കൊളസ്‌ട്രോളിനുള്ള ഒറ്റമൂലി തക്കാളിയില്‍

Posted By:
Subscribe to Boldsky

തക്കാളി ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. നമ്മുടെ ഒരു വിധപ്പെട്ട എല്ലാ കറികളിലും തക്കാളി ഉപയോഗിക്കുന്നുണ്ട്. തക്കാളി ഇല്ലാതെ ആരോഗ്യസംരക്ഷണം പൂര്‍ണമാവില്ല എന്ന് നമുക്ക് പറയാം. അത്രയേറെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് തക്കാളി എന്ന കാര്യത്തില്‍ സംശയം വേണ്ട. അഴകിനൊപ്പം ആരോഗ്യവും നല്‍കുന്ന ഒന്നാണ് തക്കാളി. തക്കാളിയേക്കാള്‍ ഗുണങ്ങളുള്ള ഒന്നാണ് തക്കാളി ജ്യൂസ്. തക്കാളി ജ്യൂസ് പല വിധത്തില്‍ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

വിറ്റാമിന്‍ എ, കെ, ബി1 എന്നിവയെല്ലാം തക്കാളിയില്‍ ധാരാളം ഉണ്ട്. ഇത് കൂടാതെ അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് തക്കാളിയില്‍. മുടിക്കും വളരെയധികം സഹായിക്കുന്നു തക്കാളി ജ്യൂസ്. എന്നാല്‍ ജ്യൂസിനായി തക്കാളി തിരഞ്ഞെടുക്കുമ്പോള്‍ അത് വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം. തക്കാളി ജ്യൂസില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ ആണ് ആരോഗ്യസംരക്ഷണത്തില്‍ സഹായിക്കുന്നത്. മാത്രമല്ല ഫൈബറും വെള്ളവും എല്ലാം തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മരുന്നില്ലാതെ പൂര്‍ണമായും പ്രമേഹം മാറാന്‍ രണ്ടാഴ്ച

കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തക്കാളി. മാത്രമല്ല ജീവിത ശൈലീ രോഗങ്ങള്‍ക്ക് പരിഹാരം കാണാനെല്ലാം തക്കാളി ജ്യൂസ് സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തക്കാളി ജ്യൂസ് ദിവസവും കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത് എന്ന് നോക്കാം.

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല എല്ലുളുടേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി ജ്യൂസ് ദിവസവും കഴിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ദിവസവും തക്കാളി ജ്യൂസ് കഴിക്കുന്നത് കൊണ്ട് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു തക്കാളി ജ്യൂസ്. ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇതിലുള്ള ന്യൂട്രിയന്‍സ് കലോറി എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്നു.

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

അതിസാരത്തിന് പരിഹാരം

അതിസാരത്തിന് പരിഹാരം

അതിസാരം പലരിലും പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. തക്കാളി ജ്യൂസ് കൊണ്ട് മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിജ്യൂസ് കൊണ്ട് ശരീരത്തിലുള്ള എല്ലാ വിഷാംശങ്ങളേയും പുറന്തള്ളാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണുന്നു.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

തക്കാളിയിലുള്ള ലിക്കോപ്പൈന്‍ പല തരത്തിലുള്ള ക്യാന്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, കൊളാക്ടറല്‍ ക്യാന്‍സര്‍ എന്നിവയെല്ലാം പരിഹാരിക്കാന്‍ തക്കാളി ജ്യൂസ് സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഒരു കപ്പ് കാപ്പിക്ക് പകരം എന്നും രാവിലെ തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ദിവസവും തക്കാളി ജ്യൂസ് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നു. തക്കാളി ജ്യൂസ് ദിവസവും ശീലമാക്കിയാല്‍ മതി. ഇത് എല്ലാ വിധത്തിലും ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിനും തക്കാളി ജ്യൂസ് നല്ലതാണ്. തക്കാളി ജ്യൂസ് തലയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് നാല് അഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. തക്കാളി ജ്യൂസ് ദിവസവും കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

health benefits of drinking tomato juice daily

A glass of tomato juice will help to reduce all health problems. Here are some health benefits of tomato juice.
Story first published: Saturday, January 27, 2018, 14:54 [IST]