For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ ആഴ്ചയില്‍ വയര്‍ പോകും പ്രത്യേക ജീരകക്കൂട്ട്‌

|

വയറും തടിയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതെത്തുടര്‍ന്നു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഇതില്‍ പെടും.

തടിയും വയറുമുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും പരിഹാരമാണ് നമ്മുടെ പല അടുക്കളക്കൂട്ടുകളും. ഇതില്‍ പെട്ട ഒന്നാണ് ജീരകം. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണിത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ ഗുണകരമാണ.ദഹനേന്ദ്രിയത്തില്‍ നിന്നും കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതു വഴിയും ഇത് തടി കുറയ്ക്കും. ഹൃദയത്തെ വരെ സംരക്ഷിയ്ക്കും.

മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

പല തരത്തിലും ജീരകവെള്ളം തയ്യാറാക്കാം. സാധാരണ രീതിയില്‍ ജീരകമിട്ടു വെള്ളം തിളപ്പിച്ച് ഈ വെള്ളം ദിവസം മുഴുവന്‍ പല തവണയായി കുടിയ്ക്കാം.

തടിയും വയറുമെല്ലാം കുറയാനും കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ജീരകവെള്ളം ചില പ്രത്യേക രീതികളിലാണ് തയ്യാറാക്കേണ്ടത്. ഇതെക്കുറിച്ചറിയൂ,

വെള്ളം, അര ചെറുനാരങ്ങ, 2 ടീസ്പൂണ്‍ ജീരകം

വെള്ളം, അര ചെറുനാരങ്ങ, 2 ടീസ്പൂണ്‍ ജീരകം

അരഗ്ലാസ് വെള്ളം, അര ചെറുനാരങ്ങ, 2 ടീസ്പൂണ്‍ ജീരകം എന്നിവയെടുക്കുക. രാത്രി ഈ വെള്ളത്തില്‍ ജീരകമിട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം ജീരകമിട്ടു തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ചെറുചൂടില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. രണ്ടാഴ്ച അടുപ്പിച്ച് ഇതു ചെയ്താല്‍ വയറിലും തടിയ്ക്കും പ്രകടമായ കുറവുണ്ടാകും.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഇഞ്ചി ചതച്ചത്, അല്‍പം കറുവാപ്പട്ട പൊടിച്ചത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ക്കുക. ഇതു ചേര്‍ത്തും അല്‍പസമയം തിളപ്പിയ്ക്കുക. പിന്നീട് വാങ്ങി ഊറ്റിയെടുത്ത് തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കാം.

ജീരകമിട്ടു

ജീരകമിട്ടു

ജീരകമിട്ടു വെള്ളം തിളപ്പിച്ച് ഈ വെള്ളം ഊറ്റിയെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ.്

ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചത്, ജീരകപ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കാംരാവിലെ പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

അമിതാഹാരം

അമിതാഹാരം

ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഏറെ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയും. വിശപ്പു കുറയ്ക്കാനും ഇതുവഴി അമിതാഹാരം കുറയ്ക്കാനും സഹായിക്കും.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ ഇതു നീക്കം ചെയ്യും. നല്ല ദഹനം നല്‍കും. ഇതും തടി കുറയ്ക്കാനുള്ള ഒരു വഴിയാണ്.

വയറിന്റേയും ലിവറിന്റേയും ആരോഗ്യത്തിന്

വയറിന്റേയും ലിവറിന്റേയും ആരോഗ്യത്തിന്

വയറിന്റേയും ലിവറിന്റേയും നല്ല ആരോഗ്യത്തിന് ജീരകം ഏറെ നല്ലതാണ്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ ഊറ്റിയെടുത്തു കുടിച്ചാലും മതിയാകും.

വിളര്‍ച്ച

വിളര്‍ച്ച

ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ജീരകം. അതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്ന്.ഇത്തരക്കാര്‍ക്ക് ജീരകവെള്ളം കുടിയ്ക്കാം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ വൈററമിന്‍ എ, സി എന്നിവയാണ് ഗുണം നല്‍കുന്നത്.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് ജീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും.

English summary

How To Use Cumin Seeds To Reduce Belly Fat

How To Use Cumin Seeds To Reduce Belly Fat
X
Desktop Bottom Promotion