For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി കഴിക്കുന്നതിന്റെ ആരോഗ്യനേട്ടങ്ങൾ

തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,എന്നിവ നല്‍കും

|

സൊളേനം ലൈക്കോപെർസിക്കോൺ (solanum lycopersicum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തക്കാളി സ്വാഭാവത്തിൽ മുന്തിരിവള്ളിപോലെയാണ്. സസ്യശാസ്ത്രമനുസരിച്ച് പഴവർഗ്ഗത്തിൽപ്പെടുന്ന ഒരു ഫലമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ചെറുപഴങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണ് തക്കാളി. ബീജകോശം ഫലമായി വികസിക്കുന്ന ഈ ഫലത്തിന്റെ ഉള്ളിൽത്തന്നെയാണ് അതിന്റെ വിത്തുകൾ നിലകൊള്ളുന്നത്.

tmto

തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഈ സസ്യത്തെ ആദ്യമായി കൃഷിചെയ്ത് തുടങ്ങുന്നത് മെക്‌സിക്കോയിലാണെന്ന് കരുതപ്പെടുന്നു. സ്‌പെയിൻകാർ അമേരിക്കയിൽ തങ്ങളുടെ കോളനി സ്ഥാപിക്കുമ്പോഴാണ് തക്കാളിക്കൃഷി വ്യാപകമാകുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന വലിപ്പംകൂടിയ ചുവന്ന തക്കാളിയെ അപേക്ഷിച്ച് സ്വാഭാവിക ഇനത്തിൽപ്പെട്ട തക്കാളി ചെറുതും കൂടുതലായി മഞ്ഞനിറമുള്ളതുമാണ്.

തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാർബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ലിഗ്നിൻ, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫൊളേറ്റ്, പൊട്ടാസ്യം, ജീവകം കെ.1, ജീവകം സി. എന്നിങ്ങനെയുള്ള ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സുംകൂടിയാണ് തക്കാളി. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളാണ്;

ക്ലോറോജെനിക് അമ്ലംഃ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു.

നാർസീജെനിൻഃ ഇത് നീർവീക്കം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്

ബീറ്റാ കാരോട്ടിൻഃ ശരീരത്തിൽ ജീവകം എ. ആയി പരിവർത്തനം ചെയ്യപ്പെടുന്നു

ലൈകോപീൻഃ വളരെ വലിയ തോതിൽ തക്കാളിയിൽ കാണപ്പെടുന്നു. ചുവപ്പുനിറം എത്രത്തോളം കൂടുതലായിരിക്കുമോ, ലൈകോപീനും അത്രത്തോളം കൂടുതലായിരിക്കും. ലോകത്തിലെ ഒരു ഇഷ്ടഭക്ഷണമാക്കി തക്കാളിയെ മാറ്റുന്നത് എന്താണെന്ന് നോക്കാം.

അർബുദവിരുദ്ധത

അർബുദവിരുദ്ധത

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ കുടൽ, സ്തനങ്ങൾ, ശ്വാസകോശം എന്നിവിടങ്ങളിലെ അർബുദകോശങ്ങളുടെ വളർച്ചയെ തടയുന്നതായി അറിയപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികൾ ശരീരത്തിലെ മറ്റ് അർബുദപ്രവർത്തനങ്ങളെയും തടയുന്നു.

താഴ്ന്ന അളവിനുള്ള കൊളസ്‌ട്രോൾ

താഴ്ന്ന അളവിനുള്ള കൊളസ്‌ട്രോൾ

തക്കാളിയുടെ വിത്തുകളിൽ കൊളസ്‌ട്രോൾ കാണപ്പെടുന്നില്ല. എന്നാൽ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുവാൻ സഹായിക്കുന്ന നാരുഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ ഏതൊരു അസുഖത്തെയും ഭേദപ്പെടുത്താൻ ഇതിൽ കാണപ്പെടുന്ന പൊട്ടാസ്യത്തിന് കഴിയും.

