For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏലക്കയിട്ട ഒരു ഗ്ലാസ്സ് ചായ രാവിലെ കുടിച്ചാല്‍

|

ചായ കുടി എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പലര്‍ക്കും ഉറങ്ങിയില്ലെങ്കില്‍ പോലും അത്രക്ക് പ്രശ്‌നം വരില്ല. ചായ കുടിക്കുന്നതിന് ഇഷ്ടപ്പടുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. അതുകൊണ്ട് തന്നെ ചായ കുടിക്കുന്നത് ആരോഗ്യത്തിനാണോ അനാരോഗ്യത്തിനാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാവും. ചായ പല തരത്തിലുണ്ട്, എന്നാല്‍ നമ്മള്‍ സാധാരണ കഴിക്കുന്ന ചായ തന്നെയാണ് എപ്പോഴും ഉന്‍മേഷം നല്‍കുന്നത്. ദിവസവും ഒരു ഗ്ലാസ്സ് ചായ കുടിക്കാതെ എങ്ങനെ ദിവസം ആരംഭിക്കും എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. പാല്‍ചായ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക് കട്ടന്‍ചായയും ആശ്വാസമാണ്. എന്നാല്‍ ചായ കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉള്ളത് എന്ന് നോക്കാം.

എന്നാല്‍ ഒരു ഗ്ലാസ്സ് ചായയില്‍ ഏലക്കയിട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രാവിലെ തന്നെ നല്ല ആവി പറക്കുന്ന എലക്കയിട്ട ചൂടുള്ള ഒരു ചായയാണെങ്കില്‍ അത് ഏത് വലിയ തളര്‍ച്ചയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നമ്മളെ വലക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതും ഒരു ഗ്ലാസ്സ് ചായയിലൂടെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

<strong>കര്‍ക്കിടകമാസം തഴുതാമ കഴിക്കാം, ആയുസ്സ് കൂട്ടാം</strong>കര്‍ക്കിടകമാസം തഴുതാമ കഴിക്കാം, ആയുസ്സ് കൂട്ടാം

പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചായ. ദിവസവും ഒരു ഗ്ലാസ്സ് ചായയെങ്കിലും കുടിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ആരോഗ്യകരമായ പാനീയം എന്നാണ് ചായയെ പറയുന്നത് തന്നെ. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ആന്റി ഇന്‍ഫ്‌ളമേറ്ററിയും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ചായ കുടിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചായ. ദിവസവും ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വിപണിയില്‍ ലഭിക്കുന്ന പല വിധത്തിലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. പക്ഷേ ഒരു ഗ്ലാസ്സ് ചായ കുടിച്ചാല്‍ ഇത് അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഒരു ഗ്ലാസ്സ് ചായ സഹായിക്കുന്നു.

 നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. എന്നാല്‍ ചായ കുടി നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഇടക്കിടക്ക് ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏലക്കയുടെ ആരോഗ്യ ഗുണങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല വ്യായാമം ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഒരു ഗ്ലാസ്സ് ചായയിലൂടെ ലഭിക്കുന്നു.

ഹൃദയ സംബന്ധമായ രോഗങ്ങള്‍

ഹൃദയ സംബന്ധമായ രോഗങ്ങള്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ഒരു ഗ്ലാസ്സ് ചായ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല രക്തക്കുഴലുകള്‍ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയുന്നു. ചായയിലെ ഫ്‌ളവനോയ്ഡ് ആണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗസാധ്യത വളരെ കുറച്ച് ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് ഏലക്കയിട്ട ഒരു ഗ്ലാസ്സ് ചായ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.

ദന്തക്ഷയത്തിന് കാരണം

ദന്തക്ഷയത്തിന് കാരണം

ദന്തക്ഷയം എന്ന പ്രശ്‌നം പ്രായമായവരിലും ചെറുപ്പക്കാരിലും ഒരേ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. സ്ഥിരമായി ചായ കുടിക്കുന്നത് ദന്തക്ഷയം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് പല്ലിന്റെ ആരോഗ്യത്തിന് ബലവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല പല്ലുകളില്‍ പ്രശ്‌നമുണ്ടാക്കുന്ന പല ബാക്ടീരിയകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചായ. ഒരു ഗ്ലാസ്സ് ചായ പല വിധത്തില്‍ ദന്തപ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിന്

ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിന്

ക്യാന്‍സര്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ചായ. ഏലക്കയിട്ട ചായ ഒരു ഗ്ലാസ്സ് കഴിച്ചാല്‍ അത് ക്യാന്‍സര്‍ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല പ്രോസ്‌റ്റേറ്റ്ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നീ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എത്ര വലിയ ദഹന പ്രശ്‌നവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ. ഒരു ഗ്ലാസ്സ് ചായയിലൂടെ നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ കഴിയുന്നു. ഏലക്ക ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ്. ഇത് ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണ് ചായ.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ പോലുള്ള പ്രതിസന്ധികള്‍ നമുക്ക് ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചായ. ഏലക്കയിട്ട ചായയാണെങ്കില്‍ ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ആസ്ത്മയെന്ന പ്രതിസന്ധി ഉണ്ടെങ്കില്‍ അതിനെല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഏലക്കയിട്ട ചായ. ഇതില്‍ കഫീന്‍ കൂടാതെ തിയോഫിലൈന്‍ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആസ്ത്മ രോഗത്തിനും ചുമക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

കഠിനമായി അധ്വാനിക്കുന്നവരില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും അസ്ഥിസംബന്ധമായ രോഗങ്ങളാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ചായ കുടി. ഇതിലടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് ആണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി പേശികള്‍ക്ക് ആരോഗ്യവും ഉറപ്പും നല്‍കുന്നതിന് സഹായിക്കുന്നു ഏലക്ക ചായ.

English summary

Health benefits of cardamom tea

Why you should be drinking cardamom tea, here is the reason, read on to know more about it.
Story first published: Wednesday, July 25, 2018, 13:11 [IST]
X
Desktop Bottom Promotion