For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലികള്‍

പുരുഷന്മാരില്‍ കാണുന്ന ലൈംഗികശേഷിക്കുറവിന് താഴെപ്പറയുന്ന ചില നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു നോക്കൂ,

|

ലൈംഗികപ്രശ്‌നങ്ങള്‍, ഇതു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുണ്ടാകും. ഇതിന് അടിസ്ഥാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. ഹോര്‍മോണ്‍ പ്രശനങ്ങള്‍ക്കു വഴി തെളിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ അമിതവണ്ണം മുതല്‍ സ്‌ട്രെസ് വരെയുള്ള പല പ്രശ്‌നങ്ങളും ഉള്‍പ്പെടും. ഇതെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ത്രീകളേയും പുരുഷന്മാരേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും.

സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ പൊതുവായ ചിലതുണ്ട്. ലൈംഗികതാല്‍പര്യക്കുറവു പോലുള്ളവ ഇതിനു കാരണമാണ്. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്. സെക്‌സ് മൂഡിലേയ്ക്കു കൊണ്ടുവരുന്ന ഹോര്‍മോണുകളുടെ കുറവ്.ഇത്തരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു പുറകില്‍ പോഷകക്കുറവും സ്‌ട്രെസും അടക്കമുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യും.

സ്ത്രീകളെ ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ ആര്‍ത്തവ, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍, വജൈനയിലെ വരള്‍ച്ച, ഇതുകാരണമുണ്ടാകുന്ന വേദനാജനകമായ സെക്‌സ് എന്നിവ പെടുന്നു.

സെക്‌സ് പ്രശ്‌നങ്ങള്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് കൂടുതലെന്നു പറയാണ്. ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. ലൈംഗികശേഷിക്കുറവ് എന്ന പേരില്‍ വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. ഇതിനു പുറമേ സ്വപ്‌നസ്ഖലനം പോലുള്ള പ്രശ്‌നങ്ങളും പെടുന്നു.

പുരുഷന്മാര്‍ക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ് സെക്‌സ് പ്രശ്‌നങ്ങള്‍. സെക്‌സെന്നാല്‍, സ്ത്രീയെ തൃപ്തിപ്പെടുത്താനും സ്വയം തൃപ്തിപ്പെടാനുമുള്ള കഴിവെന്നാണ് പുരുഷന് പുരുഷത്വലക്ഷണം കൂടിയാണെന്നു വേണം, പറയാന്‍. പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ എന്നത് പലതുമുണ്ട്. ഒരാളുടെ പ്രശ്‌നമാകില്ല, മറ്റൊരാളുടേത്. പൊതുവായ സെക്‌സ് പ്രശ്‌നങ്ങളെ ലൈംഗികബലഹീനത എന്ന പൊതുവായ പേരിട്ടു വിളിയ്ക്കാം.

ലൈംഗികശേഷിക്കുറവിന് പല കൃത്രിമ മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. വയാഗ്ര പോലുള്ളവയൊക്കെ ഇതില്‍ പെടും. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തുക. ശേഷി വരുത്താന്‍ നോക്കി മറ്റു പല രോഗങ്ങളിലും ചെന്നു ചാടുന്നവരുമുണ്ട്.

ഏതു പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലികളും നാട്ടുവൈദ്യങ്ങളും ആയുര്‍വേദവുമെല്ലാം നമുക്കാശ്രയിക്കാം. ഇവ പ്രയോജനം നല്‍കുമെന്നു മാത്രമല്ല, യാതൊരു വിധത്തിലെ ദോഷവശങ്ങളുമുണ്ടാകുകയുമില്ല.

വിവിധ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നാട്ടുമരുന്നുകളെക്കുറിച്ചറിയൂ, വിവിധ പ്രശ്‌നങ്ങള്‍ക്ക് വിവിധ തരത്തിലാണ് ഇവ കഴിയ്‌ക്കേണ്ടത്. ഇവ പരീക്ഷിച്ചാല്‍ പ്രയോജനം ലഭിയ്ക്കുകയും ചെയ്യും.

പുരുഷന്മാരില്‍ കാണുന്ന ലൈംഗികശേഷിക്കുറവിന് താഴെപ്പറയുന്ന ചില നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു നോക്കൂ, ഇവ ഏറെ ഗുണം ചെയ്യും. യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കാതെ.

ബദാം

ബദാം

ദിവസവും അല്‍പം ബദാം കഴിയ്ക്കുന്നത് ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും. ശേഷിയ്ക്കും നല്ലതാണ്. ഇത് കുതിര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം കഴിയ്ക്കുന്നത് ലൈംഗികതാല്‍പര്യത്തിന് നല്ലതാണ്. ഇത് ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ശരീരത്തിന് സ്റ്റാമിന നല്‍കാനും ഏറെ നല്ലതാണ്.

ചെറുപയര്‍

ചെറുപയര്‍

ദിവസവും ചെറുപയര്‍ വേവിച്ചു കഴിയ്ക്കുന്നത് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് ഗുണം നല്‍കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

ദിവസവും നാരങ്ങാവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം. തേനും ലൈംഗികഗുണങ്ങള്‍ക്കു നല്ലതാണ്.

പാലും നെയ്യും

പാലും നെയ്യും

പാലും നെയ്യും കഴിയ്ക്കുന്നതും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ്.

മദ്യം, പുകവലി ശീലങ്ങള്‍

മദ്യം, പുകവലി ശീലങ്ങള്‍

മദ്യം, പുകവലി ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ഇത് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു മാത്രമല്ല, സെക്‌സ് ശേഷിയ്ക്കും നല്ലതാണ്.

