For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കുംമുന്‍പ് പാദത്തില്‍ വെളിച്ചെണ്ണ മസാജ്‌

കിടക്കും മുന്‍പ് പാദത്തില്‍ വെറുതെ മസാജ് ചെയ്യാം.

|

നമ്മുടെ പാദം പല ധര്‍മങ്ങളും വഹിയ്ക്കുന്ന ഒന്നാണ്. നടക്കുകയെന്ന കര്‍മം മാത്രമല്ല, ഇതിന്റേതെന്നര്‍ത്ഥം.

ശരീരത്തിലെ പല നാഡികളുടേയും അറ്റം ചെന്നവസാനിയ്ക്കുന്നത് കാല്‍പാദത്തിലാണ്. ഇതുകൊണ്ടുതന്നെ കാല്‍പാദം മസാജ് ചെയ്യുന്നത് ഏറെ നല്ലതുമാണ്.

റിഫ്‌ളക്‌സോളജി എന്നാണ് കാല്‍പാദം മസാജ് ചെയ്യുന്ന രീതിയറിയപ്പെടുന്നത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പായി തന്നെ ഈജിപ്തില്‍ ഉപയോഗിച്ചു വന്നിരുന്ന ചികിത്സാരീതിയാണിത്. പാദത്തില്‍ മര്‍ദമുപയോഗിയ്ക്കുന്ന രീതിയാണിത്.

കിടക്കും മുന്‍പ് പാദത്തില്‍ വെറുതെ മസാജ് ചെയ്യാം. അല്ലെങ്കില്‍ അല്‍പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ചും മസാജ് ചെയ്യാം. ഇതിന്റെ ഗുണങ്ങള്‍ പലതാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പാദത്തിലുള്ള ഈ മസാജ് രീതി. ടെന്‍ഷനും സ്‌ട്രെസും ഉത്കണ്ഠയുമെല്ലാം പെട്ടെന്നു തന്നെ നീങ്ങിക്കിട്ടും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു വഴി കൂടിയാണ് പാദത്തിലുള്ള ഈ പ്രയോഗം. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ് പാദത്തിലെ മസാജ്. കാല്‍ കോച്ചിത്തരിയ്ക്കുക, രക്തപ്രവാഹം കുറയുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ല പരിഹാരം.

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് പാദത്തിലെ മസാജിംഗ്. സിസ്റ്റോളിക് ബിപി, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ നിയന്ത്രിയ്ക്കാന്‍ പാദത്തിലെ മസാജ് സഹായിക്കുമെന്ന് ഒരു കൊറിയന്‍ പഠനം തെളിയിച്ചിട്ടുണ്ട്.

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ മാസമുറയോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

എഡിമ

എഡിമ

കാലില്‍ വെളളമടിഞ്ഞുകൂടി നീരു വരുന്ന ഒരു അവസ്ഥയുണ്ട്. എഡിമ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രശ്‌നം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പാദത്തിനടിയില്‍ കിടക്കാന്‍ നേരത്തുള്ള മസാജ്.

കിടക്കാന്‍ നേരം കാലിനടിയിലും പാദത്തിലും

കിടക്കാന്‍ നേരം കാലിനടിയിലും പാദത്തിലും

കിടക്കാന്‍ നേരം കാലിനടിയിലും പാദത്തിലും മസാജ് ചെയ്യുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. വെളിച്ചെണ്ണയോ ബദാം ഓയിലോ ഇതിനുപയോഗിയ്ക്കുന്നതാണ് കൂടുത്ല്‍ നല്ലത്. ഉപ്പുറ്റി വിണ്ടുപൊട്ടുന്നതു തടയാനും ഇത് ഏറെ നല്ലതാണ്.

വേദന

വേദന

ശരീരത്തിലെ പല വേദനകളും, സ്ത്രീകളില്‍ സിസേറിയനു ശേഷം ഉണ്ടാകുന്ന വേദന വരെയും കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്.

തലവേദന, മൈഗ്രേന്‍

തലവേദന, മൈഗ്രേന്‍

തലവേദന, മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്.

English summary

Health Benefits Of Oil Massaging Foot Before Sleep

Health Benefits Of Oil Massaging Foot Before Sleep, read more to know about
Story first published: Sunday, March 11, 2018, 16:22 [IST]
X
Desktop Bottom Promotion