For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കുറയ്ക്കും ഫ്‌ളാക്‌സ് സീഡ് പൊടി

കുടവയര്‍ കുറയ്ക്കും ഫ്‌ളാക്‌സ് സീഡ് പൊടി വെള്ളം

|

ഇന്നത്തെ കാലത്ത് പലരേയും ബാധിയ്ക്കുന്ന പ്രധാനപ്പപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് വയര്‍ ചാടുന്നത്. സ്ത്രീയ്‌ക്കെങ്കിലും പുരുഷനെങ്കിലും ഇത് പല തരത്തിലെ ആരോഗ്യപരമായ പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കുന്ന ഒന്നുമാണ്. സൗന്ദര്യ പ്രശ്‌നമെന്ന രീതിയിലാണ് ആളുകള്‍ ഇതു കാണുന്നതെങ്കിലും ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റ് ഏതു ഭാഗത്തേയ്ക്ക് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ ദോഷം വരുത്തുന്ന ഒന്നാണ്. അടിഞ്ഞു കൂടാന്‍ എളുപ്പം, പോകാന്‍ ഏറെ ബുദ്ധിമുട്ടും.

2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം2019ല്‍ സാമ്പത്തിക നഷ്ടം 6 നക്ഷത്രങ്ങള്‍ക്കു ഫലം

വയറ്റില്‍ അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പിന് കാരണങ്ങള്‍ പലതുമുണ്ട്. ഭക്ഷണ ശീലവും വ്യായാമക്കുറവു മുതല്‍ ചില അസുഖങ്ങളും ചില തരം മരുന്നുകളുടെ ഉപയോഗവും വരെ ഇതിനുള്ള കാരണങ്ങളാണ്.

ഇതു നീക്കാന്‍ കൃത്രിമ വഴികളിലൂടെ പോയി ആപത്തു വരുത്തി വയ്ക്കുന്നതിലും നല്ലത് തികച്ചും സ്വാഭാവിക വഴികള്‍ തെരഞ്ഞെടുക്കുകയാണ്. യാതൊരു ദോഷവും വരുത്താത്ത, വയര്‍ കുറയ്ക്കുന്നതൊടൊപ്പം തന്നെ ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പല വീട്ടുവൈദ്യങ്ങളും ഈ പ്രശ്‌നത്തിന് പരിഹാരമായി ഉണ്ട്.

ഇത്തരത്തില്‍ ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍. കാഴ്ചയില്‍ മുതിരയോടു സാമ്യമുള്ള, എന്നാല്‍ മുതിരയേക്കാള്‍ അല്‍പം പരന്നിരിയ്ക്കുന്ന ഈ പ്രത്യേക ഭക്ഷണ വസ്തു പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ല മരുന്നുമാണ്. ഇതു മാത്രമല്ല, കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തു കൂടിയാണ് ഇത്.

 പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം

ഫ്‌ളാക്‌സ സീഡ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുപയോഗിച്ചു പ്രത്യേക രീതികളില്‍ തയ്യാറാക്കുന്ന പാനീയമാണ് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നത്.

ഫ്‌ളാക്‌സ് സീഡുകള്‍ എങ്ങനെയാണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്, ഇതിനായി എപ്രകാരമാണ് ഇതുപയോഗിയ്‌ക്കേണ്ടതെന്നു നോക്കൂ,

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്ന ഒന്നുമാണ്. ഇതെല്ലാം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതു വഴി വിശപ്പു കുറയ്ക്കുന്നു. പ്രോട്ടീനുകള്‍ പൊതുവേ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഇത്

ഇത്

മാത്രമല്ല, ഇത് ഷുഗറിനേയും കാര്‍ബോഹൈഡ്രേറ്റുകളേയും ഒരുമിപ്പിച്ച് ഇവയുടെ ആഗിരണം രക്തത്തിലേയ്ക്കു പതുക്കെയാക്കുന്നു. ഇതും പ്രമേഹം പോലുള്ളവയെ നിയന്ത്രിച്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതു നല്ലപോലെ മിക്‌സിയില്‍ പൊടിച്ചെടുക്കുക. വേണമെങ്കില്‍ വറുത്തു പൊടിയ്ക്കുകയും ചെയ്യാം.

ഇതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ സീഡ് പൗഡര്‍ ഒന്നേകാല്‍ ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതിനൊപ്പം ഇതില്‍ ഇഞ്ചി രണ്ടു മൂന്നു കഷ്ണങ്ങളും അരിഞ്ഞിടുകയോ ചതച്ചിടുകയോ ചെയ്യുക. ഇത് കുറഞ്ഞ ചൂടില്‍ തിളച്ചു വറ്റി ഒരു ഗ്ലാസ് ആക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ ചെറുചൂടോടെ കുടിയ്ക്കാം. വേണമെങ്കില്‍ നാരങ്ങാനീരും തേനും കൂടി ഇതില്‍ ചേര്‍ക്കാം.

വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക

വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക

ഇതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ സീഡ് പൗഡര്‍ ഒന്നേകാല്‍ ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതിനൊപ്പം ഇതില്‍ ഇഞ്ചി രണ്ടു മൂന്നു കഷ്ണങ്ങളും അരിഞ്ഞിടുകയോ ചതച്ചിടുകയോ ചെയ്യുക. ഇത് കുറഞ്ഞ ചൂടില്‍ തിളച്ചു വറ്റി ഒരു ഗ്ലാസ് ആക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ ചെറുചൂടോടെ കുടിയ്ക്കാം. വേണമെങ്കില്‍ നാരങ്ങാനീരും തേനും കൂടി ഇതില്‍ ചേര്‍ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും പല തരത്തിലും ആരോഗ്യത്തിനു സഹായകമാണ്. വയറു കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കും. ഇതിലെ ജിഞ്ചറോളുകളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇഞ്ചി മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ നാരുകളും സഹായകമാണ്. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ചെറുനാരങ്ങയും തേനും

ചെറുനാരങ്ങയും തേനും

ചെറുനാരങ്ങയും തേനും ഇതേ ഗുണങ്ങളുളളവ തന്നെയാണ്. നല്ല ആ്ന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ കൊഴുപ്പു കളയാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. നാരങ്ങ ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കുന്നു. തേന്‍ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു.

ഫ്‌ളാക്‌സ് സീഡും ഇഞ്ചിയും

ഫ്‌ളാക്‌സ് സീഡും ഇഞ്ചിയും

ഫ്‌ളാക്‌സ് സീഡും ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ച ഈ പാനീയം ഒരു മാസം അടുപ്പിച്ച് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ മതിയാകും. ഗുണം ലഭിയ്ക്കും. സ്ത്രീകളിലും പുരുഷന്മാരിലും വയറൊതുക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഫ്‌ളാക്‌സ സീഡും ഇഞ്ചിയും ചേര്‍ന്ന ഈ പാനീയത്തിന് മറ്റു പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് ഇമ്മ്യൂണിറ്റി വര്‍്ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ഇത് ദിവസവും കുടിയ്ക്കുന്നതു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കും.

ക്യാന്‍സറിനെ

ക്യാന്‍സറിനെ

ഫ്‌ളാക്‌സ് സീഡിലെ ലിഗ്നന്‍ എന്ന ഘടകം, ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്. പ്രത്യേകിച്ചും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ചണവിത്തിന് കഴിവുണ്ട്. ഈ പാനീയം ദിവസവും കുടിയ്ക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍.ഫൈബറിന്‍റെ ഉയര്‍ന്ന അളവ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കുടവയര്‍ കുറയ്ക്കും ഫ്‌ളാക്‌സ് സീഡ് പൊടി വെള്ളം

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്.ഫൈബറിന്‍റെ ഉയര്‍ന്ന അളവ്രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും സഹായിക്കും.

English summary

Home Made Flax Seed Water To Reduce Belly Fat

Home Made Flax Seed Water To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion