മലബന്ധം ഉടന്‍ മാറ്റും ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റില്‍ നിന്നും ശോധന കുറയുമ്പോള്‍ വയറിന് അസ്വസ്ഥത മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങളും വരികയും ചെയ്യും.

മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണശീലം. ആരോഗ്യകരമായ, നാരുള്ള ഭക്ഷണങ്ങളുടെ കുറവ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ഇറച്ചി വിഭവങ്ങള്‍ കൂടുതലും പച്ചക്കറി, പഴവര്‍ഗം കഴിയ്ക്കാതിരിയ്ക്കുകയും തുടങ്ങി പല കാര്യങ്ങളും മലബന്ധത്തിന് ഇടയാക്കാറുണ്ട്.

വെള്ളത്തിന്റെ അംശം കുറയുന്നതാണ് മലബന്ധം വരാനുള്ള മറ്റൊരു കാരണം. ഇതു കൂടാതെ ചിലതരം മരുന്നുകളും വ്യായാമക്കുറവുമെല്ലാം മലബന്ധത്തിന് കാരണമാകും.

മലബന്ധത്തിന് പരിഹാരം നല്‍കുന്ന വീട്ടുവൈദ്യങ്ങളും ഒറ്റമൂലികളുമെല്ലാം പലതുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. പലതരത്തിലും ചെറുനാരങ്ങ മലബന്ധത്തിന് പരിഹാരമാക്കാം. രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇതില്‍ റോക്ക് സാള്‍ട്ടോ ഉപ്പോ ലേശം ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.

കട്ടന്‍ ചായയില്‍

കട്ടന്‍ ചായയില്‍

കട്ടന്‍ ചായയില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇതു ഗുണം ചെയ്യും.

തൈരെടുത്ത്

തൈരെടുത്ത്

ഒരു മീഡിയം സൈസ് ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ടീസ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധം അകറ്റും. ഇത് ദിവസം പല തവണയായി കഴിയ്ക്കുക.

ആപ്പിള്‍

ആപ്പിള്‍

മലബന്ധമകറ്റുന്നതിന് മറ്റൊരു വഴിയാണ് ആപ്പിള്‍. ധാരാളം ഫൈബറടങ്ങിയ ഇത് മലബന്ധം അകറ്റും. രാവിലെയും വൈകീട്ടും ആപ്പിള്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ തൊലി നീക്കി വേവിച്ചുടയ്ക്കുക. ഇതില്‍ അല്‍പം വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. അല്ലെങ്കില്‍ ആ ആപ്പിള്‍ പേസ്റ്റില്‍ തൈരും അല്‍പം കുരുമുളകും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്.

ഉലുവയില

ഉലുവയില

ഒരു പിടി ഉലുവയില വെളുത്ത സവാളിയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ അല്‍പം സാധാരണ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ത്തു കഴിയ്ക്കാം.

കായം

കായം

കായം മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്. തണുത്ത മോരിലോ സംഭാരത്തിലോ അല്‍പം കായം കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച് ഇതില്‍ അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധമകറ്റാന്‍ ഏറെ നല്ലതാണ്.

തണുത്ത പാലില്‍

തണുത്ത പാലില്‍

തണുത്ത പാലില്‍ വെളുത്തുള്ളി ചതച്ചതോ വെളുത്തുള്ളി പേസ്‌റ്റോ കലര്‍ത്തി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം. ഇത് മലബന്ധമകറ്റാന്‍ നല്ലതാണ്.

ചെറുചൂടുവെള്ളത്തില്‍

ചെറുചൂടുവെള്ളത്തില്‍

ചെറുചൂടുവെള്ളത്തില്‍ രാവിലെ വെളുത്തുള്ളി ചതച്ചിട്ടു കുടിയ്ക്കുന്നതും നല്ലതാണ്. വെളുത്തുള്ളി കഴിച്ച ശേഷം ചൂടുവെള്ളം കുടിച്ചാലും മതിയാകും. വെളുത്തുള്ളിയിലെ പൊട്ടാസ്യം കുടല്‍ ചലനങ്ങളെ സഹായിച്ചാണ് മലബന്ധമകറ്റുന്നത്.

ഉലുവ

ഉലുവ

ഉലുവ വറുത്ത് ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. വറുത്തുപൊടിച്ച ഉലുവ ചായയില്‍ ചേര്‍ത്തു പല തവണയായി കുടിയ്ക്കാം.

ഉലുവ വറുത്തുപൊടിച്ച് തൈരില്‍

ഉലുവ വറുത്തുപൊടിച്ച് തൈരില്‍

ഉലുവ വറുത്തുപൊടിച്ച് തൈരില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും മലബന്ധമൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചി പേസ്റ്റ്

ഇഞ്ചി പേസ്റ്റ്

ഇഞ്ചി പേസ്റ്റ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ അരിഞ്ഞ ഇഞ്ചി വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. പിന്നീട് ഇത് ഊറ്റി ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കണം.

ഇഞ്ചിപേസ്റ്റ് ഒരു സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍

ഇഞ്ചിപേസ്റ്റ് ഒരു സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍

ഇഞ്ചിപേസ്റ്റ് ഒരു സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഇതില്‍ അല്‍പം നാറങ്ങാനീരും ബ്ലാക് സാള്‍്ട്ടും ചേര്‍ത്തു കുടിയ്ക്കുന്നതും മലബന്ധമൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

3 ടേബിള്‍ സ്പൂണ്‍ ഫ്രഷ് കറ്റാര്‍വാഴ ജ്യൂസ്, അര ടീസ്പൂണ്‍ കുരുമുളകുപൊടി, 1 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു നുള്ള് ഉപ്പ് എന്നിവ കലര്‍ത്തുക. ഇതു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

English summary

Home Remedies To Avoid Constipation

Home Remedies To Avoid Constipation, read more to know about,
Story first published: Saturday, January 13, 2018, 19:11 [IST]