For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പടങ്ങിയ 10 അത്ഭുത ഭക്ഷ്യവസ്തുക്കള്‍

കൊഴുപ്പ് അടങ്ങിയിട്ടുള്ള ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് വളരെ നല്ലതാണ്.

By Lekshmi S
|

കൊഴുപ്പടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പലരും കഴിക്കാറില്ല. ഹൃദ്‌രോഗം, പ്രമേഹം, നീര്‍വീക്കം മുതലായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതി മൂലമാണ് ഭൂരിപക്ഷം പേരും ഇവ ഒഴിവാക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. കൊഴുപ്പ് അടങ്ങിയിട്ടുള്ള ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് വളരെ നല്ലതാണ്. മിതമായ അളവില്‍ അവ കഴിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ല.

കൊഴുപ്പിന്‍റെ അളവ്

കഴിക്കുന്ന കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കും - മിക്കവാറും ആളുകള്‍ കൊഴുപ്പുകളെയെല്ലാം ഒരേ ഗണത്തിലാണ് ഉള്‍പ്പെടുത്താറ്. എന്നാല്‍ ആരോഗ്യകരവും അല്ലാത്തതുമായ കൊഴുപ്പുകള്‍ ആഹാരത്തിലുണ്ട്. ഇതില്‍ അരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. കലോറി ഉപയോഗം നിയന്ത്രിക്കുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കാത്തത് പോലെ തന്നെ, കൊഴുപ്പുകള്‍ കുറയ്ക്കുന്നതും ഫലപ്രദമാകില്ല. ആരോഗ്യകരമായ കൊഴുപ്പിന് ഉദാഹരണമായി പറയുന്നതിലൊന്ന് മെഡിറ്ററേനിയന്‍ ശൈലിയാണ്. ഇതില്‍ ഒലിവ് ഓയിലും, അണ്ടിപ്പരിപ്പ് വര്‍ഗ്ഗങ്ങളും സമൃദ്ധമായി ഉള്‍പ്പെടുന്നു.

അധികം ഭക്ഷണം കഴിച്ചും വയര്‍ കുറയ്ക്കാം -

ഭക്ഷണം കൂടുതലായി കഴിക്കുമ്പോഴും ശരീരഭാരം കുറയ്ക്കാം. ഭക്ഷണം ഇടയ്ക്കിടെ ചെറിയ അളവില്‍ കഴിക്കുകയാണ് വേണ്ടത്. അതിന് ഒരു പുതിയ ഭക്ഷണക്രമം ആവശ്യമാണ്. വയര്‍ കുറയ്ക്കാന്‍ ചില വഴികള്‍ പരമ്പരാഗതമായി മൂന്ന് നേരമുള്ള ഭക്ഷണങ്ങളാണല്ലോ പ്രധാനമായും ഉള്ളത്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ. അഞ്ചോ ആറോ തവണയായി കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നയാള്‍ക്ക് ദിവസം മൂന്ന് നേരം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ആളേക്കാള്‍ കൊഴുപ്പ് കുറവായിരിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

വയറിലെ കൊഴുപ്പ് മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ ഗൗരവമേറിയതാണ് - മനുഷ്യശരീരത്തില്‍ ഏത് തരം കൊഴുപ്പുകളും കൂടുതലോ കുറവോ ആയി അടിഞ്ഞിരിക്കുന്നു എന്നതല്ല അത് എവിടെയാണ് അടിഞ്ഞിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

അപകടകരം

വയറ്റിലെ കൊഴുപ്പ് ഏറെ അപകടകരമാണ്. കാരണം ശരീരത്തിലെ ശരീരത്തിലെ പല പ്രധാന അവയവങ്ങളെയും ചുറ്റിയാണ് ഇതുള്ളത്. അവയാകട്ടെ അടിവയറിലായാണ് സ്ഥിതി ചെയ്യുന്നതും. വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളില്‍ ദോഷകരമായ ഹോര്‍മോണുകള്‍ ഉറവെടുക്കാന്‍ കാരണമാകും.

മോണോസാചുറേറ്റഡ്, പോളിസാചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് തിരഞ്ഞെടുക്കേണ്ടത്. കൊഴുപ്പ് അടങ്ങിയിട്ടുള്ള അത്തരം 10 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരിചയപ്പെടാം.

അവക്കാഡോ

അവക്കാഡോ

അവക്കാഡോയില്‍ 75 ശതമാനവും മോണോസാചുറേറ്റഡ് കൊഴുപ്പാണ്. ഒലെയ്ക് ആസിഡ് എന്ന് അറിയപ്പെടുന്ന ഫാറ്റി ആസിഡിന്റെ രൂപത്തിലാണ് അവക്കാഡോയില്‍ കൊഴുപ്പ് കാണപ്പെടുന്നത്. ഇതിന് പുറമെ അവക്കാഡോയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

LDL കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളായ HDL-ന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ലൂട്ടെയ്ന്‍ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മുട്ട

മുട്ട

മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം കൊളസ്‌ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുട്ടയില്‍ വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ മുതലായവ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ധൈര്യമായി മുട്ട കഴിക്കാം.

