നഖത്തിലെ ഈ കറുത്ത വര ഗുരുതരസൂചന

Posted By:
Subscribe to Boldsky

കൈനഖത്തില്‍ പലര്‍ക്കും പല പ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണയാണ്. ചിലര്‍ക്ക് നിറവ്യത്യാസമുണ്ടാകും. ചിലര്‍ക്ക് പല തരത്തിലുള്ള പാടുകളും കുത്തുകളും മറ്റുമുണ്ടാകും. നഖത്തിന്റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരുന്നവരുമുണ്ട്. നഖത്തിലുണ്ടാകുന്ന ഫംഗസ് ബാധകളും പലരുടേയും നഖത്തിന് വ്യത്യാസങ്ങള്‍ വരുത്താറുണ്ട്.

ചിലരുടെ നഖത്തില്‍ പല തരത്തിലുള്ള നിറവ്യത്യാസങ്ങളും കാണാറുണ്ട്. ഇതില്‍ ഒന്നാണ് കറുത്ത നിറത്തിലെ വര. പലരുടേയും നഖത്തില്‍ കറുത്ത നിറത്തില്‍ നെടുകെ നീളത്തില്‍ കറുത്ത വര പ്രത്യക്ഷപ്പെടാറുണ്ട്. ആരും ഇതിന് കാര്യമായ പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് വാസ്തവം. .

കയ്യില്‍ പ്രത്യക്ഷപ്പെടുന്ന പാടുകളും കറുത്ത വരകളുമെല്ലാം പലതരം രോഗങ്ങളുടെ ലക്ഷണങ്ങളാണന്നതാണ് വാസ്തവം. പ്രത്യേകിച്ചും നീളത്തില്‍ കണ്ടുവരുന്ന ഇത്തരം കറുത്ത വര. ഈ വരകള്‍ക്കു പുറകിലെ കാരണങ്ങളും എന്തു കൊണ്ടാണ് ഇത്തരം വരകള്‍ സൂക്ഷിയ്ക്കണമെന്നു പറയുന്നതിനേയും കുറിച്ചറിയൂ,

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍ കഴിയ്ക്കുന്നത് നഖത്തില്‍ പിഗ്മെന്റേഷനുണ്ടാക്കും. ഇത് നഖത്തില്‍ കറുത്ത പാടുകളും വരകളുമുണ്ടാക്കാന്‍ കാരണമാകുകയും ചെയ്യും. ഇത്തരം മരുന്നുകള്‍ കഴിച്ച് അല്‍പദിവസങ്ങള്‍ക്കു ശേഷമാകും, ഇത്തരതതിലെ പാടുകള്‍ വരിക. മരുന്നിന്റെ പാര്‍ശ്വഫലമെന്ന് ഇതിനെ പറയാം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് സാധാരണയായി ഇത്തരം കുറുകെയുള്ള വരകള്‍ നഖത്തില്‍ വരുന്നതു സര്‍വസാധാരണയാണ്. ഇതിന് പ്രത്യേകിച്ചു പ്രശ്‌നങ്ങളുണ്ടെന്നു പറയാനാകില്ല.

ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍

ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍

ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ കാരണവും ഇത്തരം കറുത്ത പാടുകള്‍ നഖത്തില്‍ വരാറുണ്ട്.

 മുറിവുകള്‍

മുറിവുകള്‍

നഖത്തിനടിയിലുണ്ടാകുന്ന ചില മുറിവുകള്‍ കാരണം രക്തം കട്ട പിടിച്ചും ഇത്തരം കറുത്ത പാടുകള്‍ ഉണ്ടാകുന്നതു സാധാരണം.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

എന്നാല്‍ നഖത്തില്‍ കാണപ്പെടുന്ന ഇത്തരം വരകള്‍ മെലാനോമ അഥവാ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാകുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്.

ഇത്തരം വരകള്‍ക്ക്

ഇത്തരം വരകള്‍ക്ക്

നഖത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വരകള്‍ക്ക് ഒരിഞ്ചിനേക്കാളും നീളമുണ്ടെങ്കില്‍, ഇത് ഒന്നില്‍ കൂടുതല്‍ നിറത്തില്‍ വരുന്നുവെങ്കില്‍ ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. ബ്രൗണ്‍ നിറം വരികയാണെങ്കില്‍ ഇതില്‍ തന്നെ പല നിറഭേദങ്ങളുണ്ടാകും.

മെലാനോമ അഥവാ സ്‌കിന്‍ ക്യാന്‍സറെങ്കില്‍

മെലാനോമ അഥവാ സ്‌കിന്‍ ക്യാന്‍സറെങ്കില്‍

മെലാനോമ അഥവാ സ്‌കിന്‍ ക്യാന്‍സറെങ്കില്‍ നഖത്തിനു ചുറ്റുമുള്ള തൊലി ഇരുണ്ട നിറത്തിലാകുകയും ചെയ്യും.

നഖത്തില്‍ കണ്ടുവരുന്ന ഇത്തരം പാടുകള്‍

നഖത്തില്‍ കണ്ടുവരുന്ന ഇത്തരം പാടുകള്‍

നഖത്തില്‍ കണ്ടുവരുന്ന ഇത്തരം പാടുകള്‍ മെലാനോമ അഥവാ സ്‌കിന്‍ ക്യ്ാന്‍സര്‍ ലക്ഷണമാണെങ്കിലും ഇത് നഖത്തില്‍ മാത്രമല്ല, വരിക, ശിരോചര്‍മത്തിലും കാല്‍പാദങ്ങളിലുമെല്ലാം ഇത് പ്രത്യക്ഷപ്പെടും.

മെലാനോമ

മെലാനോമ

മെലാനോമയാണ് ചര്‍മത്തെ ബാധിയ്ക്കുന്ന ഏറ്റവും ഗുരുതരമായ ക്യാന്‍സറെന്നു പറയാം. പലതരം സ്‌കിന്‍ ക്യാന്‍സറകളുണ്ടെങ്കിലും ഇതില്‍ ഗുരുതരമായ ഫലം വരുത്തുന്ന ഒന്നാണ് മെലാനോമ.

Read more about: cancer health
English summary

How A Black Line On Your Nail Signifies Cancer

How A Black Line On Your Nail Signifies Cancer, read more to know about,
Story first published: Tuesday, January 9, 2018, 12:32 [IST]