ശുദ്ധീകരിയ്ക്കാത്ത തേന്‍ വേണം, ഉപയോഗിയ്ക്കാന്‍....

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ്. പലതരം വൈറ്റമിനുകളും ധാതുക്കളുമെല്ലാമടങ്ങിയ ഒന്ന്. ധാരാളം എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും ധാരാളം.

പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഇത്. ചുമയ്ക്കും മറ്റും പല രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഇത് ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയുമാണ്. തേനിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന് രോഗപ്രതിരോധശേഷി നല്‍കുന്നത്.

മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതായതു കൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്കും പൊതുവേ ആരോഗ്യകരമാണ്.

തേന്‍ നാം സാധാരണ ശുദ്ധകരിച്ച, അതായത് റിഫൈന്‍ഡ് തേനാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ശുദ്ധീകരിയ്ക്കാത്ത തേനാണ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അടങ്ങിയത്. അതായത് നേരിട്ടെടുത്തു നമുക്കു നല്‍കുന്ന തേന്‍. കുപ്പികളിലാക്കി മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന തേന്‍ പ്രോസസ്ഡ് തേനാണ്. നേരിട്ടു കിട്ടുന്ന തേന്‍ റോ തേന്‍ എന്നാണ് അറിയപ്പെടുന്നത്.

തേന്‍ ശുദ്ധീകരിയ്ക്കുമ്പോള്‍ ഈ പ്രക്രിയയിലൂടെ ഇതിലെ പല ഗുണങ്ങളും ഇല്ലാതാകുന്നതു. തേനിന് അതിന്റെ ഗുണം നല്‍കുന്ന പല ധാതുക്കളും എന്‍സൈമുകളും ഇല്ലാതാകുന്നു.

എന്നാല്‍ ശുദ്ധീകരിയ്ക്കാത്ത അഥവാ റോ തേന്‍ ഉപയോഗിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ശുദ്ധീകരിയ്ക്കാത്ത തേനില്‍

ശുദ്ധീകരിയ്ക്കാത്ത തേനില്‍

ശുദ്ധീകരിയ്ക്കാത്ത തേനില്‍ വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാം ഏറെ അടങ്ങിയിട്ടുണ്ട്. ധാരാളം എന്‍സൈമുകളും ഇതിലുണ്ട്. ഇതെല്ലം തേനിന്റെ ഗുണം ഇരട്ടിയാക്കുന്നു.

ശുദ്ധീകരിച്ച തേനിനേക്കാള്‍ ആന്റിഓക്‌സിഡന്റുകള്‍

ശുദ്ധീകരിച്ച തേനിനേക്കാള്‍ ആന്റിഓക്‌സിഡന്റുകള്‍

റോ ഹണിയില്‍ ശുദ്ധീകരിച്ച തേനിനേക്കാള്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക്, ക്യാന്‍സര്‍ റിസ്‌കുകള്‍ തടയും.

ചുമ

ചുമ

ശുദ്ധീകരിയ്ക്കാത്ത തേന്‍ ചുമയ്ക്കുളള നല്ലൊരു പ്രതിവിധിയാണ്. തൊണ്ടയ്ക്കുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും കുറയ്ക്കാന്‍ ഏറെ ഗുണകരം.

ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍

ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍

ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളടങ്ങിയ ഒന്നാണ് റോ തേന്‍. ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളും മുറിവുകളുമെല്ലാം മാറ്റാന്‍ ഏറെ ഗുണകരമായ ഒന്ന്. ഇതിലെ ഹൈഡ്രജന്‍ പെറോക്‌സൈഡ് ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ഒന്നാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശുദ്ധീകരിയ്ക്കാത്ത തേനാണ് ഏറ്റവും നല്ലത്. ഇത് ശുദ്ധീകരിച്ച തേനിനേക്കാള്‍ ഇരട്ടി വേഗത്തില്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കിടക്കും മുന്‍പ് റോ ഹണി ഒരു സ്പൂണ്‍ കഴിയ്ക്കുക. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ തേന്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുക.

എക്‌സീമ

എക്‌സീമ

എക്‌സീമ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് റോ ഹണി. തേനും അല്‍പം ഒലീവ് ഓയിലും കലക്കി പുരട്ടുന്നത് ഏറെ ഗുണം നല്‍കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും ഇതു നല്ലൊരു പരിഹാരമാണ്.

 മോണരോഗങ്ങള്‍

മോണരോഗങ്ങള്‍

ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മോണരോഗങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഏറെ ഗുണകരമാണ.് ശുദ്ധീകരിയ്ക്കാത്ത തേന്‍ വെള്ളത്തില്‍ കലര്‍ത്തി മൗത്ത് വാഷായി ഉപയോഗിയ്ക്കാം. ഗുണം ചെയ്യും.

ഉറക്കത്തിനുള്ള നല്ലൊരു വഴി

ഉറക്കത്തിനുള്ള നല്ലൊരു വഴി

നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴിയാണ് തേന്‍. കിടക്കും മുന്‍പ് പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു നല്ല ഉറക്കം നല്‍കും. ഇന്‍സോംമ്‌നിയ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഓര്‍മശക്തി

ഓര്‍മശക്തി

ശുദ്ധീകരിയ്ക്കാത്ത തേന്‍ മെറ്റബോളിക് സ്‌ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതുമാണ്.

 പ്രമേഹരോഗികള്‍ക്കും

പ്രമേഹരോഗികള്‍ക്കും

മറ്റേത് മധുരത്തേക്കാളും ആരോഗ്യകരമാണ് റോ ഹണിയിലെ മധുരം. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവ് ക്രമീകരിച്ചു നിര്‍ത്തും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ക്ഷീണമകറ്റി ഊര്‍ജം

നല്‍കാനുളള നല്ലൊരു വഴിയാണ് റോ ഹണി. വ്യായാമത്തിനു ശേഷം ഈ തേന്‍ ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും.

ലൈംഗികപ്രശ്‌നങ്ങള്‍ക്കും

ലൈംഗികപ്രശ്‌നങ്ങള്‍ക്കും

ശുദ്ധീകരിയ്ക്കാത്ത തേന്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇംപൊട്ടന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

English summary

Health Benefits Of Using Raw Honey

Health Benefits Of Using Raw Honey, read more to know about,
Subscribe Newsletter