പൈല്‍സും മലബന്ധവും മാറ്റും ഒറ്റമൂലി

Posted By:
Subscribe to Boldsky

പൈല്‍സ് അഥവാ മൂലക്കുരു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഗുരുതരമായാല്‍ ബ്ലീഡിംഗ് വരെയുണ്ടാക്കുന്ന ഒരു അവസ്ഥയാണിത്. കഠിനവേദനയുണ്ടാക്കുന്ന ഈ രോഗം പലരും പുറത്തു പറയാന്‍ മടിയ്ക്കുന്ന ഒന്നുമാണ്.

മൂലക്കുരുവിന് കാരണങ്ങള്‍ പലതുണ്ട്. വെള്ളം കുടിയ്ക്കാത്തതു മുതല്‍ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമെല്ലാം ഇതിനു കാരണമാകും. വേണ്ട രീതിയില്‍ ശോധനയില്ലാത്തതാണ് വേറൊരു കാരണം. ഗുദഭാഗത്തെ രക്തധമനികള്‍ വീര്‍ത്ത് രക്തം പുറത്തുവരുന്നതാണ് മൂലക്കുരുവിന്റെ ഒരു അവസ്ഥയായി പറയാവുന്നത്.

സാധാരണ ഗതിയില്‍ നാലു ഘട്ടങ്ങളായാണ് മൂലക്കുരു തിരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറിയൊരു തടിപ്പായി മലദ്വാരത്തിന് സമീപം ഇതു വരും. രണ്ടാംഘട്ടത്തില്‍ ഇത് മലവിസര്‍ജന സമയത്ത് പുറത്തേയ്ക്കു വരുന്നു. മൂന്നാംഘട്ടത്തില്‍ പുറത്തേയ്ക്കു വരുന്ന ഭാഗത്തെ തള്ളിക്കൊടുത്താലേ ഉള്ളിലേയ്ക്കു വലിയൂ. നാലാംഘട്ടത്തില്‍ പുറത്തേയ്ക്കു സ്ഥിരമായി ഇത് തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

മൂലക്കുരുവിന് നാടന്‍ പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ പൊതുവെ ഇതിന് കൂടുതല്‍ ദോഷമാകുന്നതായാണ് കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ തികച്ചും ഫലപ്രദമായ നാടന്‍ വൈദ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതാകും ഏറെ നല്ലത്. ഇതില്‍ പലതും നമ്മുടെ അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നും നേടാവുന്നതേയുള്ളൂ.പൈല്‍സിനു മാത്രമല്ല, മലബന്ധമകറ്റാനും ഈ വഴികള്‍ ഏറെ നല്ലതാണ്.

ഇത്തരം ചില നാട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇവ തയ്യാറാക്കേണ്ടതെങ്ങനെയെന്നറിയൂ,

പാലും റാഗി

പാലും റാഗി

പാലും റാഗി അഥവാ മുത്താറിയും പൈല്‍സ് മാറ്റാന്‍ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയാണ്. റാഗി അഥവാ മുത്താറിയില്‍ ധാരാളം ഫൈബറുമുണ്ട്. ഇത് ശോധന സുഗമമാക്കുന്നു.

മിശ്രിതം

മിശ്രിതം

തിളപ്പിയ്ക്കാത്ത ഒരു ഗ്ലാസ് പാലാണ് ഇൗ മരുന്നു തയ്യാറാക്കാന്‍ വേണ്ടത്. ഇതും 2 ടേബിള്‍സ്പൂണ്‍ റാഗിയും ചേര്‍ത്തു മിക്‌സിയില്‍ അരയ്ക്കുക. കിട്ടുന്ന മിശ്രിതം അരിപ്പയില്‍ അരിച്ചെടുക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് പൈല്‍സ് അഥവാ മൂലക്കുവില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.

പാലും നാരങ്ങയും

പാലും നാരങ്ങയും

പാലും നാരങ്ങയും പൈല്‍സിന് പറ്റിയ നല്ലൊരു ഒറ്റമൂലിയാണ്. ഒരു കപ്പു തണുത്ത പാലില്‍ അരക്കഷ്ണം നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. തൈരിനു സമാനമായ രുചിയുണ്ടാകുമെങ്കിലും അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഗുണം നല്‍കുന്ന ഒന്നാണ്. ഇത് അല്‍പദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യുക. നാലു മണിക്കൂര്‍ ഇട വിട്ടു ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇതു കുടിച്ച ശേഷമുള്ള അരുചി ഒഴിവാക്കാന്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുകയും ചെയ്യാം.

വാളന്‍പുളി

വാളന്‍പുളി

2 ടീസ്പൂണ്‍ വാളന്‍പുളി ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചുകുടിയ്ക്കുന്നത് മലബന്ധം അകറ്റാനും ഒപ്പം പൈല്‍സ് മാറാനും സഹായിക്കും.

ആര്യവേപ്പില, മഞ്ഞള്‍

ആര്യവേപ്പില, മഞ്ഞള്‍

ആര്യവേപ്പില, മഞ്ഞള്‍, അല്‍പം ഉപ്പ് എന്നിവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചൂടാറിയ ശേഷം അല്‍പനേരം ഇരിയ്ക്കുക. ഈ മിശ്രിതം പുരട്ടുന്നതും നല്ലതാണ്. ഇതും പൈല്‍സില്‍ നിന്നും മോചനം നല്‍കും.

ചുവന്നുള്ളി പാലില്‍

ചുവന്നുള്ളി പാലില്‍

ചുവന്നുള്ളി പാലില്‍ തിളപ്പിച്ചു കുടിയ്ക്കുന്നത് പൈല്‍സില്‍ നിന്നും മോചനം നല്‍കാന്‍ ഏറെ നല്ലതാണ്.

വെണ്ണ, പഞ്ചസാര

വെണ്ണ, പഞ്ചസാര

വെണ്ണ, പഞ്ചസാര എന്നിവ തുല്യ അളവിലെടുത്തു കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും അര്‍ശസില്‍ നി്ന്നും ആശ്വാസം നല്‍കും.

മോരും മുരിങ്ങയിലയും

മോരും മുരിങ്ങയിലയും

മോരും മുരിങ്ങയിലയും പൈല്‍സിനുള്ള നല്ലൊരു പ്രതിവിധിയാണ്. മുരിങ്ങയില വേവിച്ച് മോരിനൊപ്പം കഴിയ്ക്കാം. അല്ലെങ്കില്‍ തോരനാക്കി ചോറില്‍ മോരും ചേര്‍ത്തു കഴിയ്ക്കാം. പൈല്‍സില്‍ നിന്നും ഇത് മോചനം നല്‍കും.

സവാള നീര്, പഞ്ചസാര

സവാള നീര്, പഞ്ചസാര

വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ്

ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ്

ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്.

Read more about: piles health constipation
English summary

Home Remedies To Treat Piles

Home Remedies To Treat Piles, read more to know about,