For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി,വയര്‍ കുറയ്ക്കാന്‍ കേമന്‍ തണുത്ത നാരങ്ങാവെള്ളം

തടി,വയര്‍ കുറയ്ക്കാന്‍ കേമന്‍ തണുത്ത നാരങ്ങാവെള്ളം

|

തടിയും വയറും ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. കാരണങ്ങള്‍ പലതുണ്ടാകാം, പാരമ്പര്യം മുതല്‍ ഭക്ഷണ ശീലവും വ്യായാമക്കുറവും സ്‌ട്രെസ്, ഉറക്കക്കുറവ് പോലുള്ളവയും ചില അസുഖങ്ങളുമെല്ലാം ഇതിനുള്ള പ്രത്യേക കാരണങ്ങള്‍ തന്നെയാണ്.

തടിയും വയറും കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള, തീരെ നടക്കാത്ത കാര്യമാണെന്ന ചിന്ത വേണ്ട. അല്‍പം അധ്വാനിച്ചാല്‍ ഇതു സാധിയ്ക്കാവുന്നതേയുള്ളൂ.

തടിയും വയറും കുറയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ചെറുനാരങ്ങാ വെളളം. രാവിലെ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നാണ് പൊതുവേ പറയുക.

എന്നാല്‍ ചെറുചൂടുള്ള ചെറുനാരങ്ങാ വെള്ളത്തിനു പകരം തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുന്നത് തടി കുറയാന്‍ ഏറെ നല്ലതാണെന്ന കാര്യം അറിയുമോ. അതായത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച, അല്ലെങ്കില്‍ റൂം ടെംപറേറ്ററിനേക്കാള്‍ തണുത്ത നാരങ്ങാവെള്ളം തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

തണുത്ത നാരങ്ങാവെളളത്തില്‍

തണുത്ത നാരങ്ങാവെളളത്തില്‍

തണുത്ത നാരങ്ങാവെളളത്തില്‍ കലോറി തീരെ കുറവാണ്. വെളളത്തിന്റേത് സീറോ കലോറിയാണ്. ചെറുനാരങ്ങയുടേത് 17 കലോറിയും. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ 39 കലോറിയുണ്ട്. അതായത് തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ ചെന്നെത്തുന്ന കൊഴുപ്പിന്റെ തോത് തീരെ കുറവാണെന്നര്‍ത്ഥം.

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഏറെ നല്ലതാണ് തണുത്ത നാരങ്ങാവെള്ളം. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. തണുത്ത വെള്ളം എത്തുമ്പോള്‍ ശരീരത്തെ സാധാരണ താപനിലയിലേയ്ക്ക് എത്തിയ്ക്കുവാന്‍ ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗിയ്ക്കുന്നു. കൊഴുപ്പ് കൂടുതല്‍ ശരീരം ഉപയോഗിച്ചു തീര്‍ക്കുന്നു. ഇത് ശരീരത്തില്‍ സംഭരിയ്ക്കപ്പെടുന്നില്ല. ഇതുവഴി തണുത്ത നാരങ്ങാവെള്ളം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍

തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍

തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ വയര്‍ പെട്ടെന്നു നിറഞ്ഞതു പോലെ തോന്നും. തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുമ്പോഴും ഇതാണ് അവസ്ഥ. ഇങ്ങനെ ചെയ്യുമ്പോള്‍ വിശപ്പു കുറയുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷണവും കുറയ്ക്കാന്‍ സഹായിക്കും. തണുത്ത നാരങ്ങാവെള്ളം മാത്രമല്ല, തണുത്ത വെള്ളം കുടിയ്ക്കുന്നതു തന്നെ ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് നാരങ്ങ കൂടി ചേര്‍ത്താകുമ്പോള്‍ ആരോഗ്യ ഗുണം വര്‍ദ്ധിയ്ക്കും. ഭക്ഷണം കുറയ്ക്കുന്നത്, വിശപ്പു കുറയുന്നത് സ്വാഭാവികമായും വയറും തടിയും കുറയ്ക്കുന്ന ഒന്നാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കുന്ന കാര്യത്തില്‍ ചൂടുനാരങ്ങാവെള്ളത്തിന്റെ ഗുണം തന്നെയാണു തണുത്ത നാരങ്ങാവെള്ളവും നല്‍കുന്നത്. ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ലിവര്‍ കൊഴുപ്പു നീക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുണ്ട്. ടോക്‌സിനുകള്‍ ലിവര്‍ പ്രവര്‍ത്തനം തകരാറിലാക്കുന്നു. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തണുത്ത നാരങ്ങാവെള്ളം. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്ന ഒന്നാണ്. ഇതുവഴി ലിവര്‍ പ്രവര്‍ത്തം ശക്തിപ്പെടുത്തി തടിയും കൊഴുപ്പും കുറയ്ക്കും.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്

