For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ രാത്രിയില്‍ ഉറക്കത്തില്‍ തടി കുറയ്ക്കാന്‍

|

തടിയും കുടവയറുമെല്ലാമാണ് ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നം. കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇത് സൗന്ദര്യത്തിനേക്കാളേറെ ആരോഗ്യത്തിന് പല ദോഷങ്ങളും വരുത്തുന്ന ഒന്നു കൂടിയാണ്.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ അസുഖങ്ങള്‍ വരെയുളള പല കാരണങ്ങളുമുണ്ടാകാം. ഇതല്ലാതെ ഭക്ഷണശീലങ്ങള്‍, ഉറക്കക്കുറവ്, വ്യായാമക്കുറവ്, സ്ട്രസ് പോലെയുള്ള ചില കാരണങ്ങളും തടി കൂടാന്‍ കാരണമാകാറുണ്ട്.

ഉറങ്ങുന്ന സമയത്തും തടി കുറയ്ക്കാന്‍ സാധിയ്ക്കും. ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം. ഉറങ്ങുമ്പോള്‍ തടി കുറയ്ക്കുകയെന്നത് തികച്ചും സ്വാഭാവിക പ്രക്രിയയുമാണ്. ഉറങ്ങുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ഉറക്കം കൃത്യമായാല്‍ മാത്രമേ ഉറക്കത്തിലൂടെ തടി കുറയ്ക്കുകയെന്ന കാര്യം ചെയ്യാന്‍ സാധിയ്ക്കൂ. കൂടുതലുറങ്ങിയാലും കുറവുറങ്ങിയാലും ഉറങ്ങുന്ന സമയം തെറ്റിയാലുമെല്ലാം പ്രശ്‌നമാകുമെന്നു ചുരുക്കം.

ഉറക്കത്തെ തെറ്റിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ സമയത്ത് ഉറങ്ങാത്തതു മുതല്‍ രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നതും ടിവി കാണുന്നതുമെല്ലാം കാരണങ്ങളാകാറുണ്ട്. ഉറങ്ങുമ്പോള്‍ സ്വാഭാവികമായി വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഘടകങ്ങളെക്കുറിച്ചറിയൂ,

ഇരുട്ടില്‍

ഇരുട്ടില്‍

ഇരുട്ടില്‍ കിടന്നുറങ്ങുന്നവരുമുണ്ട്. വെളിച്ചത്തില്‍ കിടന്നുറങ്ങുന്നവരുമുണ്ട്. എന്നാല്‍ ഇരുട്ടില്‍ കിടന്നുറങ്ങുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സയന്‍സ് തന്നെ പിന്തുണയ്ക്കുന്ന ഒരു കാര്യമാണ്. ഇരുട്ടില്‍ കിടന്നുറങ്ങുന്നത് മെലാട്ടനിന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനത്തെ സഹായിക്കും. ഇത് നല്ല ഉറക്കത്തിനു സഹായിക്കും. അതുപോലെ കൊഴുപ്പു കത്തിച്ചു കളയുന്ന ബ്രൗണ്‍ കൊഴുപ്പിന്റെ ഉല്‍പാദനത്തിനും സഹായിക്കും. ഇതു വഴി ഉറക്കം തടി കുറയ്ക്കാന്‍ സഹായിക്കും.

ദിവസവും 7-8 മണിക്കൂര്‍ ഉറക്കം

ദിവസവും 7-8 മണിക്കൂര്‍ ഉറക്കം

ദിവസവും 7-8 മണിക്കൂര്‍ ഉറക്കം തടി കുറയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ദിവസവും മുഴുവന്‍ വെറുതെയിരിയ്ക്കുകയാണെങ്കിലും. ഉറക്കത്തിലൂടെ വിശ്രമം ലഭിയ്ക്കുന്നു. വിശ്രമം ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഏറെ സഹായകമാണ്. ഉറക്കം കുറയുന്നത് കൂടുതല്‍ കൊഴുപ്പു കോശങ്ങളുണ്ടാക്കുന്നു. ഇത്തരം കൊഴുപ്പു കോശങ്ങളെ നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിന് കഴിയില്ല. ഇതുവഴി തടിയ്‌ക്കൊപ്പം പ്രമേഹവും പ്രമേഹത്തിനൊപ്പം തടിയുമാണ് ഫലം.

മദ്യത്തിന്റെ ഇഫക്ട്

മദ്യത്തിന്റെ ഇഫക്ട്

കിടക്കും മുന്‍പും രാത്രിയിലുമെല്ലാം മദ്യപിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ശരീരത്തിലെ അപചയ പ്രക്രിയ ആകെ തകര്‍ക്കുന്ന ഒന്നാണ്. മദ്യത്തിന്റെ ഇഫക്ട് ഒഴിവാക്കാന്‍ ശരീരത്തില്‍ നടക്കുന്ന അപചയ പ്രക്രിയ ഉപയോഗിയ്ക്കപ്പെടുന്നു. ഇതുവഴി കൊഴുപ്പു കത്തിച്ചു കളയുന്ന പ്രക്രിയ തടസപ്പെടുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ അപചയപ്രക്രിയ ശരിയായി നടക്കുക തന്നെ വേണം. മദ്യപാനം ഈ പ്രക്രിയ തടസപ്പെടുത്തുന്നു. മദ്യം നിര്‍ബന്ധമെങ്കില്‍ ഉറങ്ങുന്നതിന 3 മണിക്കൂര്‍ മുന്‍പെങ്കിലും വേണം, കഴിയ്ക്കാന്‍. പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പായി.

