For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാൽപാദത്തിലെ വീക്കം തടയാൻ വീട്ടുവൈദ്യം

അമിതഭാരം ഒഴിവാക്കുക, ഒന്നോ രണ്ടോ കിലോ മീറ്റര്‍ നടക്കുക മുതലായവ രോഗശമനത്തിനുള്ള മാര്‍ഗങ്ങളാണ്.

|

കാല്പാദത്തിലും കാലിന്റെ ആങ്കിളിലും ഉള്ള വീക്കം പലരും അനുഭവിച്ചിട്ടുണ്ടാകും.ഗർഭിണികൾ ഇത് സാധാരണ അനുഭവിക്കുന്നതാണ്.

leg

അമിതഭാരം,കൂടുതൽ സമയം നിൽക്കുക,യാത്ര ചെയ്യുക,ആർത്തവം,ശരീരത്തിൽ പൊട്ടാസ്യത്തിന്റെ കുറവ്,ജലാംശത്തിന്റെ കുറവ്,അപകടം എന്നിവയാകാം ഇതിന്റെ കാരണങ്ങൾ.തലവേദന,രക്തസമ്മർദ്ദം,മൂത്രശങ്ക,ചർമ്മത്തിലെ കണ്ണിലും ഉള്ള ക്ഷീണം എന്നിവ ഇവയോടൊപ്പം ഉണ്ടാകാം.ഇവയ്‌ക്കെല്ലാമുള്ള വീട്ടുവൈദ്യം ചുവടെ കൊടുക്കുന്നു

കാൽ എലിവേഷനും കോൾഡ് കംപ്രസും

ഏറ്റവും എളുപ്പമുള്ള മാർഗമാണ് ലെഗ് എലിവേഷൻ വ്യായാമം.കാൽ മുന്നിലേക്ക് നീട്ടുക.അതിനുശേഷം ഐസ് പാക് കാലിൽ വച്ച് തുണികൊണ്ട് കെട്ടുക.വീക്കം മാറുന്നത് വരെ ഇത് തുടരുക

leg


വിനാഗിരി

കാലുവേദനയ്‌ക്കും വീക്കത്തിനും വിനാഗിരി നല്ലതാണ്.വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്തു തിളപ്പിക്കുക.ഒരു ടവൽ ഇതിൽ മുക്കി കാലിൽ 5 മിനിറ്റ് വയ്ക്കുക.ഇത് ദിവസം 4 -5 തവണ ചെയ്യുക. ആപ്പിൾ സിഡാർ വിനാഗിരിയും ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്.

വെള്ളരിക്ക

വെള്ളരിക്കയ്ക്ക് നീർക്കെട്ട് വലിച്ചെടുക്കാനുള്ള ശേഷി ഉണ്ട്.ഇത് വേഗത്തിൽ മുറിവ് ശമിപ്പിക്കുന്നു.വെള്ളരിക്ക വട്ടത്തിൽ നുറുക്കി പാദത്തിൽ വച്ച് ബാൻഡേജ് വച്ച് കെട്ടി വയ്ക്കുക

leg


ലെക്ത്തിന് വിത്തുകൾ

കാലിന്റെ അങ്കിളിൽ അവളരെക്കാലമായി വേദനയുണ്ടെങ്കിൽ ഇത് നല്ലതാണ്.4 സ്പൂൺ വിത്തുകൾ 2 -3 മാസം പതിവായി ഉപയോഗിക്കുക

പാദം മുക്കി വയ്ക്കുക

വീക്കം തടയാനുള്ള ഒരു പഴയ മാർഗമാണിത്.തണുത്ത വെള്ളത്തിൽ 15 മിനിറ്റ് കാല് മുക്കി വച്ചാൽ വീക്കവും വേദനയും മാറും.

leg

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യതാൽ വീക്കവും വേദനയും മാറും.ചെറുതായി ചൂടാക്കിയ ശേഷം എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.

എപ്സം ഉപ്പ്

വീക്കം തടയാൻ തു മികച്ചതാണ്.ഒരു ടബ്ബിലോ ബക്കറ്റിലോ ചൂട് വെള്ളം എടുത്തു അതിൽ അരക്കപ്പ് എപസം ഉപ്പ് ചേർക്കുക.കാല് ഇതിലേക്ക് മുക്കി വയ്ക്കുക.മാറ്റം അനുഭവിച്ചറിയാം

leg

കാൽ ആങ്കിൾ തിരിക്കുക

കൂടുതൽ രക്തപ്രവാഹം ഉണ്ടാക്കാനായി കാലിന്റെ ആങ്കിൾ ഓരോ അറ മണിക്കൂറിലും 10 പ്രാവശ്യം ക്ലോക് ദിശയിലോ ആന്റി ക്ളോക് ദിശയിലോ തിരിക്കുക.ഇത് വേദന കുറയ്ക്കും

മഗ്നീഷ്യം സൾഫേറ്റ്

ഇത് വളരെ പെട്ടെന്ന് കാൽ വേദന കുറയ്ക്കും.ഒരു ബൗൾ തണുത്ത വെള്ളത്തിൽ ഒരു പിഞ്ച് മഗ്നീഷ്യം സൾഫേറ്റ് ഇടുക.ഒരു ടവൽ മുക്കി കാലിൽ വയ്ക്കുക.ദിവസവും 20 മിനിറ്റ് ഇങ്ങനെ ചെയ്യുക.

leg


വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് എല്ലാ പ്രശ്നങ്ങളും അകറ്റാൻ നല്ലതാണ്.8 -10 ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിലെ വിഷാംശവും ഉപ്പും അകറ്റും.

ശർക്കരയും പെരുംജീരകവും ചേർന്ന വെള്ളം

ഇവ രണ്ടും വീക്കം കുറയ്ക്കാൻ നല്ലതാണ്.അര സ്പൂൺ ശർക്കരയും ഒരു സ്പൂൺ വലിയ ജീരകവും എടുക്കുക.ഇവ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അര ഗ്ലാസ് ആക്കി കുറയ്ക്കുക.തണുത്ത ശേഷം കുടിക്കുക.ഇങ്ങനെ 2 3 പ്രാവശ്യം ദിവസവും ചെയ്താൽ മികച്ച ഫലം ലഭിക്കും

കാബേജ് ഇലകൾ

ശരീരത്തിൽ ആവശ്യമില്ലാത്ത ദ്രാവകങ്ങളെ കാബേജ് ഇലകൾ ആഗീരണം ചെയ്യും.വീക്കമുള്ള കാലുകളിൽ ഇവ പൊതിഞ്ഞു ബാൻഡേജ് ചെയ്യുക. ഉരുളക്കിഴങ്ങ് കഷണങ്ങളും ഇതുപോലെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്

leg

ചോളത്തിന്റെ നാര്

ഒരു കപ്പ് വെള്ളത്തിൽ ചോളത്തിന്റെ ഇട്ടു തിളപ്പിക്കുക.ഈ വെള്ളം അരിച്ചു കുടിക്കുന്നത് വേദനയും വീക്കവും അകറ്റും.

വിറ്റാമിൻ ഇ

വീക്കം കുറയ്ക്കാൻ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.ഒലിവ്,മധുരക്കിഴങ്ങ്,ചീര,നിലക്കടല,എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

Read more about: health tips ആരോഗ്യം
English summary

Home Remedies For Ankle Swelling

An ankle sprain is an injury to the tough bands of tissue (ligaments) that surround and connect the bones of the leg to the foot. The injury typically happens when you accidentally twist or turn your ankle in an awkward way. This can stretch or tear the ligaments that hold your ankle bones and joints together.
X
Desktop Bottom Promotion