For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത മലബന്ധവും പരിഹരിയ്ക്കും ഒലീവ്ഓയില്‍ വിദ്യ

|

മലബന്ധം പല രീതിയിലും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരില്‍ വരെ കാണപ്പെടുന്ന ഒന്നാണിത്.

മലബന്ധത്തിന്റെ പ്രധാന കാരണം വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണങ്ങളുടേയും അഭാവമാണെന്നു വേണം, പറയാന്‍. ഇതല്ലാതെ ചില പ്രത്യേക രോഗങ്ങളും മലബന്ധത്തിനു കാരണമാകും. ചില അസുഖങ്ങളുടെ ലക്ഷണം കൂടിയാണ് മലബന്ധം. ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം, വയറിനെയും കുടലിനേയും ബാധിയ്ക്കുന്ന ട്യൂമര്‍, സീലിയാക് രോഗം തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണമാണ് മലബന്ധം. ഇതിനു പുറമേ പൈല്‍സ്, ഫിസ്റ്റുല പോലുള്ള പല രോഗാവസ്ഥകളും മലബന്ധത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ച്ചയായ മലബന്ധം ഇത്തരം അസുഖങ്ങള്‍ക്കും വഴിയൊരുക്കും.

മലബന്ധത്തിന് പലപ്പോഴും ഗ്യാസ്, അസിഡിറ്റി, വയറ്റിലെ അള്‍സര്‍ പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. ഇവയെല്ലാം നല്ല ശോധനയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളുമാണ്.

ശോധന നല്ല രീതിയിലുണ്ടാകാന്‍, മലബന്ധം നീക്കാന്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളും നാട്ടുവൈദ്യങ്ങളും ആയുര്‍വേദ വഴികളുമെല്ലാമുണ്ട്. യാതൊരു പാര്‍ശ്വ ഫലവും ഇല്ലാതെ ഗുണം നല്‍കുന്ന വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. പല രീതിയിലും ഒലീവ് ഓയില്‍ മലബന്ധമകറ്റാന്‍ സഹായിക്കുംഇത് വയറ്റിലെ മലത്തിന്റെ കട്ടി കുറയ്ക്കുന്നു. ഇതുവഴി കുടലിലൂടെ എളുപ്പത്തില്‍ നീങ്ങി ശോധന സുഗമമാക്കുകയും ചെയ്യും.

ഇതിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കുടലിന്റെ മ്യൂകസ് പാളി ശക്തിപ്പെടുത്താനും ഒലീവ് ഓയിലിനു കഴിയും. വന്‍കുടലിന്റെ സങ്കോചവികാസങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഒലീവ് ഒായില്‍. ഇതും മലം ശരിയായി നീങ്ങാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ, കെ, ആന്റിഓക്ിസഡന്റുകള്‍, ഒമേഗ ത്രീ, സിക്‌സ് ഫാറ്റി ആസിഡുകള്‍ എന്നിവ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇതെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന വഴികളാണ്.

പാലില്‍

പാലില്‍

ഇളംചൂടുള്ള പാലില്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് മലബന്ധം മാറ്റാനുള്ള ഒരു പ്രധാന വഴിയാണ്. ഇതു ദിവസവും ചെയ്യാവുന്നതുമാണ്. രാവിലെയോ വൈകീട്ട് കിടക്കാന്‍ നേരത്തോ ഇതു ചെയ്യാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

രാവിലെ വെറുംവയറ്റില്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നതും മലബന്ധം അകറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണ്. വെറുതേ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇത് 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം.

