്തിനും സഹായിക്കും. ദഹനം ശക്തിപ്പെടുത്താനും കറുവാപ്പട്ട ഏറെ നല്ലതാണ്. കറുവാപ്പട്ടയും ഓട്‌സും ചേരുമ്പോള്‍ തടി, വയര്‍ എന്നിവ കുറയുകയും ചെയ്യും.

ഒാട്‌സില്‍ അല്‍പം മഞ്ഞള്‍

ഒാട്‌സില്‍ അല്‍പം മഞ്ഞള്‍

ഒാട്‌സില്‍ അല്‍പം മഞ്ഞള്‍ ഇട്ടു പാകം ചെയ്യുന്നതും ഏറെ നല്ലാതണ്. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ടോക്‌സിനുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ.് മഞ്ഞളിന് കൊഴുപ്പു കുറയ്ക്കാനുള്ള സ്വാഭാവികമായ കഴിവുണ്ട്. മഞ്ഞളും ഓട്‌സും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.

മുട്ടവെള്ള

മുട്ടവെള്ള

നോണ്‍ വെജിറ്റേറിയന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുട്ടവെള്ള ചേര്‍ത്ത് ഓട്‌സ് കഴിയ്ക്കാം. മുട്ടവെള്ളയും കൊളസ്‌ട്രോള്‍ ഫ്രീയായ ഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നും. തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുമെന്നര്‍ത്ഥം. ഇത് കഴിയ്ക്കാം. മുട്ടവെള്ളയും ഓട്‌സും ചേരുമ്പോള്‍ പ്രോട്ടീന്‍ ഇരട്ടിയാകും. വയര്‍ നിറഞ്ഞ തോന്നലുണ്ടാകും. ഏറെ നേരം വിശപ്പു തോന്നാതിരിയ്ക്കുകയും ചെയ്യും. ഇതുവഴിയും തടി കുറയാന്‍ സഹായിക്കും.

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്തു പാകം ചെയ്യുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇതെങ്ങനെയെന്നു നോക്കൂ, അരക്കപ്പ് ഓട്‌സ്, 4 കോളിഫഌവര്‍ തണ്ട്, 4 ബ്രൊക്കോളി തണ്ട്, അര ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഉപ്പും കുരുമുളകും, വെള്ളം എ്ന്നിവയാണ് പച്ചക്കറി ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യാനുള്ള ഒരു വഴി. പച്ചക്കറികള്‍ കഴുകി അരിഞ്ഞു പാനിലിട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഒലീവ് ഒായില്‍ ഉപയോഗിച്ചു വേണം ചെയ്യാന്‍. ഇത് വെന്തു പാകമാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. ഓട്‌സ് വേവിച്ചു ഇതില്‍ ഈ പച്ചക്കറികള്‍ ചേര്‍ത്തു കഴിയ്ക്കാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് തനിയെ കഴിയ്ക്കാന്‍ മടിയെങ്കില്‍ ഇത് പൊടിച്ച് മറ്റു ഭക്ഷണത്തിനൊപ്പം ചേര്‍ത്തു കഴിയ്ക്കാം. ഇതുപോലെ ഓട്‌സ് കൊണ്ട് പ്രാതലായി ഇഡ്ഢലി, ദോശ, ഉപ്പുമാവ് എന്നിവയെല്ലാം ആക്കി കഴിയ്ക്കാം. അരി കൊണ്ടുള്ള ഇഡ്ഢലി, ദോശ എന്നിവയ്ക്കു പകരം ഓട്‌സ് ആരോഗ്യകരമാണ്, തടി കൂട്ടുകയുമില്ല. നല്ല ആരോഗ്യം നല്‍കുന്ന പ്രഭാത ഭക്ഷണവുമാണ്

ഡ്രെ ഫ്രൂട്‌സ്

ഡ്രെ ഫ്രൂട്‌സ്

ഡ്രെ ഫ്രൂട്‌സ് ചേര്‍ത്ത് ഓട്‌സ് കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കും. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണിത്. ബദാം, ഈന്തപ്പഴം, പിസ്ത, വാള്‍നട്ട് തുടങ്ങിയവയെല്ലാം ഓട്‌സില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.ഓട്‌സില്‍ ബദാം പൊടിച്ചിട്ടു കഴിയ്ക്കുന്നതോ കുതിര്‍ത്തി കഷ്ണങ്ങളാക്കി കഴിയ്ക്കുന്നതോ എല്ലാം ഏറെ നല്ലതാണ്. ബദാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍

ഓട്‌സിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്തു പാകം ചെയ്യുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇതെങ്ങനെയെന്നു നോക്കൂ, അരക്കപ്പ് ഓട്‌സ്, 4 കോളിഫഌവര്‍ തണ്ട്, 4 ബ്രൊക്കോളി തണ്ട്, അര ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഉപ്പും കുരുമുളകും, വെള്ളം എ്ന്നിവയാണ് പച്ചക്കറി ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യാനുള്ള ഒരു വഴി. പച്ചക്കറികള്‍ കഴുകി അരിഞ്ഞു പാനിലിട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഒലീവ് ഒായില്‍ ഉപയോഗിച്ചു വേണം ചെയ്യാന്‍. ഇത് വെന്തു പാകമാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. ഓട്‌സ് വേവിച്ചു ഇതില്‍ ഈ പച്ചക്കറികള്‍ ചേര്‍ത്തു കഴിയ്ക്കാം.

English summary

How To Use Oats For Breakfast To Reduce Belly Fat And Weight

How To Use Oats For Breakfast To Reduce Belly Fat And Weight, read more to know about,
X
Desktop Bottom Promotion