For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുരുമുളകും വെറ്റിലയും ചേര്‍ത്തു വയര്‍ കുറയ്ക്കൂ

കുരുമുളകും വെറ്റിലയും ചേര്‍ത്തു വയര്‍ കുറയ്ക്കൂ

|

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നാം പൊതുവെ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഭക്ഷണങ്ങളില്‍ മാത്രമല്ല, നല്ലൊരു മരുന്നായും കുരുമുളക് പല തരത്തിലും ഉപയോഗിയ്ക്കാറുണ്ട്.

ആരോഗ്യകരമായ ധാരാളം ഘടകങ്ങള്‍ കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ സി, എ, കെ, ഇ, ഫോളേറ്റ്, നിയാസിന്‍, കോളിന്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി6, ബീറ്റെയ്ന്‍, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലേനിയം, ഫ്‌ളൂറൈഡ്, പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, മോണോസാച്വറേറ്റഡ് ഫാറ്റ്, അണ്‍സാച്വറേറ്റഡ് ഫാറ്റ്, പോളിസാച്വറേറ്റഡ് ഫാറ്റ്, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളുമുള്ള ഒന്നാണ് കുരുമുളക്. ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും വയര്‍ ചാടുന്നതു തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് കുരുമുളക്. ഇത് പല തരത്തിലും പല വിധത്തിലും തടിയും കൊടുപ്പും ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു.

കുരുമുളകില്‍ പൈപ്പെറിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള പ്രവണത തടസപ്പെടുത്തുന്നു. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പെട്ടെന്നു തന്നെ അപചയ പ്രക്രിയ നടക്കും. ദഹനവും ശക്തിപ്പെടും.

വയറ്റിലെ കൊഴുപ്പു കളയാനുള്ള മികച്ചൊരു വഴിയാണ് കുരുമുളക്. ഇത് വിസറല്‍ ഫാറ്റു കുറയ്ക്കും. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വിസറല്‍ ഫാറ്റ് ബിപി, ടൈപ്പ് 2 പ്രമേഹം, ഡിമെന്‍ഷ്യ, ചില തരം ക്യാന്‍സറുകള്‍ എന്നിവയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ദിവസവും 1-2 ടീസ്പൂണ്‍ കുരുമുളക് ഉപയോഗിയ്ക്കുക. ഇത് ഭക്ഷണത്തില്‍ കലര്‍ത്തിയോ വെള്ളത്തില്‍ കലര്‍ത്തിയോ ഉപയോഗിയ്ക്കാം.

നാരങ്ങാനീരും തേനും

നാരങ്ങാനീരും തേനും

കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് ഇളക്കി രാവിലെ വെറുംവയറ്റിലും പിന്നീട് പല തവണയുമായും കുടിയ്ക്കാം. ശരീരത്തിലെ കൊഴുപ്പിളകും എന്നതു മാത്രമല്ല, ശരീരത്തിന് പ്രതിരോധ ശേഷി കൈ വരാനുള്ള ഒരു വഴി കൂടിയാണിത്. കുട്ടികള്‍ക്കു ചെറുചൂടുള്ള പാലില്‍ ലേശം മഞ്ഞള്‍പ്പൊടിയും കുരുമുളകും കലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലില്‍ കുരുമുളകു പൊടി കലര്‍ത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. മിതമായി ഉപയോഗിച്ചാല്‍ തടിയും വയറുമല്ലൊം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

കുരുമുളകും ഇഞ്ചിയും

കുരുമുളകും ഇഞ്ചിയും

കുരുമുളകും ഇഞ്ചിയും ഇട്ടു തിളപ്പിയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്ത് ചെറുചൂടോടെ കുടിയ്ക്കാം. നല്ലൊരു ഡീടോക്‌സ് പാനീയമാണ് ഇത്. ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ക്കൊപ്പം കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും.

