For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷശേഷിയ്ക്ക് ഈന്തപ്പഴം വിദ്യകള്‍

ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇത് പുരുഷലൈംഗികശേഷിയ്ക്ക് ഏറെ മികച്ച ഒന്നാണെന്നതാണ്. ഇതിനീ ഗ

|

ഈന്തപ്പഴം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ്. വൈറ്റമിനുകളും ധാതുക്കളും, പ്രത്യേകിച്ച് അയേണും അടങ്ങിയ ഒന്ന്. നല്ലൊരു അയേണ്‍ സിറപ്പിന്റെ ഗുണമാണ് ഈന്തപ്പഴം നല്‍കുന്നത്.

ഈന്തപ്പഴത്തില്‍ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. വൈറ്റമിന്‍ ബി1, ബി2, ബി3, ബി 5, വൈറ്റമിന്‍ എ1 തുടങ്ങിയ പലതിന്റേയും കേന്ദ്രവുമാണ്‌.

ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇത് പുരുഷലൈംഗികശേഷിയ്ക്ക് ഏറെ മികച്ച ഒന്നാണെന്നതാണ്. ഇതിനീ ഗുണം നല്‍കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്.

ഇതില്‍ കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവ കുറവാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും സഹായിക്കും. ഇതെല്ലാം പുരുഷലൈംഗികശേഷിയ്ക്കു ഗുണം നല്‍കുന്നവയാണ്.

ഈന്തപ്പഴം പുരുഷന്മാരില്‍ കണ്ടുവരുന്ന ഇംപൊട്ടന്‍സിയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണ്‌. ഇത്‌ സെക്‌സ്‌ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. സ്‌ത്രീകള്‍ക്കും ഇത്‌ ഗുണകരമാണ്‌.

പ്രായമായവരില്‍ പോലും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഈന്തപ്പഴം ഉപയോഗിയ്ക്കാറുണ്ടെന്നതാണ് വാസ്തവം. പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന പല മരുന്നുകളിലും ഈന്തപ്പഴം പ്രധാന ചേരുവയാണ്.

ആയുര്‍വേദത്തിലും നാട്ടുവൈദ്യങ്ങളിലുമെല്ലാം പുരുഷകരുത്തിനായി ഈന്തപ്പഴം ഉപയോഗിയ്ക്കാറുണ്ട്. വിവിധ പ്രശ്‌നങ്ങള്‍ക്കായി വിവിധ തരത്തിലാണ് ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം.

ഈന്തപ്പഴവും ആട്ടില്‍പാലും

ഈന്തപ്പഴവും ആട്ടില്‍പാലും

പുരുഷശേഷിയ്ക്ക് ഈന്തപ്പഴവും ആട്ടില്‍പാലും ചേര്‍ത്ത മിശ്രിതം ഏറെ നല്ലതാണ്. 5 ഈന്തപ്പഴം രാത്രി തിളപ്പിയ്ക്കാത്ത ആട്ടിന്‍പാലില്‍ കലര്‍ത്തി വയ്ക്കുക. ഇത് രാവിലെ പാലും ചേര്‍ത്ത് ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ലേശം തേനും ചേര്‍ക്കാം. സെക്‌സ് സ്റ്റാമിനയ്ക്കും ഉദ്ധാരണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

6-7 ഈന്തപ്പഴം

6-7 ഈന്തപ്പഴം

പുരുഷന്മാര്‍ക്കുള്ള ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഈന്തപ്പഴം. 6-7 ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുരു നീക്കി ഇത്‌ ഒരു ഗ്ലാസ്‌ പാല്‍, ഒരു ടീസ്‌പൂണ്‍ തേന്‍ എന്നിവയില്‍ ചേര്‍ത്തരച്ചു കുടിയ്‌ക്കാം.

ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം ചൂഹാരി, കാരയ്ക്ക എന്നൊക്കെ അറിയപ്പെടുന്നു. ഇതും സെക്‌സ് ശക്തിയ്ക്ക് ഏറെ നല്ലതാണ്. ഇവ ദിവസവും 4 എണ്ണം വീതം കഴിച്ച് ഒപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കാം. രാത്രി കിടക്കുന്നതിന് മുന്‍പിതു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

 ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം

പുരുഷന്മാര്‍ക്കുണ്ടാകുന്ന ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉണങ്ങിയ ഈന്തപ്പഴം. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ക്ഷീണം തോന്നുന്ന പുരുഷന്മാര്‍ക്കുള്ള നല്ലൊരു ഔഷധം

ക്ഷീണം തോന്നുന്ന പുരുഷന്മാര്‍ക്കുള്ള നല്ലൊരു ഔഷധം

ക്ഷീണം തോന്നുന്ന പുരുഷന്മാര്‍ക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.ഇത് പുരുഷകരുത്തിന് സഹായിക്കും.

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇതു പാലില്‍ തന്നെ അരച്ചു കഴിയ്ക്കാം. ഇത് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

നല്ലൊരു മരുന്നു

നല്ലൊരു മരുന്നു

സ്ത്രീകളിലെ സെക്‌സ് താല്‍പര്യക്കുറവിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുതന്നെ കാരണം. ഇതിനു പുറമെ വെള്ളപോക്കു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

English summary

How To Use Dates For Physical Stamina

How To Use Dates For Physical Stamina, read more to know about
Story first published: Friday, April 6, 2018, 10:25 [IST]
X
Desktop Bottom Promotion