നാരങ്ങയിലെ വൈറ്റമിന്‍ സി ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് കോശ ഘടകങ്ങളുടെ ഓക്‌സിഡേഷന്‍ കുറയ്ക്കുന്നു. ഫ്രീ റാഡിക്കലുകള്‍ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നാണ്. ഇത്തരം കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിനു ദോഷകരം മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ വയര്‍ ഭാഗത്തും കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍ കുടിയ്ക്കുമ്പോള്‍

തടി കുറയ്ക്കാന്‍ കുടിയ്ക്കുമ്പോള്‍

നാരങ്ങാവെള്ളം തടി കുറയ്ക്കാന്‍ കുടിയ്ക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. സമയവും ഊഷ്മാവുമെല്ലാം ഏറെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന് ഒരു തവണ 375 മില്ലീ മാത്രമേ മെറ്റബോളൈസ് അഥവാ അപചയ പ്രക്രിയ നടത്താന്‍ സാധിയ്ക്കൂ. ഇതിലും കൂടുതല്‍ കുടിയ്ക്കുകയാണെങ്കില്‍ ഒരുമിച്ചു കുടിയ്ക്കാതെ ആദ്യം അത്ര മാത്രം കുടിച്ച് 1 മണിക്കൂര്‍ ശേഷമേ അടുത്ത തവണ കുടിയ്ക്കാവൂ.

തടി,വയര്‍ കുറയ്ക്കാന്‍

തടി,വയര്‍ കുറയ്ക്കാന്‍

68 കിലോയേക്കള്‍ കുറവുള്ള ആള്‍ക്ക് പകുതി നാരങ്ങയുടെ നീര് 8-12 ഔണ്‍സ് അഥവാ 236-375 മില്ലി വരെ വെള്ളത്തില്‍ ഒഴിച്ചു കുടിയ്ക്കാം. അതായത് ഫില്‍ട്ടര്‍ ചെയ്ത തണുത്ത വെള്ളത്തില്‍. അതായത് ഐസ് വെള്ളത്തില്‍. 68 കിലോയേക്കാള്‍ കൂടുതല്‍ തൂക്കമുള്ള ആളെങ്കില്‍ ഇത്തരം വെള്ളം ദിവസം രണ്ടു തവണ കുടിയ്ക്കാം. അതായത് 1 ചെറുനാരങ്ങയുടെ ജ്യൂസ് വരെ കുടിയ്ക്കാം. രണ്ടു തവണയായി മുകളില്‍ പറഞ്ഞ കണക്കില്‍.

രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം

രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം

രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ പല തവണയായി കുടിച്ചു തീര്‍ക്കുക. ഇത്തരം നാരങ്ങാവെള്ളം രാവിലെയുള്ള സമയത്തു തന്നെ കുടിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

നാരങ്ങ

നാരങ്ങ

നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തിലേയ്‌ക്കൊഴിച്ച് ഇതില്‍ പുതിന പോലുള്ള വ ഇട്ട് വയ്ക്കാം. തണുത്ത വെള്ളമെടുത്ത് ഇതിലേയ്ക്കു പിഴിഞ്ഞൊഴിയ്ക്കാം. അല്ലെങ്കില്‍ സാധാരണ വെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു കുടിയ്ക്കാം.

English summary

How Cold Lemon Water Helps In Weight Loss

How Cold Lemon Water Helps In Weight Loss, Read more to know about,
Story first published: Wednesday, September 5, 2018, 12:29 [IST]
X
Desktop Bottom Promotion