For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴയിലയും ചോറും മുരിങ്ങയും, കൊളസ്‌ട്രോള്‍ പോകും

ചൂടുചോറും മുരിങ്ങയിലയും, കൊളസ്‌ട്രോള്‍ ഭയക്കും

|

ആളുകളെ പൊതുവായി അലട്ടുന്ന പല രോഗങ്ങളുമുണ്ട്. പൊതുവായ രോഗങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. ഇതിലൊന്നാണ് കൊളസ്‌ട്രോള്‍. അല്‍പം പ്രായമാകുമ്പോള്‍ കണ്ടു വന്നിരുന്ന ഈ രോഗം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സാധാരണയാണെന്നതാണ് വാസ്തവം.

രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്‌ട്രോളിനെ കൂടുതല്‍ ഗുരുതരമാക്കുന്നത്. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിയ്ക്കുകയും അറ്റാക്ക് അടക്കമുളള ഹൃദയ പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുകയും ചെയ്യുന്നു. ഹൃദയത്തെ ബാധിയ്ക്കുന്നുവെന്നതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

മരണമൊഴികെ മറ്റെല്ലാത്തിനും മരുന്ന്, കരിഞ്ചീരകംമരണമൊഴികെ മറ്റെല്ലാത്തിനും മരുന്ന്, കരിഞ്ചീരകം

കൊളസ്‌ട്രോളിന് കാരണങ്ങള്‍ പലതാണ് പറയുന്നത്. പാരമ്പര്യം, വ്യായാമക്കുറവ്, ഭക്ഷണ രീതികള്‍, സ്‌ട്രെസ്, ചില തരം മരുന്നുകള്‍ തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

കൊളസ്‌ട്രോളിന് പ്രതിവിധിയായി സ്ഥിരം ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇവ തികച്ചും പ്രകൃതിദത്ത ഉല്‍പന്നങ്ങളാണെന്നതു മാത്രമല്ല, പാര്‍ശ്വ ഫലങ്ങളുണ്ടാകില്ലെന്നതും ഗുണമാണ്. പലതും നമ്മുടെ തൊടിയിലേയും അടുക്കളയിലേയും കൂട്ടുകളുമാണ്.

കൊളസ്‌ട്രോളിന് പരിഹാരമാക്കാവുന്ന ഇത്തരം ചില വീട്ടു മരുന്നുകളെ കുറിച്ചറിയൂ, കൃത്യമായി ചെയ്താല്‍ ഗുണം ഉറപ്പു നല്‍കുന്നവയാണ് ഇവ.

മുരിങ്ങയില

മുരിങ്ങയില

കൊളസ്‌ട്രോളിന് പരീക്ഷിയ്ക്കാവുന്ന വീട്ടു വൈ്ദ്യങ്ങളില്‍ ഒന്നാണ് മുരിങ്ങയില. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഈ ഇലക്കറി പണ്ടു കാലം മുതല്‍ തന്നെ കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഇതിന്റെ നീരു കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കും. ഇതല്ലാതെയും പ്രത്യേക രീതിയില്‍ മുരിങ്ങയില ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോളിനുളള നല്ലൊരു പ്രതിവിധിയാണ്.

ചൂടുചോറും മുരിങ്ങയിലയുമാണ്

ചൂടുചോറും മുരിങ്ങയിലയുമാണ്

ചൂടുചോറും മുരിങ്ങയിലയുമാണ് ഇതിനായി വേണ്ടത്. പച്ച മുരിങ്ങയിലയാണ് ഇതിന് ഉപയോഗിയ്ക്കുക. ഒരു വാഴയിലയിലാണ് ഇതു ചെയ്യേണ്ടത്. വാഴയില ഇല്ലെങ്കില്‍ സാധാരണ പ്ലേറ്റ് ഉപയോഗിയ്ക്കാം. വാഴയിലയിലാണെങ്കില്‍ ഗുണമേറും.

മുരിങ്ങയില

മുരിങ്ങയില

നല്ല ചൂടുചോറാണ് ഇതിനായി വേണ്ടത്. അതായത് നല്ല പോലെ വെന്ത ചോറ് വാര്‍ത്തെടുത്ത ഉടന്‍. വാഴയിലയില്‍ കഴുകി വൃത്തിയാക്കിയ രണ്ടു പിടി മുരിങ്ങയില വിതറുക. ഇതിനു മുകളില്‍ ആവശ്യത്തിനുള്ള ചൂടുചോറും വിതറുക. വീണ്ടും ചൂടാക്കിയ ചോറല്ല, വാര്‍ത്തെടുത്തോ ഊറ്റിയെടുത്തോ ഉള്ള ചോറാണ് വേണ്ടത്. ഈ വാഴയില ചോറും പച്ച മുരിങ്ങയിലയും ഉള്‍പ്പെടെ മടക്കി കെട്ടി 2 മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് കഴിയ്ക്കാം. സാധാരണ പോലെ ഏതെങ്കിലും കറിയോ മറ്റോ ചേര്‍ത്തു കഴിയ്ക്കാം. പച്ച മുരിങ്ങയിലയ്ക്ക് അല്‍പം കയ്പ്പുള്ളതു കൊണ്ടു തന്നെ ഇത് കഴിയ്ക്കുന്നത് അത്ര എളുപ്പമാകില്ല.