നെയ്യുള്ള മീനുകള്‍

നെയ്യുള്ള മീനുകള്‍

മത്തി, കോര, പുഴമീന്‍, അയല തുടങ്ങിയ നെയ്യുള്ള മീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ഒമേഗ-3 ഫാറ്റി ആസിഡിന്റെയും പോഷകങ്ങളുടെയും പ്രോട്ടീനിന്റെയും കലവറകളാണ്. ഹൃദ്‌രോഗം, ഉത്കണ്ഠ മുതലായ രോഗങ്ങളില്‍ നിന്ന് ഇവ സംരക്ഷണം നല്‍കും.

പാല്‍ക്കട്ടി (Cheese)

പാല്‍ക്കട്ടി (Cheese)

കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയുടെ മികച്ച കലവറയാണ് ചീസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന ചീസ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാവില്ല. അതുകൊണ്ട് തന്നെ ഡാര്‍ക് ചോക്ലേറ്റും എല്ലാവര്‍ക്കും ഇഷ്ടമാകും. ഇതില്‍ കൊഴുപ്പ്, കോപ്പര്‍, അയണ്‍. മെഗ്നീഷ്യം, മാംഗനീസ്, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഡാര്‍ക് ചോക്ലേറ്റ് രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തകയും ചെയ്യുന്നു.

കറുത്ത കസകസ

കറുത്ത കസകസ

ഇതില്‍ കൊഴുപ്പ് വളരെ അധികമില്ല. ഒരു ഔണ്‍സ് കസകസയില്‍ വെറും 9 ഗ്രാം കൊഴുപ്പാണുളളത്. എന്നാല്‍ കലോറി കണക്കെടുത്താല്‍ 80 ശതമാനവും കൊഴുപ്പാണ്. നാരുകള്‍ ധാരാളമുള്ളതിനാല്‍ കറുത്ത കസകസ രക്തസമ്മര്‍ദ്ദം കുറയ്ക്കും. നീര്‍വീക്കം ഇല്ലാതാക്കാനുള്ള കഴിവും ഇതിനുണ്ട്.

വെണ്ണ

വെണ്ണ

പോഷകസമൃദ്ധമാണ് വെണ്ണ. കൊഴുപ്പിന്റെ പേരില്‍ പലരും വെണ്ണ ഒഴിവാക്കാറുണ്ട്. എന്നാല്‍ വെണ്ണയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.

പച്ചക്കറികളില്‍ കാണുന്ന രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റായ കരാറ്റെനോയ്ഡ്‌സ്, വിറ്റാമിനുകളായ എ,ഡി,ഇ, കെ എന്നിവ കൊഴുപ്പില്‍ ലയിക്കുന്നവയാണ്.

വിര്‍ജിന്‍ ഒലിവെണ്ണ

വിര്‍ജിന്‍ ഒലിവെണ്ണ

വിര്‍ജിന്‍ ഒലിവെണ്ണയില്‍ വിറ്റാമിന്‍ കെ, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പൂരിത കൊഴുപ്പിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് വെളിച്ചെണ്ണ. തേങ്ങ, വെളിച്ചെണ്ണ എന്നിവയിലുളള കൊഴുപ്പ് കരളില്‍ വച്ച് കീറ്റോണായി മാറുകയും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വയറില്‍ അടിയുന്ന കൊഴിപ്പ് കുറയ്ക്കാനും അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും.

ബീഫ്

ബീഫ്

സിങ്ക്, അയണ്‍, വിറ്റാമിന്‍ ബി, മോണോസാചുറേറ്റഡ് ഫാറ്റ് ആയ ഒലെയ്ക് ആസിഡ് എന്നിവ ധാരാളമുള്ള ഹൈ പ്രോട്ടീന്‍ ഭക്ഷ്യവസ്തുവാണ് ബീഫ്. ഇത് LDL കൊളസ്‌ട്രോള്‍ കുറയ്ക്കുകയും HDL കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു.

നമ്മള്‍ പരിചയപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ സൂപ്പര്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് ഹൃദയോരോഗ്യം സംരക്ഷിക്കാന്‍ കഴിയും. ഇവ പ്രമേഹം, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിവുണ്ട്. പന്നിയിറച്ചി, ആട്ടിറച്ചി, സോര്‍ ക്രീം, ഐസ്‌ക്രീം, നട്‌സ്, കൊഴുപ്പ് നീക്കാത്ത യോഗര്‍ട്ട്, കൊഴുപ്പ് നീക്കാത്ത പാല്‍ മുതലായവയും ഈ ഗണത്തില്‍ പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. അതിനാല്‍ ഭയം കൂടാതെ മിതമായ അളവില്‍ ഇവ കഴിക്കുക.

Read more about: health tips ആരോഗ്യം
English summary

High Fat Foods

Fat takes longer to digest so you're satiated for longer. Plus, most high-fat foods also come with a boatload of important nutrients that help keep your body healthy.
Story first published: Tuesday, May 8, 2018, 14:13 [IST]
X
Desktop Bottom Promotion