പെപ്പര്‍ ടീ

പെപ്പര്‍ ടീ

കുരുമുളക് ഉപയോഗിച്ചു തയ്യാറാക്കുന്ന ബ്ലാക് പെപ്പര്‍ ടീ കുടിയ്ക്കുന്നതും തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്. വെള്ളത്തില്‍ കുരുമുളകു പൊടി, ഇഞ്ചി, തുളസി. കറുവാപ്പട്ട എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളം ഗ്രീന്‍ ടീയിലേയ്ക്കു ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവയെല്ലാം ചേര്‍ത്ത് കട്ടന്‍ ചായ തയ്യാറാക്കി കുടിയ്ക്കാം. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. രാവിലെ പ്രാതലിനു മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജ്യൂസുകളില്‍

ജ്യൂസുകളില്‍

ജ്യൂസുകളില്‍ കുരുമുളകു പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് സ്വാദു വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ജ്യുസു വഴി തടിയ്ക്കാന്‍ ഇടയുണ്ടെങ്കില്‍ ഇത് തടയുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസില്‍ ഈ രീതിയില്‍ കുരുമുളക് ഉപയോഗിയ്ക്കാം.

അര കപ്പ് തണ്ണിമത്തന്‍ ജ്യൂസ്, അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് , അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ പറ്റിയ വഴിയാണ്.തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റുകള്‍, പൈനാപ്പളിലെ വൈറ്റമന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങയും കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ നീക്കാനും ഏറെ നല്ലതാണ്.

ഇഞ്ചി, തുളസി, കറുവാപ്പട്ട എന്നിവയിട്ടു വെള്ളം

ഇഞ്ചി, തുളസി, കറുവാപ്പട്ട എന്നിവയിട്ടു വെള്ളം

ഇഞ്ചി, തുളസി, കറുവാപ്പട്ട എന്നിവയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളകും ചേര്‍ക്കാം. കുരുമുളകിട്ടു തിളപ്പിയ്ക്കുകയോ തിളപ്പിച്ച വെള്ളത്തില്‍ കുരുമുളകു പൊടി ചേര്‍ത്തിളക്കുകയോ ചെയ്യാം. ഇതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

ബ്ലാക് പെപ്പര്‍ ഓയില്‍

ബ്ലാക് പെപ്പര്‍ ഓയില്‍

ബ്ലാക് പെപ്പര്‍ ഓയില്‍ അതായത് കുരുമുളകില്‍ നിന്നെടുക്കുന്ന തൈലം വാങ്ങിയ്ക്കാന്‍ ലഭിയ്ക്കും. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും തൊലിപ്പുറത്ത് ഉപയോഗിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത് വാങ്ങി ഇതിന്റെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.ഇതു തടി കുറയ്‌ക്കേണ്ട ഭാഗത്തു പുരട്ടി മസാജ് ചെയ്യുകയുമാകാം.

രണ്ടു വെറ്റിലയില്‍

രണ്ടു വെറ്റിലയില്‍

രണ്ടു വെറ്റിലയില്‍ മൂന്ന് കുരുമുളകു വച്ച് ദിവസവും ചവയ്ക്കുക. ഇത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. വെറ്റിലയും കുരുമുളകും രണ്ടും കൊഴുപ്പു കളയാനുള്ള നല്ല വഴികളാണ്.

നാരങ്ങാനീരില്‍ തേന്‍

നാരങ്ങാനീരില്‍ തേന്‍

ദിവസവും രാവിലെ നാരങ്ങാനീരില്‍ തേന്‍ കലര്‍ത്തി കുടിച്ച ശേഷം പുറകെ രണ്ടോ മൂന്നോ കുരുമുളക്, ഇത് ഉണക്കയായാലും പച്ചയായാലും മതി, കടിച്ചു ചവച്ചു കഴിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

English summary

How Black Pepper Corn Helps To Reduce Weight

How Black Pepper Corn Helps To Reduce Weight, Read more to know about,
Story first published: Wednesday, July 18, 2018, 10:39 [IST]
X
Desktop Bottom Promotion