എള്ളെണ്ണ, വയര്‍ ക്ലീനാക്കി മലബബന്ധം നീക്കാം

Posted By:
Subscribe to Boldsky

എള്ള് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.പലതരം പോഷകങ്ങളുടേയും കലവറ.

എള്ളുപോലെത്തന്നെയാണ് എള്ളെണ്ണയും. ധാരാളം ആരോഗ്യഗുണങ്ങള്‍ ചേര്‍ത്തിണങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണിത്.

എള്ളെണ്ണ പാചകത്തിന് വളരെക്കുറച്ചേ ഉപയോഗിയ്ക്കാറുള്ളൂ. എന്നാല്‍ ഇതിന് പല അസുഖങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്നതാണ് സത്യം.

മലബന്ധമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് എള്ളെണ്ണ. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതായ ഇത് ചര്‍മത്തിന് മൃദുത്വം നല്‍കാനും ഏറെ നല്ലതാണ്. മുടിയ്ക്കു കറുപ്പു നല്‍കാനും. ഇതിലെ എണ്ണമയം തന്നെയാണ് ഈ ഗുണം നല്‍കുന്നത്.

പ്രമേഹരോഗികള്‍ക്ക് മറ്റേത് എണ്ണയേക്കാളും കൂടുതല്‍ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. എള്ളെണ്ണ ഏതെല്ലാം വിധത്തില്‍ എങ്ങനെയെല്ലാം ഉപയോഗിയ്ക്കാമെന്നറിയൂ, ഇതിന്റെ ആരോഗ്യഗുണങ്ങളും.

പാചകഎണ്ണകളില്‍

പാചകഎണ്ണകളില്‍

ചില പാചകഎണ്ണകളില്‍ കൊഴുപ്പു കൂടുതലാണ്. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുന്നതില്‍ നിന്നും തടയുന്നു. ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാകുന്നതിന് ഇത് കാരണമാകും. എന്നാല്‍ എള്ളെണ്ണയ്ക്ക് ഈ പ്രശ്‌നങ്ങളില്ല.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിനുള്ള ഔഷധമായും എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. ഇതുവഴി കുടല്‍ ആരോഗ്യത്തിനും എള്ളെണ്ണ സഹായിക്കും.

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

ഫ്രീ റാഡിക്കലുകളോട് പൊരുതാനുള്ള ശേഷി ഇതിനുണ്ട്. ഇതുപോലെ ഇതു പാചകത്തിന് ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ സ്‌മോക്കിംഗ് പോയന്റ് ഏറെ കൂടുതലാണ്. അതായത് തിളയ്ക്കാന്‍, പുക വരാന്‍ സമയം പിടിയ്ക്കും. സ്‌മോക്കിംഗ് പോയന്റ് കൂടുന്നത് എണ്ണ വഴിയുള്ള ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സ്‌മോക്കിംഗ് പോയന്റ് വേഗമെത്തുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടും.

മലബന്ധം

മലബന്ധം

മലബന്ധത്തിനുപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരവഴിയാണ് എള്ളെണ്ണ. 1 കപ്പു ഇളംചൂടുവെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ തേന്‍, 1 സ്പൂണ്‍ എള്ളെണ്ണ എന്നിവ കലര്‍ത്തി രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്നത് വയര്‍ ക്ലീനാകാനും മലബന്ധം നീക്കാനും സഹായിക്കും.

പാലില്‍ എള്ള്

പാലില്‍ എള്ള്

പാലില്‍ എള്ള് ചേര്‍ത്തരച്ചു കഴിയ്ക്കുന്നത് മലബന്ധത്തിനുളള വേറൊരു പരിഹാരമാണ്. അല്ലെങ്കില്‍ എളളിട്ടു പാല്‍ തിളപ്പിച്ചു കുടിയ്ക്കുകയും ചെയ്യും.

സൈനസൈറ്റിസ്

സൈനസൈറ്റിസ്

ഇത് മൂക്കില്‍ ഒന്നോ രണ്ടോ തുള്ളിയൊഴിയ്ക്കുന്നത് സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

കുട്ടികളിലെ വയറുവേദന മാറാന്‍

കുട്ടികളിലെ വയറുവേദന മാറാന്‍

കുട്ടികളിലെ വയറുവേദന മാറാന്‍ എള്ളെണ്ണ അല്‍പം ചൂടാക്കി വയര്‍ ഭാഗത്തു മസാജ് ചെയ്തു കൊടുക്കുന്നതും ഏറെ നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക് മറ്റേത് എണ്ണയേക്കാളും കൂടുതല്‍ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. എള്ളെണ്ണ ഏതെല്ലാം വിധത്തില്‍ എങ്ങനെയെല്ലാം ഉപയോഗിയ്ക്കാമെന്നറിയൂ, ഇതിന്റെ ആരോഗ്യഗുണങ്ങളും.

രക്തധമനികളില്‍

രക്തധമനികളില്‍

രക്തധമനികളില്‍ ബ്ലോക്കുണ്ടാകാതിരിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

Read more about: health body constipation
English summary

Health Benefits Of Sesame Seed Oil

Health Benefits Of Sesame Seed Oil, read more to know about