നല്ല സെക്‌സിന് നേന്ത്രപ്പഴവും നെയ്യും

Posted By:
Subscribe to Boldsky

സെക്‌സ് എന്ന പദം വെറുക്കപ്പെടേണ്ടതോ ദുഷിയ്ക്കപ്പെടേണ്ടതോ അല്ല. ഈ ലോകത്തെ സര്‍വജീവജാലങ്ങള്‍ കണ്ണികള്‍ നീട്ടാന്‍ ലഭിച്ചിരിയ്ക്കുന്ന ഒന്നാണിത്.

മനുഷ്യരെ സംബന്ധിച്ചിടത്തോളും സെക്‌സ് മാനസികവും ശാരീരികവും സമ്മേളിച്ചാലേ മിക്കവാറും പേര്‍ക്ക് പൂര്‍ണതൃപ്തി നല്‍കുകയുള്ളൂവെന്നു വേണം, പറയാന്‍. പങ്കാളികളെ അടുപ്പിയ്ക്കുന്ന, ദാമ്പത്യത്തെ മനോഹഹമാക്കുന്ന ഒന്നാണ് സെക്‌സ്. കേവലം സന്താനോല്‍പാദനമോ ശരീരത്തിന്റെ തൃഷ്ണയോ മാത്രമല്ലെന്നു ചുരുക്കം.

എന്നാല്‍ പലപ്പോഴും ദാമ്പത്യത്തില്‍ സെക്‌സ് ജീവിതത്തില്‍ താളപ്പിഴകളുണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണങ്ങള്‍ പങ്കാളികള്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍, പൊരുത്തക്കുറവ്, കുടുംബാന്തരീക്ഷം തുടങ്ങിയയെല്ലാമാകാം.

സെക്‌സ് പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പങ്കാളികള്‍ക്കുണ്ടാകുന്ന സെക്‌സ് താല്‍പര്യക്കുറവ്. ഇതിനു പ്രധാന കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാകാം. ഇതിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതും.

സെക്‌സ് മൂഡിലേയ്ക്ക് പങ്കാളികളെ കൊണ്ടുവരാന്‍ സഹായിക്കുന്ന പല പ്രകൃതിദത്ത വഴികളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കൃത്രിമവഴികളേക്കാള്‍ പ്രകൃതിദത്തമായ വഴികള്‍ നോക്കുന്നതു തന്നെയാണ് എപ്പോഴും സുരക്ഷിതം.

സെക്‌സ് താല്‍പര്യ വര്‍ദ്ധനവിനായി നമുക്കു പ്രകൃതി തന്നെ നല്‍കുന്ന ചില ഒറ്റമൂലികളുണ്ട്. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ, മിക്കവാറും പലതും നമ്മുടെ അടുക്കളയിലെ ഭക്ഷണവസ്തുക്കള്‍ തന്നെയാണ്.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

നേന്ത്രപ്പഴം സെക്‌സ് താല്‍പര്യങ്ങള്‍, സെക്‌സ് മൂഡ് പങ്കാളികള്‍ക്കു നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. നേന്ത്രപ്പഴം നെയ്യില്‍ വരട്ടി കഴിയ്ക്കുന്നത് സെക്‌സ് മൂഡിലെത്താന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ്.

ബദാം

ബദാം

ബദാംസെക്‌സ് താല്‍പര്യവും സെക്‌സ് കഴിവുമെല്ലാം ഒരുപോലെ നേരെയാക്കുന്ന ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. 3 ബദാമെടുത്തു വെള്ളത്തില്‍ കുതിര്‍ത്തി അരച്ച് പാലില്‍ കലക്കി കുടിയ്ക്കുന്നത് സെക്്‌സ താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. സെക്‌സ് സ്റ്റാമിനിയ്ക്കും ഇത് ഏറെ നല്ലതാണ്.

ഉഴുന്നു പരിപ്പും പാലും

ഉഴുന്നു പരിപ്പും പാലും

ഉഴുന്നു പരിപ്പും പാലും സെക്‌സ് ഗുണങ്ങള്‍ക്കുള്ള മറ്റൊന്നാണ്. ഉഴുന്നുപരിപ്പ് കുതിര്‍ത്ത്‌

പാലിലിട്ടു വേവിച്ച് പഞ്ചസാര ചേര്‍ത്തു കഴിയ്ക്കാം. ഇത് ഗുണം ചെയ്യും.

മുരിങ്ങാക്കുരു

മുരിങ്ങാക്കുരു

മുരിങ്ങാക്കുരു അരച്ചു പാലില്‍ കലക്കി കഴിച്ചാല്‍ സെക്സ് താല്‍പര്യം മാത്രമല്ല, പുരുഷന്മാരിലെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഇരട്ടിമധുരം

ഇരട്ടിമധുരം

ഇരട്ടിമധുരം പൊടിച്ച് ഇത് തേന്‍, പാല്‍, നെയ്യ് എന്നിവയില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ലൈംഗികതാല്‍പര്യവും ലൈംഗികപ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും.

മുട്ട

മുട്ട

മുട്ട പുഴുങ്ങി ഇതില്‍ ലേശം തേനും ജാതിക്കാപ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. സെക്‌സ് മൂഡ് വര്‍ദ്ധിയ്ക്കും, സെക്‌സ് സ്റ്റാമിനയ്ക്കും നല്ലതാണ്. പുരുഷന് നല്ല ഉദ്ധാരണവും ലഭിയ്ക്കും.

ചെറുപയര്‍, കടല, ഗോതമ്പ്

ചെറുപയര്‍, കടല, ഗോതമ്പ്

ചെറുപയര്‍, കടല, ഗോതമ്പ് എന്നിവ കുതിര്‍ത്ത് ആട്ടിന്‍പാല്‍ ചേര്‍ത്തു വേവിച്ച് തണുത്തുകഴിയുമ്പോള്‍ ലേശം തേന്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇതും പല ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്.

ചക്കക്കുരു, വാഴച്ചുണ്ട്

ചക്കക്കുരു, വാഴച്ചുണ്ട്

ചക്കക്കുരു, വാഴച്ചുണ്ട് എന്നിവ കഴിയ്ക്കുന്നത് ലൈംഗിക താല്‍പര്യം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇതുപോലെ മുരിങ്ങയുടെ പൂവും കായും ഇലയുമെല്ലാം ലൈംഗികമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് മുരിങ്ങ.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം തിളപ്പിയ്ക്കാത്ത ആട്ടിന്‍പാലിലിട്ടു കുതിര്‍ത്ത് ഈ പാലില്‍ അരച്ചു കഴിയ്ക്കുന്നതും നല്ലതാണ്.

English summary

Home Remedies For Physical Happiness Of Couple

Home Remedies For Physical Happiness Of Couple, read more to know about,