കൊളസ്‌ട്രോള്‍ കുറയ്ക്കും നാട്ടുവഴികള്‍

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ഏറെ സാധാരണമായ ഒന്നാണ്. പണ്ടൊക്കെ അല്‍പം പ്രായമായവര്‍ക്കാണ് ഇതു വരാറെങ്കിലും ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ക്കുപോലും വരുന്ന ഒന്നാണിത്.

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യം വരെ തകരാറിലാക്കുന്നുവെന്നതാണ് കൂടുതല്‍ അപകടമാകുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ പലതരം നാട്ടുവൈദ്യങ്ങളുണ്ട്.നമുക്കു തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, പരീക്ഷിയ്ക്കാവുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടു വച്ച് കുറച്ചു നാള്‍ കഴിയുമ്പോള്‍ കഴിയ്ക്കാം.ഇതല്ലാതെ വെളുത്തുള്ളിയി്ട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെളുത്തുള്ളി ചുട്ടു കഴിയ്ക്കാം, ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്തും കഴിയ്ക്കാം.

ക്യാബേജില്‍

ക്യാബേജില്‍

ക്യാബേജില്‍ അല്‍പം വെള്ളം തളിയ്ക്കുക. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉരി നീരില്‍ 5 ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേര്‍ക്കേണ്ടത്.

മോരില്‍ കറിവേപ്പിലയും കാന്താരി മുളകും

മോരില്‍ കറിവേപ്പിലയും കാന്താരി മുളകും

മോരില്‍ കറിവേപ്പിലയും കാന്താരി മുളകും ചേര്‍ത്ു കുടിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ.് ഇവ ചതച്ചിട്ടു കുടിയ്ക്കാം. ദിവസവും ഇതു കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹരിയ്ക്കും.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളി അഥവാ ചുവന്നുള്ളി അഥവാ സാമ്പാര്‍ ഉള്ളി കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ കലക്കി കുടിയ്ക്കാം. ചെറിയുള്ളി ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും കഴിയ്ക്കാം. ഉള്ളി അരച്ചു കലക്കി വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്.മുരിങ്ങയിലെ ദിവസം ഏതു രൂപത്തില്‍ വേണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഗുണമുണ്ടാകും.

ഇരുമ്പന്‍ പുളി

ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പുളി കൊളസ്‌ട്രോളിനുള്ള നാടന്‍ വൈദ്യത്തില്‍ പെട്ട ഒന്നാണ്. ഇത് ഉപ്പിലിട്ടോ അല്ലാതെയോ കറികളില്‍ കൂട്ടിയോ കഴിയ്ക്കാം. മീന്‍കറി പോലുള്ളവയില്‍ ഇലുമ്പന്‍ പുളി ഏറെ നല്ലതാണ്.

മല്ലി

മല്ലി

മല്ലിയിലും കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഘടകങ്ങളുണ്ട്. മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ന്ല്ലതാണ്.

തിപ്പലി

തിപ്പലി

ആയുര്‍വേദ മരുന്നുകളിലെ സ്ഥിരം ചേരുവയായ തിപ്പലി കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. രാത്രി 6 തിപ്പലി വെള്ളത്തിലിട്ടു കുതിര്‍ത്തുക രാവിലെ ഇതരച്ചു കഴിയ്ക്കണം. ഈ വെള്ളവും കുടിയ്ക്കുക. വെറുംവയറ്റിലാണ് ഏറ്റവും ഗുണകരം. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

കാന്താരി മുളക്

കാന്താരി മുളക്

കാന്താരി മുളക് കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വിനെഗറിലിട്ടു കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റും.

നാരങ്ങാവെള്ളവും തേനും

നാരങ്ങാവെള്ളവും തേനും

ദിവസവും നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെല്ലിക്കയും കാന്താരിയും മോരും

നെല്ലിക്കയും കാന്താരിയും മോരും

നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര്

50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര്

50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷ്ണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.

ഇഞ്ചിനീരും നാരങ്ങാനീരും

ഇഞ്ചിനീരും നാരങ്ങാനീരും

ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണ്.

English summary

How To Controls Your Cholesterol Using Simple Home Remedies

How To Controls Your Cholesterol Using Simple Home Remedies, read more to know about