For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ രോഗത്തിന് കറിവേപ്പില കൊണ്ട് ഒറ്റമൂലി

കരള്‍ രോഗത്തിന് കറിവേപ്പില കൊണ്ട് ഒറ്റമൂലി

|

പലരേയും അലട്ടുന്ന ഒന്നാണ് കരള്‍ രോഗങ്ങള്‍. പലരും കരുതുക കരള്‍ രോഗമെന്നാല്‍ മദ്യപാനം കൊണ്ട് ഉണ്ടാകുന്നതാണ് എന്നാണ്. എന്നാല്‍ മദ്യപാനം മാത്രമല്ല, ഇതിനു കാരണം. ഭക്ഷണങ്ങളും ചില മരുന്നുകളുമുള്‍പ്പെടെ പലതും രോഗ കാരണങ്ങളാണ്.

ലിവറിനെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ്, ഫാററി ലിവര്‍ എന്നിവ ഏറെ പ്രധാനപ്പെട്ടവയാണ്.

മദ്യപാനം കരള്‍ രോഗങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണം തന്നെയാണ്. ഇതു കൊണ്ടുള്ള കരള്‍ രോഗങ്ങള്‍ പതുക്കെയാണ് പ്രത്യക്ഷപ്പെടുക. അതായത് ഘട്ടം ഘട്ടമായി എന്നു പറയാം. മദ്യപാനം കൊണ്ട് ആദ്യം വരിക ഫാറ്റി ലിവര്‍ ആണ്. രക്തത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള കരളിന്റെ ശേഷി കുറയുമ്പോള്‍ വരുന്ന രോഗമാണിത്.

ലിവര്‍ സിറോസിസ് കരളിനെ ബാധിയ്ക്കുന്ന ഗുരുതരമായ ഒന്നാണ്. ഇതിനും പ്രധാനപ്പെട്ടൊരു കാരണമെന്നത് മദ്യപാനം തന്നെയാണ്. ഇത് അധികമാകുമ്പോള്‍ വയര്‍ വീര്‍ക്കുക, രക്തം വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം കരളിന്റെ കോശങ്ങള്‍ നശിയ്ക്കുന്നതാണ് ഇതിനു കാരണം.

മദ്യപാനത്തിനു പുറമേ അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, ചുരുക്കം ചില മരുന്നുകള്‍, വ്യായാമം തീരെയില്ലാതെ അമിത വണ്ണം തുടങ്ങിയ കാരണങ്ങളുമുണ്ടാകും.

ലിവര്‍ പ്രശ്‌നങ്ങള്‍ക്കു സഹായകമായ പല ഒറ്റമൂലി മരുന്നുകളും പരമ്പരാഗത വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ, യാതൊരു പാര്‍ശ്വ ഫലങ്ങളും നല്‍കാത്ത ചില പ്രത്യക ഒറ്റമൂലികള്‍. ഇത്തരം ഒരു ഒറ്റമൂലിയെ കുറിച്ചറിയൂ, നമ്മുടെ അടുക്കളയിലെ ഇലകളില്‍ പ്രധാനപ്പെട്ട കറിവേപ്പിലയാണ് ഇതിലെ മുഖ്യ ചേരുവ.

കറിവേപ്പില

കറിവേപ്പില

കറികളില്‍ സ്വാദും മണവും നല്‍കും എന്നതു മാത്രമല്ല, ഏറെ ആരോഗ്യ ഗുണങ്ങള്‍ കൂടി പ്രധാനം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നായ ഇത് കരള്‍ രോഗങ്ങള്‍ക്കും ഉത്തമമായ ഒരു ഒറ്റമൂലിയാണ്. ഇതില്‍ കെംഫെറോള്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിന്റെ അളവു കുറയ്ക്കുന്ന ഒന്നാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ചാണ് ലിവര്‍ ഈ ധര്‍മം നിര്‍വഹിയ്ക്കുന്നത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുള്ളതു കൊണ്ട് ബൈല്‍ അഥവാ പിത്തരസ ഉല്‍പാദനത്തിനും കറിവേപ്പിലയ സഹായിക്കുന്നു.

കറിവേപ്പിലയുടെ ജ്യൂസ്

കറിവേപ്പിലയുടെ ജ്യൂസ്

കറിവേപ്പില പല തരത്തിലും ഒറ്റമൂലിയായി ഉപയോഗിയ്ക്കാം. ഇതില്‍ ഒന്ന് കറിവേപ്പിലയുടെ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക എന്നതാണ്. ഇത് ആഴ്ചയില്‍ ഒരിക്കല്‍ കുടിച്ചാല്‍ മതിയാകും. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

നെയ്യും കറിവേപ്പിലയും

നെയ്യും കറിവേപ്പിലയും

നെയ്യും കറിവേപ്പിലയും ഉപയോഗിച്ചും പ്രത്യേക തരത്തിലെ ഒരു ഒറ്റമൂലി കൂട്ടുണ്ടാക്കാം. ഒരു കപ്പ് കറിവേപ്പില ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ഉരുക്കിയ നെയ്യു ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ പഞ്ചസാര, ഒരു നുള്ള് പൊടിച്ച പൊടിച്ച കുരുമുളകു പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് ചെറുതീയില്‍ ചൂടാക്കുക. ഒരു മിനിറ്റു നേരം ചൂടാക്കിയാല്‍ മതിയാകും. കൂടുതല്‍ ചൂടാക്കിയാലും കൂടുതല്‍ തീയില്‍ ചൂടാക്കിയാലും കറിവേപ്പിലയിലെ കെംഫറോള്‍ നഷ്ടപ്പെട്ടു പോകും. ഇത് ചെറുചൂടോടെ കുടിയ്ക്കാം.