ഒലീവ് ഓയില്‍, നാരങ്ങാനീര്

ഒലീവ് ഓയില്‍, നാരങ്ങാനീര്

ഒലീവ് ഓയില്‍, നാരങ്ങാനീര് എന്നിവ തുല്യ അളവില്‍ കലര്‍ത്തി രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.ഇത് മലബന്ധം നീക്കാനുളള മറ്റൊരു വിദ്യയാണ്. അര നാരങ്ങയുടെ നീര് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി ചേര്‍ത്ത് 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

ഒലീവ് ഓയില്‍ തൈരില്‍

ഒലീവ് ഓയില്‍ തൈരില്‍

ഒലീവ് ഓയില്‍ തൈരില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും പഴവുമായി കലര്‍ത്തി കഴിയ്ക്കുന്നതുമെല്ലാം മലബന്ധം അകറ്റാന്‍ സഹായിക്കും. ഇതും പരീക്ഷിയ്ക്കാവുന്ന യാതൊരു ദോഷവുമില്ലാത്ത വഴിയാണ്.

ഒലീവ് ഓയില്‍, തേന്‍

ഒലീവ് ഓയില്‍, തേന്‍

ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തിയും കഴിയ്ക്കാം. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

തേന്‍

തേന്‍

തേന്‍ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കാന്‍ നേരത്തോ കുടിയ്ക്കാം. ഇതും നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്.

ഓട്‌സ്, തൈര്

ഓട്‌സ്, തൈര്

ഓട്‌സ്, തൈര് എന്നിവ കലര്‍ന്ന മിശ്രിതം വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, നല്ല ശോധനയ്ക്കും സഹായിക്കുന്ന ഒന്നാണ്. 5 ടേബിള്‍ സ്പൂണ്‍ ഓട്‌സ് 2 ടേബിള്‍ സ്പൂണ്‍ തൈരുമായി കലര്‍ത്തി 20 മിനിറ്റു വയ്ക്കുക. ഇതിനു ശേഷം പലപ്പോഴായി ഇതു കഴിയ്ക്കുക.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍ മലബന്ധത്തിനുളള മറ്റൊരു നല്ല പരിഹാരമാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, നാരുകള്‍ എന്നിവയാണ് ഇതിനു സഹായി്ക്കുക. 1 ടേബിള്‍ സ്പൂണ്‍ ഫഌക്‌സ സീഡുകള്‍ 1 ക്പ്പു വെള്ളത്തില്‍ ഇട്ടു മൂന്നു മണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് ഈ വെള്ളം രാത്രി കിടക്കും മുന്‍പു കുടിയ്ക്കാം. ഇത് നാലു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യുക.

തക്കാളി

തക്കാളി

മലബന്ധമകറ്റാന്‍ തക്കാളി കൊണ്ടും പ്രത്യേക വിദ്യയുണ്ട്. തക്കാളി കൊണ്ടുണ്ടാക്കുന്ന പ്രത്യേക മിശ്രിതമാണ് ഇതിനു സഹായിക്കുന്നത്. 4 തക്കാളി ചെറുതായി അരിയുക. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും 4 കപ്പു വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക. 45 മിനിറ്റു വേവിച്ച ശേഷം തണുക്കുമ്പോള്‍ മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. ഇത് മൂന്നു ദിവസമെങ്കിലും പ്രാതലിന് കുടിയ്ക്കുക. നല്ല ശോധന ലഭിയ്ക്കും.

വീറ്റ്ബ്രാന്‍

വീറ്റ്ബ്രാന്‍

വീറ്റ്ബ്രാന്‍ അഥവാ ഗോതമ്പ് ഇടിച്ചത് വാങ്ങാന്‍ ലഭിയ്ക്കും. ഇതും നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്. ഇതില്‍ അയേണ്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. 3 ടേബിള്‍ സ്പൂണ്‍ വീറ്റ് ബ്രാന്‍ 1 കപ്പു പാലുമായി ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 10 മിനിറ്റു നേരം ഇങ്ങനെ തന്നെ വയ്ക്കണം. ഇത് 5 ദിവസമെങ്കിലും അടുപ്പിച്ച് പ്രാതലിന് കഴിയ്ക്കാം. ഗുണമുണ്ടാകും.

English summary

Home Remedies With Olive Oil For Constipation

Home Remedies With Olive Oil For Constipation, Read more to know about,
X
Desktop Bottom Promotion