21 ദിവസത്തില്‍ കരള്‍ ശുദ്ധിയാക്കും ഒറ്റമൂലി

Posted By:
Subscribe to Boldsky

കരള്‍ ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശരീരത്തിലെ അഴുക്കുകളും വിഷാംശവുമെല്ലാം തന്നെ ശരീത്തില്‍ നിന്നും നീക്കുന്നത് ലിവര്‍ അഥവാ കരളാണ്. കരളിന്റെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ ശരീരത്തിന്റെ ആകെയുളള പ്രവര്‍ത്തനവും താളം തെറ്റുമെന്ന് അര്‍ത്ഥം.

കരളിന്റെ പ്രവര്‍ത്തനത്തെ തകിടം മറിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ മദ്യപാനം മുതല്‍ എണ്ണമയമുള്ള ഭക്ഷണങ്ങളും ചില മരുന്നുകളും വരെ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ലിവറിന്റെ ആരോഗ്യത്തെ തകരാറിലാക്കും. ലിവര്‍ സിറോസിസ് പോലുള്ള പല കരള്‍ രോഗങ്ങളും പിടിപെടുകയും ചെയ്യും. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നത് കിഡ്‌നിയേയും ബാധിയ്ക്കും. ഇവ രണ്ടു പണി മുടക്കിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം ഏതാണ്ടു മുഴുവന്‍ നിലയ്ക്കുമെന്നു തന്നെ വേണം, പറയാന്‍.

കരളിനെ ശുദ്ധീകരിച്ചു വയ്ക്കുകയെന്നതാണ് കരള്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുളള നല്ലൊരു വഴി. കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രത്യേക ഒറ്റമൂലികളും നാട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ നൂറു ശതമാനം ഫലം ഉറപ്പു നല്‍കുന്ന ചിലത്. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചും നാട്ടുമരുന്നുകളെക്കുറിച്ചുമറിയൂ, തികച്ചും പ്രകൃതിദത്ത മരുന്നുകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്നത്.

English summary

Home Remedy To Clear The Toxins Of Your Liver

Home Remedy To Clear The Toxins Of Your Liver, read more to know about
Story first published: Thursday, March 1, 2018, 16:08 [IST]