കറി വേപ്പിലയ്‌ക്കൊപ്പം

കറി വേപ്പിലയ്‌ക്കൊപ്പം

കറി വേപ്പിലയ്‌ക്കൊപ്പം മറ്റു ചില കൂട്ടുകള്‍ കലര്‍ത്തിയും ഒറ്റമൂലിയുണ്ടാക്കാം. കറിവേപ്പിലയ്‌ക്കൊപ്പം മഞ്ഞള്‍, ഇഞ്ചി, ജീരകം, നെല്ലിക്ക, വെളുത്തുള്ളി, ചെറിയ ഉള്ളി, മല്ലിയില, പുതിനയില എന്നിവയാണ് ഈ പ്രത്യേക കൂട്ടു തയ്യാറാക്കാന്‍ വേണ്ടത്.

7 കറിവേപ്പില ഇലകള്‍,

7 കറിവേപ്പില ഇലകള്‍,

7 കറിവേപ്പില ഇലകള്‍, പച്ചമഞ്ഞള്‍, ഇഞ്ചി എന്നിവ ഒരു കഴിഞ്ചു വീതം, ജീരകം 1 സ്പൂണ്‍, നെല്ലിക്ക-4, വെളുത്തുള്ളിയുടെ 7 അല്ലി, ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി 5 അല്ലി. മല്ലി, പുതിന എന്നിവയുടെ 7 ഇലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്. എന്നിവയാണ് ഇവയ്ക്കു വേണ്ട പ്രത്യേക അളവുകള്‍. ഈ ചേരുവകള്‍ എല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലിവറിന് സഹായകമാണ്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ലിവര്‍ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകളിലെ പ്രധാനപ്പെട്ട ചേരുവയുമാണ്. മഞ്ഞള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഏറെ ഗുണകരമാണ്.

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളിയും ലിവര്‍ ആരോഗ്യത്തിന് ഏറെ സഹായകമാണ്. ഇതിലെ അലിസില്‍ ആന്റിഓക്‌സിഡന്റ് ഗുണമുള്ള ഒന്നാണ്. ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ലിവറിന്റെ എന്‍സൈം ഉല്‍പാദനത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. അലിസിനു പുറമേ ഇതിലെ സെലേനിയം എന്ന ഘടകം ലിവര്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു.

ജീരകവും

ജീരകവും

ജീരകവും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് ലിവറിനെ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് കൊഴുപ്പു നീക്കാന്‍ ലിവറിനെ സഹായിക്കുകയും ചെയ്യുന്നു.

നെല്ലിക്ക

നെല്ലിക്ക

ആയുര്‍വേദ മരുന്നുകളിലെ മുഖ്യചേരുവയായ നെല്ലിക്കയും ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതു ലിവറിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്നു. ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് എല്ലാ അസുഖങ്ങള്‍ക്കും കാരണം ഇൗ മൂന്നു പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം പരിഹാരമാണ് നെല്ലിക്ക.

ഇഞ്ചി

ഇഞ്ചി

ജിഞ്ചറോള്‍ അടങ്ങിയ ഇഞ്ചിയും ലിവറിലെ ടോക്‌സിനുകളെ നീക്കാനും കരള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. എന്‍സൈമുകളുടെ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരം.

ചെറിയ ഉള്ളി

ചെറിയ ഉള്ളി

ചെറിയ ഉള്ളിയിലും എന്‍സൈം പ്രവര്‍ത്തനം സഹായിക്കുവാനും ഇതുവഴി ലിവര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയും ലിവര്‍ ആരോഗ്യത്തിനു നല്ലതാണ്.

മല്ലി, പുതിന

മല്ലി, പുതിന

മല്ലി, പുതിന എന്നിവ ഇലക്കറികളായതു കൊണ്ടു തന്നെ കരളിന് ഏറെ ഗുണം നല്‍കുന്നവ തന്നെയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും കൊഴുപ്പു നീക്കാനുമെല്ലാം ഇവ ഉത്തമമാണ്

ലിവര്‍

ലിവര്‍

ഇവയെല്ലാം ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് രാവിലേയും വൈകീട്ടും 21 ദിവസം അടുപ്പിച്ചു കഴിച്ചാലേ ഗുണമുണ്ടാകൂ. മറ്റു ലിവര്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് രാവിലെ മാത്രം മതിയാകും.

English summary

Home Remedy Using Curry Leaves For Liver Diseases

Home Remedy Using Curry Leaves For Liver Diseases, Read more to know about,
Story first published: Monday, November 19, 2018, 10:39 [IST]
X
Desktop Bottom Promotion