For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കുറയ്ക്കും ചുവന്ന ചെമ്പരത്തി,വാഴപ്പോള

ബിപി കുറയ്ക്കും ചുവന്ന ചെമ്പരത്തി,വാഴപ്പോള

|

ബിപി അഥവാ ബ്ലഡ് പ്രഷര്‍ പലരേയും അലട്ടുന്ന രോഗാവസ്ഥയാണ്. രക്തസമ്മര്‍ദം ഒരു പരിധി കഴിഞ്ഞ് അമിതമായി വര്‍ദ്ധിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനു വരെ കേടാണ്.

ബിപി കൂടുന്നത് ആര്‍ട്ടറികളുടെ വലയം കൂടുതല്‍ കട്ടി കൂടുന്നതിന് കാരണമാകും. ഇത് ഹൃദയം, കിഡ്‌നി, തലച്ചോര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ ദോഷകരമായി ബാധിയ്ക്കും. ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും ചെയ്യും. ഇതിനു പുറമേ കാഴ്ച, കേള്‍വി തകരാറുകള്‍ക്കും ഇതു കാരണമാകൂം. രക്തപ്രവാഹം കുറയുന്നത് കണ്ണിലെ ഒപ്റ്റിക് നെര്‍വുകളുടെ ആരോഗ്യത്തെ ദോഷകമരമായി ബാധിയ്ക്കുന്നതാണ് കാഴ്ച ശക്തി കുറയാന്‍ കാരണം.

മസ്തിഷ്‌കത്തിലേയ്ക്കുള്ള രക്തപ്രവാഹം ബിപി കുറയ്ക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ആദ്യം ചെറിയ സ്‌ട്രോക്കും പിന്നീട് വലിയ സ്‌ട്രോക്കുമുണ്ടാകാം.തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ട രീതിയില്‍ രക്തം ലഭിയ്ക്കാതെ വരുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനം തടസപ്പെടും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യും.ഹൈ ബിപി ഡിമന്‍ഷ്യയ്ക്കുള്ള ഒരു കാരണം കൂടിയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദം കാരണം തടസപ്പെടുന്നതാണ് ഇതിനു വഴി വയ്ക്കുന്നത്.

ബിപി കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് കാല്‍സ്യം ശരീരത്തില്‍ കുറയുന്നതിനും എല്ലുകളുടെ ബലം കുറയുന്നതിനും കാരണമാകും. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണയാണ്.

ഏതു രോഗങ്ങള്‍ക്കുമെന്ന പോലെ ഹൈ ബിപിയ്ക്ക് ധാരാളം നാട്ടു മരുന്നുകളുണ്ട്. ഇവ ആരോഗ്യത്തിന് ദോഷകരമാകില്ലെന്നു മാത്രമല്ല, ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇത്തരം ചില നാട്ടുവഴികളെ കുറിച്ചറിയൂ,

പഴം

പഴം

വാഴ പൊതുവേ ബിപി പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്. പൊട്ടാസ്യം അടങ്ങിയതു കൊണ്ട് പഴം കഴിയ്ക്കുന്നത് ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ സോഡിയം ഇല്ലാത്തതും ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും നല്ല പോലെ പഴുത്ത 2 പഴം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

