For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡിന് ക്യാബേജ് ഇല കൊണ്ടു പരിഹാരം.

|

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വ്യത്യാസപ്പെട്ടു വരുന്ന ജീവിത ശൈലികളും ഭക്ഷണ ശീലങ്ങളും ഒക്കെത്തന്നെയാണ് ഇതിനു കാരണമാകുന്നതും.

കഴുത്തില്‍ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ചെറുതെങ്കിലും ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒന്നാണിത്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന തൈറോസിന്‍ എന്ന ഹോര്‍മോണ്‍ തോതിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറ്.

ശരീരം തടിവെക്കുക, മാനസിക പിരിമുറുക്കം, ക്ഷീണം, വേദന, മുടികൊഴിച്ചില്‍ തുടങ്ങിയവയാണ് തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള പരിഹാരങ്ങള്‍ തേടാം.

തൈറോയ്ഡ് ഹോര്‍മോണിന്റെ അമിത ഉല്‍പാദനം ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയ്ക്കു കാരണമാകും. കുറവ് ഉല്‍പാദനം ഹൈപ്പോതൈറോയ്ഡിനും. ഇവ രണ്ടും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരോഗ്യപരമായി പല പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

തൈറോയ്ഡിനെ പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല. പെണ്‍കുട്ടികളിലാണ് കൂടുതലായി ഈ രോഗം കണ്ടു വരുന്നത്. ഗര്‍ഭിണിയായ സ്ത്രീക്ക് തൈറോയ്ഡ് ഉണ്ടാകുമ്പോള്‍ അത് കുഞ്ഞിനെയും ബാധിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെയും പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍ തീര്‍ച്ചയായും തൈറോയ്ഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. രക്തം വഴിയാണ് തൈറോയ്ഡ് ഉണ്ടോയെന്ന് നോക്കുന്നത്.

തൈറോയ്ഡിന് മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിത കാലം മുഴുവന്‍ കഴിച്ചു കൊണ്ടിരിയ്ക്കണമെന്നതാണ് ഒന്ന്. ഏതൊരു പ്രശ്‌നത്തേയും പോലെ തൈറോയ്ഡിനും ചില നാച്വറല്‍ പരിഹാരരീതികളുണ്ട്. ഇതെക്കുറിച്ച് അറിയൂ,

ക്യാബേജ് ഇല

ക്യാബേജ് ഇല

തൈറോയ്ഡ് ചിലപ്പോള്‍ കഴുത്തില്‍ മുഴയായി മാറാം. അല്‍പം കൂടുതലാകുന്ന അവസ്ഥയിലാണ് ഇതുണ്ടാകാറ്. ഈ വീര്‍മതയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ് ഇല. ക്യാബേജിന്റെ ഇല നല്ലപോലെ കഴുകി പതുക്കെ ചതച്ചോ അല്ലാതെയോ കഴുത്തില്‍ വച്ചു കെട്ടാം. ഇത് രാത്രി കിടക്കുമ്പോള്‍ കെട്ടി വച്ച് രാവിലെ നീക്കാം. അല്ലെങ്കില്‍ 10-12 മണിക്കൂര്‍ ശേഷം നീക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു നല്ലതാണ്.

മെഡിസിനല്‍ ക്ലേ

മെഡിസിനല്‍ ക്ലേ

വെള്ള നിറത്തില്‍ മെഡിസിനല്‍ ക്ലേ ലഭിയ്ക്കും. വൈറ്റ് മെഡിസിനല്‍ ക്ലേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് 1 ടീസ്പൂണ്‍ 300 എംഎല്‍ നാച്വറല്‍ സ്പ്രിംഗ് വാട്ടറില്‍ കലര്‍ത്തുക. ഇത് 24 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കണം. ഇടയ്ക്കിടെ മരത്തവി കൊണ്ട് ഇളക്കണം. ഇത് 24 മണിക്കൂര്‍ ശേഷം കുടിയ്ക്കാം. ഇത് ശരീരത്തിലെ അപചയ പ്രവര്‍ത്തനം ശക്തിപ്പെടുത്തി തൈറോയ്ഡ് ഗ്രന്ഥിയെ സുഖപ്പെടുത്താന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 200 എംഎല്‍ വെള്ളത്തില്‍ കലക്കി ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്തിളക്കി ദിവസം മൂന്നു തവണയായി പ്രധാന ഭക്ഷണത്തിനു ശേഷം കഴിയ്ക്കുക. ഇത് 1 ലിറ്റര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തീരുന്നതു വരെ തുടര്‍ച്ചയായി ചെയ്യുക. പിന്നീട് 2 ആഴ്ച കഴിയ്ക്കരുത്. പിന്നീട് വീണ്ടും ആവര്‍ത്തിയ്ക്കുക. ഇതും കഴുത്തിലെ മുഴ കുറയാന്‍ നല്ലതാണ്.