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു

താക്കാളിയുടെ വിത്തിൽ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മർദ്ദത്തെ കുറയ്ക്കുവാനും, അങ്ങനെ രക്താധിസമ്മർദ്ദത്തിനുള്ള സാദ്ധ്യതയെ ലഘൂകരിക്കുകയും ചെയ്യുന്നു.

നീർവീക്കവിരുദ്ധ ഘടകങ്ങൾ

നീർവീക്കവിരുദ്ധ ഘടകങ്ങൾ

സ്വതന്ത്രകണങ്ങൾ ശരീരത്തിൽ രൂപംകൊള്ളുന്നത് നീർവീക്കം സൃഷ്ടിക്കും. തുടർച്ചയായ നീർവീക്കം രക്തധമനികൾ ദൃഢീകരിക്കപ്പെട്ട് ചുരുങ്ങുന്ന അവസ്ഥ, അസ്ഥിക്ഷയം, അൽഷിമേഴ്‌സ് അസുഖം, ഹൃദയപേശീരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും. തക്കാളിവിത്തിൽ അടങ്ങിയിരിക്കുന്ന ലൈകോപീനും ബീറ്റാ കാരോട്ടിനും ശരീരത്തിൽ ഉണ്ടാകുന്ന സ്വതന്ത്രകണങ്ങളെ ഇല്ലായ്മ ചെയ്യുവാനും, അങ്ങനെ അസുഖങ്ങളെ തടയുവാനും സഹായിക്കും.

രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു

രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു

രക്തം കട്ടപിടിക്കുന്നത് കാരണമായുള്ള ഹൃദയരോഗങ്ങളാൽ ധാരാളം മരണങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ രക്തം കട്ടപിടിക്കുന്നതിനെ തക്കാളിക്ക് തടയുവാൻ കഴിയും. ഫ്രൂട്ട്‌ലോ എന്ന് വിളിക്കപ്പെടുന്ന കട്ടിയുള്ള ഒരു ശ്ലേഷ്മസ്തരം തക്കാളിയുടെ വിത്തിനെ ആവരണം ചെയ്തിരിക്കുന്നു. ലൈക്കോപീനും ഫ്രൂട്ട്‌ലോയുംകൂടി ചേർന്ന് രക്തം കട്ടിയാകുന്നതിനെ തടയുകയും രക്തത്തിൽ ഉണ്ടായിരിക്കുന്ന അത്തരം കട്ടകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യും.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

തക്കാളിയിൽ കാണപ്പെടുന്ന നാരുഘടകങ്ങൾ ദഹനേന്ദ്രിയ പേശികളുടെ പെരിസ്റ്റാൾട്ടിക് ചലനത്തെ ക്രമീകരിക്കുന്നതിലൂടെ കൂടുതൽ ദഹനരസം ഉല്പാദിപ്പിക്കപ്പെടാൻ സഹായിക്കുന്നു. ഈ ദഹനരസവും പേശികളുടെ ആരോഗ്യകരമായ ചലനവും കുടലിന്റെ ചലനങ്ങളെ ക്രമീകരിക്കുകയും, മുഴുവൻ ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യകരമായി നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, വയറിളക്കത്തിന്റെയോ മലബന്ധത്തിന്റെയോ സാധ്യതയെ ഇല്ലായ്മചെയ്യുന്നു.