പിണ്ടി നീരും

പിണ്ടി നീരും

വാഴപ്പഴം മാത്രമല്ല, പിണ്ടി നീരും വാഴപ്പോളയുടെ നീരുമെല്ലാം ബിപിയ്ക്ക് ഏറെ നല്ലതാണ്. വാഴപ്പോള എടുത്ത് ഇതിന്റെ നീരു പിഴിഞ്ഞെടുക്കുക. ധാരാളം നാരുകളും പൊട്ടാസ്യവുമെല്ലാം അടങ്ങിയ ഇതു ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. വാഴപ്പിണ്ടി കഴിയ്ക്കുന്നതും ഇതിന്റെ നീരു കുടിയ്ക്കുന്നതുമെല്ലാം ഏറെ ന്ല്ലതാണ്.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു ബിപി കുറയ്ക്കാനുളള നല്ലൊരു നാട്ടു വൈദ്യമാണ്. ഇതിലെ എന്‍സൈമുകള്‍ രക്തക്കുഴലുകള്‍ വികസിയ്ക്കുവാനും ഇതു വഴി ബിപി കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഉണക്കിയ തണ്ണിമത്തന്‍ കുരുവും കടുകും തുല്യ അളവില്‍ പൊടിച്ചെടുത്ത് ഇതില്‍ നിന്നും 1 ടീസ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി ഹൈ ബിപി നിയന്ത്രിയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ്. ഇത് സോഡിയം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഹൈബിസ്‌കസ് ടീ അഥവാ ചെമ്പരത്തി ചായ രാത്രി ഒരു കപ്പു കുടിയ്ക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതല്ലെങ്കില്‍ ചുവന്ന ചെമ്പരത്തിയുടെ പൂവും മൊട്ടും വെള്ളത്തില്‍ തലേന്ന് ഇട്ടു വച്ച് രാവിലെ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ ന്ല്ലതാണ്ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ഇതും ഗുണം നല്‍കും

പച്ചനെല്ലിക്കാ നീരില്‍ തേനും

പച്ചനെല്ലിക്കാ നീരില്‍ തേനും

ബിപി നിയന്ത്രിയ്ക്കാന്‍ പച്ചനെല്ലിക്കാ നീരില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതു ദിവസവും രണ്ടു നേരം കഴിയ്ക്കം. യാതൊരു പാര്‍ശ്വഫലവുമില്ലാതെ ഗുണം ന്ല്‍കുന്ന നല്ലൊന്നാന്തരം മരുന്നാണിത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും തേനും കലര്‍ത്തിയ മിശ്രിതവും ഹൈ ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ്. വെളുത്തുള്ളി അല്ലി തൊലി കളഞ്ഞ് ഒരു ഭരണിയില്‍ ഇട്ടു വയ്ക്കുക. ഇതില്‍ ഒപ്പം നില്‍ക്കത്തക്ക വണ്ണം തേനും ചേര്‍ക്കണം. ഇത് ഒരു മാസം വെള്ളത്തുണി കൊണ്ട് മൂടിക്കെട്ടി വയ്ക്കുക. പിന്നീട് 2 വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും കലര്‍ത്തി രാവിലെയും രാത്രിയിലും കഴിയ്ക്കാം.

മുരിങ്ങയില

മുരിങ്ങയില

ബിപി നിയന്ത്രിയ്ക്കാനുള്ള മറ്റൊരു വഴിയാണ് മുരിങ്ങയില. നല്ല മൂത്ത മുരിങ്ങയിലയാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. മൂത്ത മുരിങ്ങയില നല്ലപോലെ അരച്ച് ഇതിന്റെ നീര് ഊറ്റിയെടുത്തു കുടിയ്ക്കാം.

സവാള

സവാള

സവാളയും ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ സവാള നീരില്‍ ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യും. സവാളയിലെ ക്വര്‍സെറ്റനിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഹൈ ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതു വഴി ഹൃദയത്തിനു സഹായിക്കുന്നു.

 തേനും ചെറുനാരങ്ങനീരും

തേനും ചെറുനാരങ്ങനീരും

ഇളംചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങനീരും കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ മാത്രമല്ല, ഹൈ ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നു കൂടിയാണ്.

ഇളനീരും

ഇളനീരും

ഇളനീരും തേങ്ങാവെള്ളവുമെല്ലാം ബിപി കുറയ്ക്കാനുള്ള നാടന്‍ വൈദ്യങ്ങളാണ്. ഇവ പൊട്ടാസ്യം സമ്പുഷ്ടമാണ്. ഇതു കൊണ്ടാണ് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നതും. ഇതില്‍ മഗ്നീഷ്യം, വൈറ്റമിന്‍ സി എന്നിവയും അടങ്ങിയിട്ടുണ്ട്.

English summary

Home Remedies To Treat High Blood Pressure

Home Remedies To Treat High Blood Pressure, Read more to know about,
X
Desktop Bottom Promotion