വാള്‍നട്‌സ്

വാള്‍നട്‌സ്

വാള്‍നട്‌സ് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. തേനും വാള്‍നട്ടും കലര്‍ന്ന മിശ്രിതവും ഹൈപ്പോതൈറോയ്ഡ് മാറാന്‍ ഏറെ ഗുണകരമാണ്. ഇത് ഗ്ലാസ് ജാറിലിട്ടു വച്ച് സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് ഒരാഴ്ച വച്ച ശേഷം ഉപയോഗിച്ചു തുടങ്ങാം. വാള്‍നട് പൊടിച്ചതോ കഷ്ണങ്ങളാക്കിയോ തേനില്‍ കലര്‍ത്തി വയ്ക്കുകയാണ് വേണ്ടത്. ദിവസവും 1 ടീസ്പൂണ്‍ കഴിയ്ക്കാം.

മഞ്ഞള്‍, കുരുമുളകുപൊടി

മഞ്ഞള്‍, കുരുമുളകുപൊടി

തൈറോയ്ഡിന് പരിഹാരമായി ചെയ്യാവുന്ന വളരെ ലളിതമായ ഒരു വീട്ടുവൈദ്യമുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്.ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

സവാള

സവാള

ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക.. ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. മൃദുവായി സര്‍ക്കുലാര്‍ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്തു കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാം. രാത്രി സമയത്ത് ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്. രാവിലെ വരെ മസാജ് ചെയ്യുന്ന ജ്യൂസ് കഴുകുകയുമരുത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും. തൈറോയ്ഡ് ക്യാന്‍സറിനുള്ള പ്രധാന മരുന്നുകളിലൊന്നായി സവാള ഉപയോഗിയ്ക്കുന്നുമുണ്ട്.

ഇഞ്ചി, നാരങ്ങ, ഓറഞ്ച്, ക്രാന്‍ബെറി

ഇഞ്ചി, നാരങ്ങ, ഓറഞ്ച്, ക്രാന്‍ബെറി

ഇഞ്ചി, നാരങ്ങ, ഓറഞ്ച്, ക്രാന്‍ബെറി എന്നിവ കൊണ്ടു തയ്യാറാക്കുന്ന ഒരു പ്രത്യേക മിശ്രിതമുണ്ട്. ഇതു തൈറോയ്ഡിന്, പ്രത്യേകിച്ചും ഹൈപ്പോ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടേബിള്‍സ്പൂണ്‍ വീതം ഇഞ്ചിജ്യൂസ്, നാരങ്ങാജ്യൂസ് എന്നിവ അരകപ്പു വീതം ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറി ജ്യൂസ് എന്നിയെടുത്ത് കലക്കി രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കുക. ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കും. പഞ്ചസാര ചേര്‍ക്കരുത്. ഇത് അടുപ്പിച്ച് ഒരു മാസം കഴിയ്ക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.വെളിച്ചെണ്ണ പാലിലോ ചൂടുവെള്ളത്തിലോ രാവിലെ ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയാണ് കണക്ക്. ഇത് വെറുതെ കഴിയ്ക്കുന്നതും നല്ലതാണ്. ഇതല്ലെങ്കില്‍ കാപ്പിയിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കാം. കഴുത്തില്‍, അതായത് തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയുടെ അതേ ഗുണങ്ങള്‍ തൈറോയ്ഡിന് തേങ്ങാപ്പാലും നല്‍കുന്നു.

English summary

Home Remedies For Thyroid Problems

Home Remedies For Thyroid Problems, Read more to know about
Story first published: Wednesday, May 30, 2018, 13:51 [IST]
X
Desktop Bottom Promotion