For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാവല്‍പ്പഴം ദിവസവും ഒരെണ്ണം കഴിക്കണം

|

ഞാവല്‍പ്പഴം കഴിക്കാത്തവര്‍ ഉണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഞാവല്‍പ്പഴം നല്‍കുന്നത്. ദിവസവും ഒരു ദിവസവും ഒരു ഞാവല്‍പ്പഴം കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങള്‍ തന്നെ വാചാലരാവും. കാണാന്‍ ഭയങ്കര സുന്ദരനാണ് ഞാവല്‍. കാണാന്‍ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഞാവല്‍. പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവല്‍.

നമ്മുടെ നാട്ടിന്‍ പുറത്തൊക്കെ ധാരാളം ലഭിക്കുന്ന ഒന്നാണ് ഞാവല്‍ പഴം. പലര്‍ക്കും ഞാവല്‍ പഴം ഗൃഹാതുരതയുടെ കെട്ടുകളഴിക്കാനുള്ള ഒരു പഴം കൂടിയായിരിക്കും. ഏത് വീട്ടിലും ഒരു ഞാവല്‍ മരം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഞാവല്‍ പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്‍പ്പഴം കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

ദിവസവും ഒരു ഞാവല്‍പ്പഴം കഴിക്കുമ്പോള്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും എന്ന് നോക്കാം. ആയുര്‍വ്വേദ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഞാവല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മളെ സ്ഥിരം വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന കാര്യത്തിന് വളരെയധികം സഹായിക്കുന്നു ഞാവല്‍പ്പഴം. വിറ്റാമിന്‍ സി ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇതിലൂടെ ലഭിക്കുന്നത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ കാലത്ത് സാധാരണ കാണപ്പെടുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഞാവല്‍. പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ ദിവസവും ഒരു ഞാവല്‍ പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷക സമ്പുഷ്ടമായ ഒന്നാണ് ഞാവല്‍. ഞാവല്‍ കൊണ്ട് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. പോഷകങ്ങളുടെ കലവറയാണ് ഞാവല്‍. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. ഇത് തടിയൊതുക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കലോറി വളരെ കുറവാണ് ഞാവല്‍ പഴത്തില്‍. ഞാവല്‍ പഴം ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഞാവല്‍പ്പഴം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എത്ര വലിയ ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഞാവല്‍പ്പഴം.

 ഹീമോഗ്ലോബിന്റെ അളവ്

ഹീമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്‍പ്പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.

ആരോഗ്യമുള്ള ഹൃദയത്തിന്

ആരോഗ്യമുള്ള ഹൃദയത്തിന്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഞാവല്‍പ്പഴം. ആരോഗ്യമുള്ള ഹൃദയത്തിന് ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോളിന്റെ സാധ്യത കുറയ്ക്കുന്നു. കൂടാതെ നിരന്തരം ഞാവല്‍ കഴിക്കുന്നത് ആര്ത്രൈറ്റിസ് സാധ്യതയും ഇല്ലാതാക്കുന്നു.

 അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ഞാവല്‍പ്പഴം. അള്‍സറിന് പ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കുന്നു. ഇതുവഴി അള്‍സര്‍ സാധ്യതയും കുറയുന്നു. നെഞ്ചെരിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഞാവല്‍ മികച്ച് നില്‍ക്കുന്നു.

 പല്ലുകളുടെ തിളക്കം

പല്ലുകളുടെ തിളക്കം

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ഞാവല്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഞാവല്‍ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മോണയ്ക്കും പല്ലിനുമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. മോണകളിലുണ്ടാകുന്ന രക്ത പ്രവാഹവും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

സൗന്ദര്യ സംരക്ഷണത്തിലും പ്രധാനി

സൗന്ദര്യ സംരക്ഷണത്തിലും പ്രധാനി

സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു മുഖക്കുരുവിന് പരിഹാരം നല്‍കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഞാവലിന്റെ പള്‍പ്പ് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാലും എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമാകും.

 ഗര്‍ഭിണികള്‍ കഴിക്കരുത്

ഗര്‍ഭിണികള്‍ കഴിക്കരുത്

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഞാവല്‍പ്പഴം കഴിക്കരുത്.

English summary

health benefits of eating jamun daily

Here are some health benefits of eating jamun daily read on.
X
Desktop Bottom Promotion