For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര വേവിച്ചത് ഇങ്ങനെ, ഒതുങ്ങാത്ത വയറില്ല

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അമിതവണ്ണവും തടിയും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് മാത്രമല്ല മനസ്സിനും ഒരു വെല്ലുവിളിയാണ് എന്ന കാര്യം മറക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പലപ്പോവും മുതിര. മുതിര കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിനും മുതിര ഉപയോഗിക്കാവുന്നതാണ്. മുതിര ഉപയോഗിക്കുന്നതിലൂടെ പല വിധത്തില്‍ ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം.

<strong>ദിവസവും ആറ് ഗ്ലാസ്സ്‌ കരിങ്ങാലി വെള്ളം കുടിക്കണം</strong>ദിവസവും ആറ് ഗ്ലാസ്സ്‌ കരിങ്ങാലി വെള്ളം കുടിക്കണം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുതിര. മുതിര കൊണ്ട് അമിതവണ്ണത്തേയും ഇല്ലാതാക്കാവുന്നതാണ്. അമിതവണ്ണം മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ നമ്മളെ തേടി എത്തുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാന്‍ ഡോക്ടറെ കാണും മുന്‍പ് നമ്മളറിയേണ്ട ഒന്നാണ് പലപ്പോഴും നമ്മുടെ ഭക്ഷണശീലത്തില്‍ വരുത്തേണ്ട മാറ്റം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

ആരോഗ്യത്തിന് ഗുണകരമാവുന്ന അവസ്ഥകള്‍ പലപ്പോഴും മുതിര കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം. മുതിര എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. കൂടാതെ ആരോഗ്യത്തിന് വില്ലനാനാവുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഏത് വിധത്തിലും പ്രശ്‌നമുണ്ടാക്കുന്ന ആരോഗ്യത്തെ നിലക്ക് നിര്‍ത്താന്‍ ഇനി മുതിര മതി.

മുതിര വെള്ളം

മുതിര വെള്ളം

മുതിര വെള്ളം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് മുതിര വെള്ളം. മുതിര വെള്ളം കൊണ്ട് കുടവയറിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അല്‍പം മുതിര വറുത്തെടുത്ത ശേഷം അതിലെ ഈര്‍പ്പം മുഴുവന്‍ കളയുക. മുഴുവനായി ഡ്രൈ ആയി കഴിഞ്ഞാല്‍ ഇത് പൗഡര്‍ രൂപത്തിലാക്കുക. നല്ല ടൈറ്റ് ആയിട്ടുള്ള പാത്രത്തിലാക്കി അടച്ച് വെക്കുക. തൈരിലോ നാരങ്ങ നീരിലോ ഈ മിശ്രിതം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വയറ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഏത് പുതിയ ശീലത്തിനും തുടക്കം കുറിക്കും മുന്‍പ് നല്ലൊരു ആരോഗ്യ വിദഗ്ധനെ കണ്ട് കാര്യങ്ങള്‍ പറയേണ്ടതാണ്.

മുതിര വേവിച്ചത്

മുതിര വേവിച്ചത്

വേവിച്ച മുതിരയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതും അല്‍പം ഉപ്പിട്ട് വേവിച്ച് അതില്‍ അല്‍പം കുരുമുളകും ചേര്‍ത്ത് കഴിക്കുക. ഇത് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതോടെ തടിയൊതുക്കി ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതായി മാറുന്നു മുതിര വേവിച്ചത്. ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മുതിര. അതുകൊണ്ട് തന്നെ കഴിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല.

മുതിര മുളപ്പിച്ചത്

മുതിര മുളപ്പിച്ചത്

മുളപ്പിച്ച മുതിരയും ഇത്തരത്തില്‍ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുതിര മുളപ്പിച്ച ശേഷം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറക്കാനും സഹായിക്കുന്നു. അമിത വണ്ണത്തേയും കുറക്കുന്നു ഇത് എന്ന കാര്യത്തില്‍ സംശയമില്ല. രാത്രി വെള്ളത്തിലിട്ട് വെച്ച മുതിര അല്‍പസമയത്തിന് ശേഷം പുറത്തെടുത്ത് വെക്കുക. ഇത് രാവിലെയാവുമ്പോഴേക്ക് മുളക്കുന്നു. ഇത്തരത്തില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കുറഞ്ഞ കലോറിയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മുതിരയുടെ ഗുണം.

വളരെയധികം കലോറി കുറവുള്ള ഒന്നാണ് മുതിര. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും വളരെ സഹായകമാണ് മുതിര. ഒരിക്കലും നമ്മുടെ ശരീരത്തെ തടിപ്പിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മുതിര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുതിര. അതുകൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും മുതിരക്ക് പറയാനില്ല.

 ദഹിക്കുന്നത് പെട്ടെന്ന്

ദഹിക്കുന്നത് പെട്ടെന്ന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ നിരവധിയാണ്. ഓരോ ഭക്ഷണവും ദഹിക്കാന്‍ എടുക്കുന്ന സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. ഓരോ ഭക്ഷണവും ദഹിക്കുന്നതിന് ഓരോ സമയമാണ്. ഇതില്‍ മുതിര പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കുടവയറിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് ധൈര്യമായി ഭക്ഷണത്തില്‍ മുതിര ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

മുതിര കഴിക്കുന്നത് അമിത വിശപ്പിനെ കുറക്കുന്നു. ഇത് ഭക്ഷണ നിയന്ത്രണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇടവരുത്തില്ല. അമിത വിശപ്പ് എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മുതിര. അതുകൊണ്ട് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. വിശപ്പിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

 സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍

സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍

സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുതിര. പുരുഷന്‍മാര്‍ക്കുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാണ് സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ മുതിര കഴിക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പുരുഷന്‍ മുതിര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

health benefits of horse gram daily

We have listed some health benefits of eating horse gram daily, read on.
X
Desktop Bottom Promotion