For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്യ് ദിവസവും ഒരു സ്പൂണ്‍ വീതം

|

ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കണം എന്തുകൊണ്ടാണെന്ന് അറിയാമോ? പാലും പാലുല്‍പ്പന്നങ്ങളും പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുപോലെ തന്നെയാണ് നെയ്യും. നെയ് കഴിക്കാന്‍ മടിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്.

വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്. മഞ്ഞു കാലത്താണ് നെയ്യ് കഴിക്കേണ്ടത്. മസിലുകളെ ആരോഗ്യവും ബലവും ഉള്ളതാക്കി മാറ്റാന്‍ നെയ്യ് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന കാര്യത്തിലും ചര്‍മ്മം വരണ്ടുണങ്ങാതിരിക്കാനും നെയ്യ് സഹായിക്കുന്നു. എന്നാല്‍ നെയ്യ് ഉപയോഗിക്കുന്നതോടൊപ്പം വ്യായാമം ശീലമക്കാനും മറക്കരുത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും കൊളസ്ട്രോള്‍ അധികമുള്ളവരും നെയ്യ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല അമിത വണ്ണമുള്ളവരും നെയ്യിനെ ഒരു കയ്യകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. ഉറക്കക്കുറവു മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം ഇല്ലാതാക്കാനും നെയ്യിന് കഴിയും. എന്നും ഉറങ്ങാന്‍ നേരത്ത് കണ്ണിനു താഴെ നെയ്യ് പുരട്ടി കിടന്നാല്‍ മതി. ദിവസവും ഇത് തുടര്‍ന്നാല്‍ ഫലം തിരിച്ചറിയാം.

സൗന്ദര്യസംരക്ഷണത്തിനും കുഞ്ഞുങ്ങള്‍ക്കും എല്ലാം നമുക്ക് നെയ്യ് നല്‍കാവുന്നതാണ്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് നെയ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെറും ഒരു സ്പൂണ്‍ നെയ് മതി. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും നെയ് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായകമാണ് നെയ്. അതുകൊണ്ട് തന്നെ നെയ് സ്ഥിരമാക്കിയാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇത് എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പക്ഷേ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്, ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു. എത്ര വലിയ ദഹന പ്രശ്‌നത്തേയും നമുക്ക് ഒരു സ്പൂണ്‍ നെയ്യില്‍ ഇല്ലാതാക്കാം.

ക്യാന്‍സര്‍

ക്യാന്‍സര്‍

പശുവിന്‍ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലും ഈ ഭീതിയെ ഇല്ലാതാക്കുന്നതിന് നെയ് സഹായിക്കുന്നു. ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് ശീലമാക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെയ്. ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും ഇല്ലാതാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഏത് വിധത്തിലും ആരോഗ്യത്തിന് നല്ലതാണ് നെയ്.

ലൈംഗിക ശേഷി

ലൈംഗിക ശേഷി

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെയ്. ദിവസവും കഴിക്കുന്നതിലൂടെ പുരുഷന് ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ലൈംഗിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. ദിവസവും ഒരു സ്പൂണ്‍ കഴിച്ച് നോക്കൂ, ഇത് ഈ ഒരു പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കിടക്കും മുന്‍പ് ഒരു സ്പൂണ്‍ നെയ് അല്‍പം ഇളം ചൂടുള്ള പാലില്‍ മിക്‌സ് ചെയ്യുക. ഇത് നല്ല ശോധനക്ക് മികച്ചതാണ്.

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച മാര്‍ഗ്ഗമാണ് നെയ്. ദിവസവും നെയ് കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പല പ്രതിസന്ധികളും നമുക്ക് പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് നെയ് കൊടുക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കണം എന്ന് പറയുന്നത്. പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്ന മികച്ച ഒന്നാണ് നെയ്.

മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്ന് രക്തം വരുന്നത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. രക്തസ്രാവം ഉണ്ടാവുമ്പോള്‍ അല്‍പം നെയ് നാസാരന്ധ്രത്തിന് ചുറ്റും പുരട്ടിയാല്‍ മതി. ഇത് രക്തസ്രാവം പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നെയ്യിന്റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് നെയ്. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു നെയ്. നെയ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും എന്ന പേടിയൊന്നും ആര്‍ക്കും വേണ്ട. ഇത് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

 സൗന്ദര്യസംരക്ഷണത്തിന്

സൗന്ദര്യസംരക്ഷണത്തിന്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും സഹായിക്കുന്നു നെയ്. ചര്‍മ്മത്തിലെ വരള്‍ച്ച മാറുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു നെയ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമുക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നെയ്.

English summary

health benefits of eating ghee daily

We have listed some health benefits of eating ghee daily, read on
X
Desktop Bottom Promotion