അരവയര്‍ അത്താഴം

അരവയര്‍ അത്താഴം

അരവയര്‍ അത്താഴം എന്നത് പഴമക്കാര്‍ പറയുന്നതു വെറുതേയല്ല. ഇതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തടിയും വയറും കുറയ്ക്കാനും ഇത് ഏറെ ആവശ്യമാണ. ഭക്ഷണം അധികമായാല്‍ ദഹനം പതുക്കെയാകും, ഇത് വയര്‍ ചാടാനും തടി കൂടാനുമല്ലൊം കാരണവുമാകും. ഉറങ്ങുമ്പോള്‍ തലച്ചോര്‍ ഒരിനം വളര്‍ച്ചാ ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഭക്ഷണം അധികമാകുമ്പോള്‍ ഈ വളര്‍ച്ചാഹോര്‍മോണ്‍ ശരീരത്തില്‍ ഭക്ഷണം സൂക്ഷിച്ചു വയ്ക്കാന്‍ ഉപയോഗിയ്ക്കപ്പെടും. ഇത് കൊഴുപ്പു കോശങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കും. പാകത്തിന് ഭക്ഷണമെങ്കില്‍ ഭക്ഷണം ദഹിച്ച് ഇത് ഊര്‍ജമായി ശരീരത്തില്‍ സംഭരിയ്ക്കപ്പെടും. ഇത് കൊഴുപ്പു കത്തിച്ചു കളയാനുള്ള ഇന്ധനമായും ഉപകാരപ്പെടും. ഇതുപോലെത്തന്നെ രാത്രി എട്ടിനു മുന്‍പായി അത്താഴം ശീലമാക്കുക. ഇത് ദഹനത്തിനും തടി കുറയാനുമെല്ലാം ഉപകാരപ്രദമാണ്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍

കിടക്കുമ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിയ്ക്കരുത്. ഇതില്‍ നിന്നുള്ള റേഡിയേഷനും ലൈറ്റുകളുമെല്ലാം ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തുന്നു. മെലാട്ടനിന്‍ ഉല്‍പാദനം തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ അപയച പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതുവഴി തടി വര്‍ദ്ധിയ്ക്കുകയും ചെയ്യും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് നല്ലതല്ല.

തണുപ്പില്‍ കിടന്നുറങ്ങുന്നത്

തണുപ്പില്‍ കിടന്നുറങ്ങുന്നത്

തണുപ്പില്‍ കിടന്നുറങ്ങുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് എസിയിലും മറ്റും കിടന്നുറങ്ങുന്നത്. ശരീരം തണുക്കുമ്പോള്‍ നോര്‍മല്‍ ടെംപറേച്ചറില്‍ ശരീരം എത്തുന്നതിനായി കൂടുതല്‍ പ്രവര്‍ത്തിയ്‌ക്കേണ്ടി വരും. ഇതുവഴി കൂടുതല്‍ കൊഴുപ്പ് ഉപയോഗിയ്ക്കപ്പെടും. ഇത് ശരീരത്തിന്റെ തടി കുറയാന്‍ സഹായിക്കും. 60 ഡിഗ്രിയില്‍ താഴെ തണുപ്പുള്ള മുറിയില്‍ ഉറങ്ങുന്നവരുടെ ശരീരത്തിലെ കൊഴുപ്പ് മറ്റുള്ളവരേക്കാള്‍ 7 ശതമാനം കൂടുതല്‍ കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

വ്യായാമം

വ്യായാമം

വ്യായാമം തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ കിടക്കുന്നതിന് 4 മണിക്കൂര്‍ മുന്‍പായി വ്യായാം അവസാനിപ്പിയ്ക്കുക. അല്ലെങ്കില്‍ രാത്രി ശരീരത്തില്‍ ഊര്‍ജം അധികരിയ്ക്കും. ഇത് തടി കൂടാന്‍ ഇടയാക്കുകയും ചെയ്യും.

ഉച്ചയ്ക്കു ധാന്യങ്ങള്‍ കഴിയ്ക്കുന്നത്

ഉച്ചയ്ക്കു ധാന്യങ്ങള്‍ കഴിയ്ക്കുന്നത്

ഉച്ചയ്ക്കു ധാന്യങ്ങള്‍ കഴിയ്ക്കുന്നത് രാത്രിയില്‍ ഉറക്കത്തില്‍ തടി കുറയുന്നതിന് സഹായിക്കും. ധാന്യങ്ങളിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നും സെറാട്ടോനിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് മെലാട്ടനിന്‍ ഉല്‍പാദനത്തിന് സഹായിക്കും. മെലാട്ടനിന്‍ ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കും. തവിടുള്ള ധാന്യങ്ങള്‍ ഉച്ചയ്ക്കു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

നഗ്നരായി ഉറങ്ങുന്നത്

നഗ്നരായി ഉറങ്ങുന്നത്

നഗ്നരായി ഉറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്. ഇതിലൊന്നാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നത്. ഇതു ശരീരം തണുപ്പിയ്ക്കും. ഇതുവഴി ഊര്‍ജം ഉപയോഗിയ്ക്കപ്പെടും. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. നഗ്നാരായി ഉറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.

Read more about: weightloss
English summary

How To Reduce Weight While Sleeping

How To Reduce Weight While Sleeping
X
Desktop Bottom Promotion