തണ്ണിമത്തനില്‍ നാരങ്ങനീരൊഴിച്ചൊരു ഒറ്റമൂലി രാവിലെ

Posted By:
Subscribe to Boldsky

തണ്ണിമത്തന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഒരു കാലമാണ് ഇത്. വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന പഴങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ഉഷ്ണകാലത്ത് നല്ലൊരു ദാഹശമനിയാണ് ഈ ജ്യൂസ് എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട. എന്നാല്‍ ഇത് നല്‍കുന്ന ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

തണ്ണിമത്തന്‍ നല്ലൊരു ഔഷധഖനിയാണെന്ന് ആര്‍ക്കെല്ലാം അറിയാം. ഇത് ദാഹവും വിശപ്പും മാത്രമല്ല കുറക്കുന്നത് പല വിധത്തില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്ന ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രക്കധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.

തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ കഴിയുന്നു. തണ്ണിമത്തന്‍ ജ്യൂസില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് ഒന്നു കഴിച്ച് നോക്കൂ. ആരോഗ്യവും ഉന്മേഷവും എല്ലാം വളരെയധികം വര്‍ദ്ധിക്കുന്നു.

ഈ മുത്തശ്ശിമന്ത്രങ്ങളെല്ലാം ആയുസ്സ് കൂട്ടും

ദിവസവും ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. മരുന്നില്ലാതെ മാറില്ലെന്ന് നമ്മള്‍ കരുതിയ പല രോഗങ്ങള്‍ക്കും ഇള്ള പരിഹാരമാണ് തണ്ണിമത്തന്‍ ജ്യൂസ്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് തണ്ണിമത്തനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇതില്‍ ജലത്തിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് വേനല്‍ക്കാലത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും തണ്ണിമത്തന്‍ വളരെയധികം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. തണ്ണിമത്തന്‍ നാരങ്ങ നീര് ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മാറ്റമറിയാം. മാത്രമല്ല ആണുങ്ങളിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ തടയുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്.

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ലിക്കോപ്പൈന്‍ കൂടുതലുള്ള പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ശരീരത്തിലെ കാല്‍സ്യത്തെ പുനരേകീകരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലിനും പല്ലിനും ഒരു പോലെ ബലവും ആരോഗ്യവും നല്‍കുന്നു.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ ആളത്ര പുറകിലല്ല. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ തണ്ണിമത്തന്‍ നാരങ്ങ ജ്യൂസ് ശീലമാക്കൂ. മാറ്റം അനുഭവിച്ചറിയാം.

 കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നി രോഗങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ്. അതിന് പരിഹാരം കാണാന്‍ നാരങ്ങ തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കുന്നു. ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറ്ക്കുന്നു. മാത്രമല്ല ഇതോടൊപ്പം കിഡ്‌നി സ്റ്റോണ്‍ എന്ന പ്രശ്‌നത്തേയും അകറ്റുന്നു.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം മൂലം പ്രശ്‌നത്തിലാകുന്ന രോഗികള്‍ക്ക് ആശ്വാസമാണ് തണ്ണിമത്തന്‍. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും നാരങ്ങ നീരും മിക്‌സ് ചെയ്യുമ്പോള്‍ ഇത് രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഏത് സമയത്ത് എപ്പോള്‍ വരുമെന്ന കാര്യം ആര്‍ക്കും പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ ഒഴിവാക്കാനും ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ നല്ലൊരു ഔഷധമാണ് തണ്ണിമത്തന്‍. അതുകൊണ്ട് ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍ നാരങ്ങ ജ്യൂസ്.

 നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കമില്ലായ്മ, ഉറക്കത്തിലെ അസ്വസ്ഥതകള്‍, ഇന്‍സോംമ്‌നിയ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു തണ്ണിമത്തന്‍. ഉറങ്ങുന്നതിനു മുന്‍പ് എന്നും തണ്ണിമത്തന്‍ കുടിച്ചു നോക്കൂ. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായകമാകുന്നു.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് തണ്ണിമത്തനെ കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ അടിഞ്ഞ് കൂടിയിട്ടുള്ള എല്ലാ കൊഴുപ്പുകളേയും ഇല്ലാതാക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിനും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എയുടെ കലവറയാണെന്നതും തണ്ണി മത്തനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. എന്നും വെറും വയറ്റില്‍ ഈ ജ്യൂസ് സ്ഥിരമാക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങള്‍ വളരെ വളരെ കൂടുതലാണ്.

ഊര്‍ജ്ജത്തിന്റെ ഉറവിടം

ഊര്‍ജ്ജത്തിന്റെ ഉറവിടം

ശാരീരികവും മാനസികവുമായ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും തണ്ണിമത്തന്‍ സഹായിക്കും എന്നതാണ് സത്യം. ഭക്ഷണ ശീലത്തില്‍ സ്ഥിരമായി തണ്ണിമത്തന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എന്നും കിടക്കും മുന്‍പെങ്കിലും ഈ ജ്യൂസ് കഴിക്കാന്‍ ശ്രമിക്കുക.

മസില്‍ആരോഗ്യത്തിന്

മസില്‍ആരോഗ്യത്തിന്

മസിലിന്റെ കാര്യത്തില്‍ വിഷമിക്കുന്നവര്‍ക്കാണ് ഇനി തണ്ണിമത്തനിലൂടെ പരിഹാരം. തണ്ണിമത്തന്‍ കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നല്ല ശക്തിയുള്ള പേശികളാണ് ഇതിലൂടെ ലഭിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും തണ്ണിമത്തന്‍ ഉണ്ടാക്കില്ല.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്‍ ഒട്ടും പുറകിലല്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. ഇതോടൊപ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു.

English summary

health benefits of watermelon and lemon drink

Watermelon is rich with many health benefits. Here are some good reasons to drink watermelon lemon drink read on