ചർമ്മസംരക്ഷണം

ചർമ്മസംരക്ഷണം

ഉള്ളിൽ കഴിച്ചാലും പുറത്ത് പ്രയോഗിച്ചാലും തക്കാളി ചർമ്മത്തിന് വളരെ ഗുണകരമാണ്. ചർമ്മത്തിൽ സ്‌ക്രബ് ആയി ഉപയോഗിക്കുകയാണെങ്കിൽ മൃതകോശങ്ങളെ നീക്കംചെയ്ത് മിനുസ്സമാർന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. വെയിലേറ്റുള്ള കരുവാളിപ്പിനെ മാറ്റാൻ തക്കാളിയും തൈരും ചേർത്ത് ഉപയോഗിക്കാറുണ്ട്. ഒന്നാന്തരം കുളിർമ്മദായകമായി ഇത് പ്രവർത്തിക്കും. മാത്രമല്ല ചർമ്മത്തിന് നല്ല തിളക്കം നൽകാൻ തൈരിന് കഴിയും. വെയിലുകൊണ്ടശേഷം ഒരു കഷ്ണം തക്കാളി ചർമ്മത്തിൽ തേയ്ക്കുകയാണെങ്കിൽ, വെയിലുകാരണമായി ഉണ്ടാകാൻ സാദ്ധ്യതയുള്ള തവിട്ടുനിറം ഉണ്ടാകുകയില്ല. പ്രായമാകുന്ന പ്രക്രിയയെ തക്കാളി മന്ദീഭവിപ്പിക്കുകയും ചെയ്യും. കൂടുതൽ ഓക്‌സിജനെ സ്വീകരിച്ച് ചർമ്മത്തെ ചെറുപ്പവും ഉന്‌മേഷഭരിതവുമായി നിലനിറുത്തും.

കേശസംരക്ഷണം

കേശസംരക്ഷണം

ചൊറിച്ചിൽ, താരൻ, സോറിയോസിസ്, എക്‌സിമ തുടങ്ങിയ ശിരോചർമ്മ പ്രശ്‌നങ്ങളെ ചികിത്സിക്കുവാൻ തക്കാളി വളരെ ഉത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ജീവകം സി. താരനുണ്ടാകുന്നതിനെ പ്രതിരോധിച്ച് ശിരോചർമ്മത്തെ സ്വതന്ത്രമാക്കുന്നു. ഇതിലെ കൊളാജെൻ എന്ന ഘടകം ശിരോചർമ്മത്തിലെ കോശങ്ങളുടെ സ്വാഭാവികവളർച്ചയെ സഹായിക്കുന്നു. രണ്ടോ മൂന്നോ തക്കാളി എടുത്ത് അതിൽ മൂന്നോ നാലോ കരണ്ടി നാരങ്ങാനീര് ചേർത്ത് കുഴമ്പാക്കുക. ഈ കുഴമ്പ് ശിരോചർമ്മത്തിൽ തേച്ചുപിടിപ്പിക്കുക. തിളക്കമാർന്ന കേശവും ആരോഗ്യമുള്ള ശിരോചർമ്മവും ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭ്യമാകും. വരണ്ട മുടി എന്ന അവസ്ഥയെ ചികിത്സിക്കുന്നതിനും തക്കാളി ഫലപ്രദമാണ്. മുടിയിഴകൾക്ക് ഇലാസ്തികതയും, തിളക്കവും ഉണ്ടായി വരണ്ടമുടി എന്ന അവസ്ഥ മാറുന്നതിന് എണ്ണയും തക്കാളിയും ചേർത്തുണ്ടാക്കുന്ന കുഴമ്പിന് കഴിയും. വരണ്ട ശിരോചർമ്മത്തിന് ഈർപ്പം പ്രദാനംചെയ്യുവാനും അങ്ങനെ മൂടിയിഴകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പ്രക്രിയയിലൂടെ സാധിക്കും. കേശസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ ഒരു വിദ്യയാണിത്.

കാഴ്ചയെ മെച്ചപ്പെടുത്തുന്നു

കാഴ്ചയെ മെച്ചപ്പെടുത്തുന്നു

തക്കാളിയിലെ ബീറ്റാ കാരോട്ടിനിൽനിന്നും ലഭിക്കുന്ന ഒരു ഒന്നാന്തരം നിരോക്‌സീകാരിയായ ജീവകം എ., നേത്രരോഗങ്ങളെ ഭേദമാക്കുവാൻ സഹായിക്കുന്ന ഘടകമാണ്. ജീവകം എ. യുടെ അഭാവം കാരണമായും സ്വതന്ത്രകണങ്ങൾ കാരണമായുമാണ് നിശാന്ധത, റെറ്റിനയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നത്. തക്കാളിയിലെ നിരോക്‌സീകാരികൾ സ്വതന്ത്രകണങ്ങളെ നിർമ്മാർജ്ജനം ചെയ്യുകയും കാഴ്ചയുമായി ബന്ധപ്പെട്ട അസുഖങ്ങളെ ഭേദമാക്കുകയും ചെയ്യുന്നു.

