നെല്ലിക്ക നീരില്‍ ഇഞ്ചിചതച്ച് കുടിക്കൂ,വയറൊതുക്കും

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വില്ലനാവുന്ന ഒന്നാണ് തടിയും വയറും. തടി കുറക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തടി കുറക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിന് കൂടി വില്ലനാവുന്നു. എന്നാല്‍ നെല്ലിക്ക ആരോഗ്യത്തിന് പല വിധത്തില്‍ ആരോഗ്യം നല്‍കുന്നു. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ലക്ഷണങ്ങള്‍ നിസ്സാരം, പക്ഷേ ക്യാന്‍സറാവാം

ആരോഗ്യത്തിന് സഹായിക്കുന്നതിന് പല വിധത്തില്‍ നമുക്ക് നെല്ലിക്ക ഉപയോഗിക്കാം. തടി കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളില്‍ നിരവധിയുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത് മുന്നില്‍ തന്നെയാണ്. മുടി വളര്‍ത്തുന്നതിനുംസൗന്ദര്യത്തിനും ആരോഗ്യത്തിനും പല വിധത്തില്‍ സഹായകമാണ് നെല്ലിക്ക. എങ്ങനെയെല്ലാം നെല്ലിക്ക തടിയും വയറും ഒതുക്കാന്‍ സഹായിക്കും എന്ന് നോക്കാം.

നെല്ലിക്കയും ഇഞ്ചിനീരും

നെല്ലിക്കയും ഇഞ്ചിനീരും

തടിയും വയറും കുറക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും ഇഞ്ചി നീരും. ഇതിനായി നെല്ലിക്കയും ഇഞ്ചിനീരും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഇത് അല്‍പദിവസം കൃത്യമായി കഴിച്ചാല്‍ അത് എല്ലാ വിധത്തിലും തടി കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല അപചയപ്രക്രിയയും ദഹനവും സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നു.

 നെല്ലിക്കയായിട്ട് തന്നെ കഴിക്കാം

നെല്ലിക്കയായിട്ട് തന്നെ കഴിക്കാം

നെല്ലിക്ക എല്ലാ വിധത്തിലും ആരോഗ്യം മാത്രം നിറയുന്ന ഒരുഫലമാണ്. ഇതിലുള്ള വിറ്റാമിന്‍ സി ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. ദിവസവും ഒരു നെല്ലിക്ക കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലും തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് കൊണ്ട് തടി കുറക്കാവുന്നതാണ്. എന്നും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കാന്‍ ശ്രമിക്കാം. ഇതില്‍ എല്ലാ വിധത്തിലും ശരീരത്തിനുള്‍വശം ക്ലീനാക്കുകയും ടോക്‌സിനെ പുറന്തള്ളുകയും ചെയ്യുന്നു.

ഉപ്പും മുളക് പൊടിയും

ഉപ്പും മുളക് പൊടിയും

നെല്ലിക്ക അതേ രീതിയില്‍ തന്നെ കഴിയ്ക്കാം. വേണമെങ്കില്‍ അല്‍പം ഉപ്പും മുളകുപൊടിയുമെല്ലാം ചേര്‍ത്ത് അച്ചാര്‍ രൂപത്തില്‍ കഴിക്കാവുന്നതാണ്. നെല്ലിക്ക അച്ചാര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു.

നെല്ലിക്കയും തേനും

നെല്ലിക്കയും തേനും

നെല്ലിക്കയും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു. എന്നും രാവിലെ നെല്ലിക്ക അരച്ച് തേനില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് തടിയും വയറും ഒതുക്കാന്‍ സഹായിക്കുന്നു.

തേനിലിട്ട നെല്ലിക്ക

തേനിലിട്ട നെല്ലിക്ക

തേന്‍ നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. നെല്ലിക്ക തേനിലിട്ട് കഴിക്കുന്നത് എന്തുകൊണ്ടും തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നെല്ലിക്കയും തേനും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

 ഉണക്കിയ നെല്ലിക്ക

ഉണക്കിയ നെല്ലിക്ക

ഉണക്കിയ നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. നെല്ലിക്ക ഉണക്കിയത് പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം

നെല്ലിക്കയില്‍ നിന്നുണ്ടാക്കുന്ന ഒന്നാണ് ത്രിഫല ചൂര്‍ണം. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദഹനം ത്വരിതപ്പെടുത്തി മലബന്ധം ഒഴിവാക്കാനും ഇതു ഗുണം ചെയ്യും.

നെല്ലിക്ക പൊടി

നെല്ലിക്ക പൊടി

നെല്ലിക്ക പൊടിച്ച് അത് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

how to use amla for lose weight and health

Let us have a look at what are the benefits of amla juice for weight loss.
Story first published: Saturday, March 17, 2018, 16:03 [IST]