ഈ രീതി ആറേഴു ദിവസം ചെയ്ത ശേഷം

ഈ രീതി ആറേഴു ദിവസം ചെയ്ത ശേഷം

ഈ രീതി ആറേഴു ദിവസം ചെയ്ത ശേഷം കൊളസ്‌ട്രോള്‍ പരിശോധിയ്ക്കാം. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞു പോയാലും ബുദ്ധിമുട്ടാകും. അതു കൊണ്ട് ഇതനുസരിച്ച് ഈ രീതി നിയന്ത്രിയ്ക്കുക. എന്തായാലും ആറേഴു ദിവസം അടുപ്പിച്ചു ചെയ്താല്‍ ഏതു കൂടിയ കൊളസ്‌ട്രോളും നിയന്ത്രിയ്ക്കാന്‍ ഈ വഴി സഹായകരമാണെന്നു വേണം, പറയാന്‍.

ചുവന്നുളളി

ചുവന്നുളളി

മുരിങ്ങയില കൂടാതെ മറ്റു പല ചേരുകകള്‍ കൊണ്ടും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാം. ഇതിലൊന്നാണ് ചെറിയ ഉള്ളി അഥവാ ചുവന്നുളളി. ഒരു പിടി ചുവന്നുള്ളി തൊലി കളഞ്ഞ് ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക. ഇത് വെറുംവയറ്റില്‍ മോരില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഏതു കൊളസ്‌ട്രോളും നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ചുവന്നുള്ളിയ്ക്കു കൊളസ്‌ട്രോളിനെ തടയാന്‍ കഴിവുണ്ട്. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇത് ഏറെ നല്ലതാണ്.

കറിവേപ്പില

കറിവേപ്പില

പൊതുവേ കറിവേപ്പില കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. നെല്ലിക്കാ വലിപ്പത്തില്‍ വേപ്പില അരച്ച് രാവിലെ വെറുംവയറ്റില്‍ വിഴുങ്ങുക. തൊട്ടു പുറകേ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളവും കുടിയ്ക്കുക. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന നല്ലൊരു വഴിയാണ്. അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകം. ഇതിനു പുറമേ കറിവേപ്പില അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നതും വേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. രണ്ടല്ലി വെളുത്തുള്ളി ചുട്ടു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. മീതേ ഇളംചൂടുവെള്ളവും ഒരു ഗ്ലാസ് കുടിയ്ക്കാം. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കൊളസ്‌ട്രോള്‍ നീക്കുന്നതിനും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയുന്നതിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് അടുപ്പിച്ച ചെയ്യാവുന്ന ഒരു നല്ല വഴിയാണ്.

ചുവന്നുള്ളിയിലും നാരങ്ങയും

ചുവന്നുള്ളിയിലും നാരങ്ങയും

ചുവന്നുള്ളിയിലും നാരങ്ങയും കലര്‍ത്തിയ മിശ്രിതവും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ചുവന്നുള്ളി അല്‍പം ചെറുതായി അരിഞ്ഞ് ഇതില്‍ നാരങ്ങാനീരു കലര്‍ത്തി കഴിയ്ക്കാം. നാരങ്ങയും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വെളുത്തുള്ളി, ഇഞ്ചി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങനീര്

വെളുത്തുള്ളി, ഇഞ്ചി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങനീര്

വെളുത്തുള്ളി, ഇഞ്ചി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ നല്ലതാണ്. ഒരു ടീസ്പൂണ്‍ വെളുത്തുളളി ചതച്ചത്, ഇഞ്ചി-നാരങ്ങനീര് മിശ്രിതം 1 ടേബിള്‍ സ്പൂണ്‍, വിനെഗര്‍ അര ടേബിള്‍ സ്പൂണ്‍ എന്നിവ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം. ഇതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കും.

കാന്താരി മുളക്

കാന്താരി മുളക്

കാന്താരി മുളക് പൊതുവേ കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. കാന്താരി മുളക് വിനെഗറിലോ ഉപ്പിലോ ഇട്ടു വച്ചതു ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ബിപിയുള്ളവര്‍ ഉപ്പിലിടാതെ വെറുതെ കഴിച്ചാലും മതിയാകും. അല്ലെങ്കില്‍ വിനെഗറില്‍ ഇട്ടതു കഴിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

കാന്താരി ഉപയോഗിച്ചു മറ്റൊരു മിശ്രിതവും തയ്യാറാക്കാം. 6 കാന്താരി മുളക്, ഒരു കഷ്ണം ഇഞ്ചി, 2 തണ്ടു കറിവേപ്പില, 1 തണ്ടു പുതിനയില, 7 അല്ലി വെളുത്തുള്ളി എന്നിവ 4 ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം ചെറുചൂടില്‍ 3 ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കണം. പിന്നീട് ഇത് രാവിലെ ഒരു ഗ്ലാസ് വെറുംവയറ്റിലും ബാക്കി ദിവസം പല തവണയായും കുടിച്ചു തീര്‍ക്കുക.

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പുളി കൊളസ്‌ട്രോളിനുള്ള നാടന്‍ വൈദ്യത്തില്‍ പെട്ട ഒന്നാണ്. ഇത് ഉപ്പിലിട്ടോ അല്ലാതെയോ കറികളില്‍ കൂട്ടിയോ കഴിയ്ക്കാം. മീന്‍കറി പോലുള്ളവയില്‍ ഇലുമ്പന്‍ പുളി ഏറെ നല്ലതാണ്.

ഇതിനൊപ്പം

ഇതിനൊപ്പം

ഇതിനൊപ്പം ഭക്ഷണ നിയന്ത്രണം, വ്യായാമ ക്രമീകരണം എന്നിവയുണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ നിങ്ങളുടെ പിടി വിട്ടു പോകാതെ നില നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കഠിനമായ ഭക്ഷണ നിയന്ത്രണങ്ങളി്ല്ലാതെ തന്നെ.

English summary

Home Remedy To Control High Cholesterol

Home Remedy To Control High Cholesterol, Read more to know about,
X
Desktop Bottom Promotion