ജലീയതയുള്ള ഭക്ഷണം

ജലീയതയുള്ള ഭക്ഷണം

ദൈനംദിന ഭക്ഷണത്തിൽ തക്കാളിയെ ഉൾപ്പെടുത്തുക. ഇവയുടെ 95 ശതമാനവും വെള്ളമാണ്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 18 മുതൽ 22 വരെയുള്ള താഴ്ന്ന കലോറിമൂല്യമാണ് തക്കാളിക്കുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് കൂടുതൽ ഭക്ഷണം അനാവശ്യമായി വേണ്ടിവരുന്നതിനെ ഒഴിവാക്കുവാൻ ഇതുകൊണ്ട് സാധിക്കും. കമ്പോളത്തിൽ സുലഭമായി ലഭിക്കുന്ന തക്കാളിയെ വീട്ടിലും കൃഷിചെയ്യാം. 0.1 ശതമാനത്തിൽ താഴെമാത്രം പഞ്ചസാര ഘടകമുള്ള ഒരു അത്ഭുത ഫലമാണ് തക്കാളി. ഏത് ഫലം ഭക്ഷിക്കുന്നതും വളരെ ഗുണകരമാണ്. കേശത്തിനും, ചർമ്മത്തിനും, ശരീരത്തിനും വളരെയധികം ഗുണകരമായതുകൊണ്ട് ഇതിനെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിമാറ്റുക.

പോഷക വസ്തുതകൾ

ചുവന്നു പാകമായ 100 ഗ്രാം തക്കാളിയിലെ പോഷകഘടകങ്ങൾ

കലോറി 18

ജലം 95%

മാംസ്യം 0.9 ഗ്രാം

കാർബോഹൈഡ്രേറ്റുകൾ 3.9 ഗ്രാം

പഞ്ചസാര 2.6 ഗ്രാം

നാരുഘടകങ്ങൾ 1.2 ഗ്രാം

കൊഴുപ്പ് 0.2 ഗ്രാം

പൂരിത ഘടകങ്ങൾ 0.03 ഗ്രാം

ഏകപൂരിത ഘടകങ്ങൾ 0.03 ഗ്രാം

ബഹുപൂരിത ഘടകങ്ങൾ 0.08 ഗ്രാം

ഒമേഗ 6 0.08 ഗ്രാം

പറിച്ചെടുക്കുന്ന തക്കാളിയിൽ കാർബോഹൈഡ്രേറ്റുകളുടെ അളവ് 4 ശതമാനത്തോളമേ ഉണ്ടാകൂ. ഇതിൽ ലളിതമായ പഞ്ചസാര ഘടകങ്ങളും നാരുഘടകങ്ങളും അടങ്ങിയിരിക്കുന്നു. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും ഇതിൽ കാണുവാനാകും. അതുകൊണ്ട് തക്കാളിയെക്കൂടി ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുന്നത് ചർമ്മകാന്തിക്കും, മുടിയിഴകളുടെ ആരോഗ്യത്തിനും, മൊത്തത്തിലുള്ള ശാരീരാരോഗ്യത്തിനും വളരെയേറെ ഗുണകരമാണ്.

Read more about: health tips ആരോഗ്യം
English summary

Health Benefits of Tomato

The health benefits of tomatoes include eye care, good stomach health, and a reduced blood pressure. They provide relief from diabetes, skin problems, and urinary tract infections too
Story first published: Friday, April 27, 2018, 12:48 [IST]
X
Desktop Bottom Promotion