വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

Posted By:
Subscribe to Boldsky

ആര്‍ക്കും വരാവുന്ന ആരോഗ്യ പ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരത്തിന്റെ പലഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ട് കൂടുന്ന അവസ്ഥയാണ് ഇത്. ശാരീരികമായി പല വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. മാത്രമല്ല ഇത് മറ്റ് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. വെരിക്കോസ് വെയിന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്ന ഒന്നാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടി പ്രശ്‌നമുണ്ടാക്കുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ശരീരഭാഗങ്ങളില്‍ ഇത്തരത്തില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം വളരെ വലുതാണ്.

പപ്പായക്കുരു തേന്‍ ചേര്‍ത്ത് 1മാസം വെറും വയറ്റില്‍

വെരിക്കോസ് വെയിന് പല വിധത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും അങ്ങേയറ്റം എത്തിയതിനു ശേഷമാണ് പലരും ചികിത്സിക്കുന്നതിനായി എത്തുന്നത്. എന്നാല്‍ അപ്പോഴേക്കും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാല്‍ ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പൂര്‍ണമായി സുഖപ്പെടുത്താം. എങ്ങനെയെന്ന് നോക്കാം. വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള വീട്ടു വൈദ്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പച്ചത്തക്കാളി

പച്ചത്തക്കാളി

പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഉള്ള സെറ്റൈല്‍സാലിസിലിക് ആസിഡിന് വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെരിക്കോസ് വെയിനിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ്. ഇത് ഞരമ്പുകളിലേക്കും കാലുകളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ ഇത് വെരിക്കോസ് വെയിനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് എല്ലാ വിധത്തിലും വെരിക്കോസ് വെയിനിനെ നമുക്ക് ഇല്ലാതാക്കാം. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതിലുള്ള വിറ്റാമിന്‍ ഇ ഓയില്‍ വെരിക്കോസ് വെയിനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും നമുക്ക് വെരിക്കോസ് വെയിന്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് വെരിക്കോസ് വെയിനിന് പരിഹാരം കാണുന്നു. ദിവസവും വെളുത്തുള്ളി ഉപയോഗിക്കുന്നത് ശീലമാക്കാം.

 ശാരീരികാധ്വാനം

ശാരീരികാധ്വാനം

ശാരീരികാധ്വാനം ചെയ്യുന്നത് വെരിക്കോസ് വെയിന്‍ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ദിവസവും വ്യായാമം ശീലമാക്കുക. ഇത് മസിലിന് ഉറപ്പ് നല്‍കുകയും ചെയ്യും. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാവും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഭക്ഷണകാര്യത്തിലും അല്‍പം മാറ്റം വരുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച് നാരങ്ങ എന്നിവ ശീലമാക്കുക.

 തടി കുറയ്ക്കുക

തടി കുറയ്ക്കുക

ശരീരത്തിന്റെ അമിതഭാരം പല ആരോഗ്യ പ്രശ്‌നങ്ങളുടേയും ഉറവിടമാണ്. ഇത് പലരേയും അലസന്‍മാരും മടിയന്‍മാരുമാക്കും. മാത്രമല്ല കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു.

പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ കുടുംബത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇടയ്ക്ക് പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

ഇരിയ്ക്കുന്നതില്‍ ശ്രദ്ധ

ഇരിയ്ക്കുന്നതില്‍ ശ്രദ്ധ

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് വെയിന്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. മാത്രമല്ല മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

കാലിന് വ്യായാമം

കാലിന് വ്യായാമം

വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം.

English summary

Home Remedies for Varicose Veins

Try some home remedies to decrease the severity of varicose veins.
Story first published: Monday, April 2, 2018, 12:40 [IST]