പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കു മുരിങ്ങാപ്പൂ

Posted By:
Subscribe to Boldsky

പലരേയും അലട്ടുന്ന ലൈംഗികപ്രശനങ്ങള്‍ പലതാണ്. പുരുഷന്മാരെ അലട്ടുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ഇംപൊട്ടന്‍സി, കുറഞ്ഞ സെക്‌സ് സ്റ്റാമിന എന്നിവ പ്രധാന പ്രശനങ്ങളാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹിയ്ക്കുമെന്ന പേരില്‍ മാര്‍ക്കറ്റില്‍ പല മരുന്നുകളും ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ വിചാരിച്ച ഗുണം നല്‍കണമെന്നില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലികളും നാട്ടുവൈദ്യങ്ങളും പ്രകൃതിദത്ത വഴികളുമെല്ലാം ധാരാളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഇത്തരം വഴികളെക്കുറിച്ചറിയൂ,

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്ക പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. വെണ്ടയ്ക്കയുടെ വേര് ഉണക്കിപ്പൊടിച്ചത് 10 ഗ്രാം ചെറുചൂടുള്ള പാലില്‍ കലക്കി ഇഥില്‍ 1 ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി രാത്രി കിടക്കും മുന്‍പു കുടിയ്ക്കാം. ഇത് 2 മാസം അടുപ്പിച്ചു ചെയ്യുക. ഇത് ശീഘ്രസ്ഖലനത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

 വെണ്ടയ്ക്ക പച്ചക്കു

വെണ്ടയ്ക്ക പച്ചക്കു

രാവിലെ വെറുംവയറ്റില്‍ രണ്ടുമൂന്നു വെണ്ടയ്ക്ക പച്ചക്കു ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വെണ്ടയ്ക്ക ഭക്ഷണത്തില്‍ ചേര്‍ത്തുകഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പല പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ ജ്യൂസ് ഉദ്ധാരണക്കുറവ്, ഇംപൊട്ടന്‍സി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും രാവിലെയും വൈകീട്ടും ഇത് ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

പോംഗ്രനേറ്റ് ജ്യൂസില്‍

പോംഗ്രനേറ്റ് ജ്യൂസില്‍

പോംഗ്രനേറ്റ് ജ്യൂസില്‍ ഒരു നുള്ളു റോക്ക് സാള്‍ട്ട്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ആസ്പരാഗസ്

ആസ്പരാഗസ്

ആസ്പരാഗസ് അഥവാ ശതാവരി പുരുഷലൈംഗികശേഷിയ്ക്കുള്ള മറ്റൊരു മരുന്നാണ്. 2 ടേബിള്‍സ്പുണ്‍ ശതാവരിക്കിഴങ്ങിന്റെ പൊടി 1 ഗ്ലാസ് പാലില്‍ ചേര്‍ത്ത് 8-10 മിനിറ്റു തിളപ്പിയ്ക്കുക. ഈ പാല്‍ ദിവസവും കുടിയ്ക്കാം.

ശതാവരി, മുരിങ്ങ

ശതാവരി, മുരിങ്ങ

ശതാവരി, മുരിങ്ങ എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും പലതരത്തിലുള്ള സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു തന്നെയാണ്.

ഞാവല്‍

ഞാവല്‍

ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഞാവല്‍. ഞാവലിന്റെ കുരു 3-4 എണ്ണം ഉണക്കിപ്പൊടിച്ച് തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ തേനും കലക്കി കുടിയ്ക്കുന്നത് നല്ലതാണ്. ഇത് 6-7 ആഴ്ചകള്‍ വരെ ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ഇംപൊട്ടന്‍സി എന്നിവ തടയാന്‍ ഏറെ നല്ലതാണ്. ഈ പൊടി റെഡിമേയ്ഡായി വാങ്ങാനും സാധിയ്ക്കും.

ഞാവല്‍പ്പഴവും നെല്ലിക്കയും

ഞാവല്‍പ്പഴവും നെല്ലിക്കയും

രണ്ടു മൂന്നു ഞാവല്‍പ്പഴവും നെല്ലിക്കയും കുരു നീക്കി അരച്ച് ഇതില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്തിളക്കി കഴിയ്ക്കാം. രാവിലെ വേണം കഴിയ്ക്കാന്‍. ഇത് വെറുംവയറ്റില്‍ കഴിയ്ക്കരുത്. ഞാവല്‍പ്പഴം കഴിച്ചശേഷം പാല്‍ കുടിയ്ക്കുകയുമരുത്.

മുരിങ്ങ

മുരിങ്ങ

മുരിങ്ങ പല ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമപരിഹാരമാണ്. 10-15 ഗ്രാം മുരിങ്ങാപ്പൂവോ ഇതുണക്കിപ്പൊടിച്ച പൊടിയോ 1 ഗ്ലാസ് പാലില്‍ 5 മിനിറ്റു തിളപ്പിയ്ക്കുക. ഇത് ദിവസവും കിടക്കും മുന്‍പു കുടിയ്ക്കാം.

തേനും മുരിങ്ങാപ്പൂ പൗഡറും

തേനും മുരിങ്ങാപ്പൂ പൗഡറും

തേനും മുരിങ്ങാപ്പൂ പൗഡറും കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കാം. 1 ഗ്ലാസ് പാലും കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

English summary

Home Remedies For Premature Ejaculation And Impotency

Home Remedies For Premature Ejaculation And Impotency, read more to know about