പിച്ചിപ്പൂവ്, മുല്ലപ്പൂവ്

പിച്ചിപ്പൂവ്, മുല്ലപ്പൂവ്

പിച്ചിപ്പൂവ്, മുല്ലപ്പൂവ് എന്നിവ ആദ്യരാത്രിയില്‍ കിടക്കയില്‍ വിതറുന്നത് വെറുമൊരു ചടങ്ങല്ല. ഇവയുടെ മണം സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിയ്ക്കും. ഇതുപരീക്ഷിയ്ക്കാം.

കുങ്കുമപ്പൂ പാലില്‍

കുങ്കുമപ്പൂ പാലില്‍

തുല്യ അളവില്‍ ഉഴുന്ന്, കശുവണ്ടിപ്പരിപ്പ്, കുങ്കുമപ്പൂ, ബദാം എന്നിവ പൊടിച്ചു വയ്ക്കുക. ഇത് പാലില്‍ ദിവസവും കലക്കി കുടിയ്ക്കുന്നതും സെക്‌സ് താല്‍പര്യമുണ്ടാകാന്‍ സഹായിക്കും. ഇത്തരം വഴികള്‍ സ്ത്രീകള്‍ക്കും പരീക്ഷിയ്ക്കാവുന്നതാണ്.

ലൈംഗികശേഷിക്കുറവ്

ലൈംഗികശേഷിക്കുറവ്

പുരുഷന്മാരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ലൈംഗികശേഷിക്കുറവ്. ഇതിനു പല പരിഹാരങ്ങളുമുണ്ട്. ലൈംഗികശേഷിക്കുറവില്‍ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനപ്രശ്‌നങ്ങളുമെല്ലാം പെടും. ഇതെക്കുറിച്ചറിയൂ,

തുളസിയുടെ വിത്ത്

തുളസിയുടെ വിത്ത്

തുളസിയുടെ വിത്ത് പാലില്‍ കലക്കി കുടിയ്ക്കുന്നത് പുരുഷശേഷിയ്ക്ക് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യാം.

ബദാം

ബദാം

ബദാം പൊടിച്ചതോ പാലിലിട്ടു കുതിര്‍ത്തതോ കഴിയ്ക്കാം. പാലും കുടിയ്ക്കാം.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ആട്ടിന്‍പാലില്‍ തലേന്നു കുതിര്‍ത്തു വയ്ക്കുക. രാവിലെ ഈ പാലിനൊപ്പം അരച്ചു കഴിയ്ക്കാം.

നായ്ക്കുരണപ്പരിപ്പ് പാലില്‍

നായ്ക്കുരണപ്പരിപ്പ് പാലില്‍

നായ്ക്കുരണപ്പരിപ്പ് പാലില്‍ അരച്ചു ചേര്‍ത്ത് തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

അമുക്കിരം പാലില്‍

അമുക്കിരം പാലില്‍

അമുക്കിരം പാലില്‍ പൊടിച്ചു ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

കറുവാപ്പട്ട, പെരുഞ്ചീരകം

കറുവാപ്പട്ട, പെരുഞ്ചീരകം

കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ പൊടിച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കാം.

ജാതിയ്ക്ക

ജാതിയ്ക്ക

കേന്ദ്രനാഡീവ്യൂഹത്തെ ഉദ്ദീപിപ്പിച്ച് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ജാതിയ്ക്ക സഹായിക്കുന്നു. സെക്‌സ് താല്‍പര്യമുളവാക്കുന്ന ഫലങ്ങളില്‍ പെട്ട ഒന്നാണിത്.ശീഘ്രസ്ഖലനം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ജാതിയ്ക്ക. ഈ പ്രശ്‌നങ്ങളുള്ളവര്‍ ഇത് പാലിലോ തേനിലോ കുരു പൊടിച്ചു ചേര്‍ത്തോ ജാതിപത്രി ചേര്‍ത്തോ കഴിയ്ക്കാം.സ്ത്രീകള്‍ക്കുള്ള വയാഗ്ര എന്നാണ് ജാതിയ്ക്ക അറിയപ്പെടുന്നത്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ സ്രവിപ്പിയ്ക്കുന്നു.ജാതിയ്ക്ക പൊടിച്ചതും തേനും പകുതി പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തടിച്ചു കുടിയ്ക്കാം. ഇത് നല്ലൊരു സെക്‌സ് ടോണിക്കാണ്.

ഉഴുന്നും മുതിരയും

ഉഴുന്നും മുതിരയും

ഉഴുന്നും മുതിരയും കുതിര്‍ത്ത് അരയ്ക്കുക. അല്ലെങ്കില്‍ പൊടിയ്ക്കുക. ഇത് പാലില്‍ അല്‍പം നെയ്യും കൂടി ചേര്‍ത്തു കഴിയ്ക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി പാലിലിട്ടു തിളപ്പിച്ചു കഴിയ്ക്കുന്നത് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ക്യാഷ്യൂനട് മില്‍ക്

ക്യാഷ്യൂനട് മില്‍ക്

അര കപ്പ് ക്യാഷ്യൂനട് മില്‍ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കിടക്കാന്‍ നേരത്തു കുടിയ്ക്കാംഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍ സെക്‌സ് സംബന്ധമായ ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സെക്‌സ് മൂഡില്ലായ്മ, കരുത്തു കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാകും.

English summary

Home Remedies For Sexual Problems

Home Remedies For Sexual Problems, Read more to know about,
X
Desktop Bottom Promotion