ഒരാഴ്ച തേനിലിട്ട വെളുത്തുള്ളി കഴിക്കണം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ പല വിധത്തില്‍ ഇതെല്ലാം മറികടക്കുന്നതിനും നമ്മള്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കും മുന്‍പ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. വെളുത്തുള്ളിക്ക് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി. പലപ്പോഴും ആരോഗ്യത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി മികച്ചതാണ്.

പണ്ട് കാലം മുതല്‍ തന്നെ വെളുത്തുള്ളിക്കുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഇതിന്റെ ഔഷധപ്രാധാന്യം മനസ്സിലാക്കി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി ഉപയോഗിക്കാം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. അടുക്കളയില്‍ ലഭിക്കുന്ന പ്രധാന ഒറ്റമൂലി എന്ന നിലക്ക് വെളുത്തുള്ളി വളരെ മികച്ചതാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. മാത്രമല്ല ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തില്‍ നമ്മളെ സഹായിക്കുന്നു.

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന രോഗങ്ങലെ നിഷ്പ്രയാസം തുരത്താന്‍ സഹായിക്കുന്നു. വെളുത്തുള്ളി തേനിലിട്ട് ഏഴ് ദിവസം കഴിച്ചാല്‍ മതി പല പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാന്‍ സാധിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നുവെന്ന് നോക്കാം.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും തേനും. മാത്രമല്ല രക്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതിനും സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്ന അവസ്ഥക്ക് ആക്കം നല്‍കുന്നതിനും സഹായിക്കുന്നു വെളുത്തുള്ളിയും തേനും. വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകളില്‍ നിന്ന് ഇതിലൂടെ പൂര്‍ണമായ മോചനം ലഭിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്ത സമ്മര്‍ദ്ദം കുറക്കുന്നതിനും ഇത് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാമാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങള്‍. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളിയും തേനും. വെറും വയറ്റില്‍ ഏഴ് ദിവസം സ്ഥിരമായി കഴിച്ചാല്‍ മതി.

ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നു

ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നു

കൊളസ്‌ട്രോള്‍ പലപ്പോഴും ഏറ്റവും അപകടകാരിയായി മാറുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി തേനിലിട്ട് കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.

 ശാരീരിക താപം കുറക്കുന്നു

ശാരീരിക താപം കുറക്കുന്നു

ശരീരത്തിന്റെ അമിതചൂട് കുറക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് ആരോഗ്യ നിലയെ തൃപ്തികരമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളുത്തുള്ളി. ഇതില്‍ തേനും കൂടി ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും രോഗങ്ങളേയും നമ്മളില്‍ നിന്ന് അകറ്റുന്നു. മാത്രമല്ല ബാക്ടീരിയ, വൈറസ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

 ചുമ മാറുന്നതിന്

ചുമ മാറുന്നതിന്

ചുമക്ക് പരിഹാരം കാണുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. വെളുത്തുള്ളി ചതച്ച് തേനിലിട്ട് കഴിച്ചാല്‍ മതി. പെട്ടെന്ന് തന്നെ ചുമക്ക് ആശ്വാസം നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തില്‍ ഉണര്‍വ്വും ലഭിക്കുന്നു.

പനിയില്‍ നിന്നും മോചനം

പനിയില്‍ നിന്നും മോചനം

ചുമ, പനി എന്നിവ എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഒരു ദിവസത്തെ ഉപയോഗം കൊണ്ട് നമുക്ക് ഇതിന് പെട്ടെന്ന് പരിഹാരം കാണാം. അതിനായി വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

തേനും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് തേന്‍, പത്ത് അല്ലി വെളുത്തുള്ളി എന്നിവയാണ് ആവശ്യം വേണ്ട സാധനങ്ങള്‍. വെളുത്തുള്ളി തോല് കളഞ്ഞ് ചതച്ച് അതില്‍ തേന്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഒരാഴ്ചക്ക് വേണ്ടി മാത്രം തയ്യാറാക്കിയാല്‍ മതി. ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധവും പ്രധാനപ്പെട്ടതാണ്. ഒരു സ്പൂണ്‍ ഈ മിശ്രിതം പ്രഭാത ഭക്ഷണത്തിനു മുന്‍പായി കഴിക്കേണ്ടതാണ്. വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

തേന്‍ എത്ര കാലം വെച്ചാലും ചീത്തയാവാത്ത ഒന്നാണ്. എന്നാല്‍ വെളുത്തുള്ളി അങ്ങനെയല്ല. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം വെളുത്തുള്ളി ഉപയോഗിക്കാന്‍. യാതൊരു കാരണവശാലും ചീത്ത വെളുത്തുള്ളി ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

തേനില്‍ ആന്റിഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സെലേനിയം, വൈറ്റമിന്‍ ബി6, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവയടങ്ങിയിട്ടുണ്ട്.

തേന്‍

തേന്‍

നല്ല ദഹനത്തിനും തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനുമെല്ലാം തേന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാകട്ടെ രക്തധമനികളില്‍ തടസമുണ്ടാക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ്, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്.

English summary

health benefits of garlic honey for seven days

Benefits of seven Days of Honey and Garlic on an Empty Stomach. We have listed some amazing health benefits of this mixture.