For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരറ്റ് ജ്യൂസ് വെറും വയറ്റില്‍: നല്ല കട്ടമസിലിന്‌

|

ആരോഗ്യസംരക്ഷണത്തിന് കാരറ്റ് ജ്യൂസ് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. കാരറ്റ് ജ്യൂസ് മാത്രമല്ല കാരറ്റ് അങ്ങനെ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പല രോഗത്തേയും ഇല്ലാതാക്കുന്നതിന് കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് ഉണ്ടാവുന്ന മറ്റ് ചില പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കാരറ്റ്. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

<strong>Most read: കല്‍ക്കണ്ടവും കുരുമുളകും കിടിലന്‍ ഒറ്റമൂലി</strong>Most read: കല്‍ക്കണ്ടവും കുരുമുളകും കിടിലന്‍ ഒറ്റമൂലി

കാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍

കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍

ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് ഒരു പടി മുന്നിലാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു കാരറ്റ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ട് കരളിന്റെ ആരോഗ്യ കാര്യത്തില്‍ അത്രയേറെ ഗ്യാരണ്ടിയാണ് നല്‍കുന്നത്. മാത്രമല്ല ഇത് കരള്‍ ക്ലീന്‍ ചെയ്ത് ശരീരത്തിന് പുതു ഉന്‍മേഷം നല്‍കുന്നു. കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു കാരറ്റ് ജ്യൂസ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ഇല്ലെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കാരറ്റ് ജ്യൂസ്. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ എ ഹൃദയാഘാത പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും കാരറ്റിന് ഇത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളു്ന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 വന്ധ്യതയെ ഇല്ലാതാക്കുന്നു

വന്ധ്യതയെ ഇല്ലാതാക്കുന്നു

ഒരു കുഞ്ഞെന്ന സ്വപ്‌നത്തിന് വില്ലനാവുന്ന അവസ്ഥയാണ് വന്ധ്യത. അതിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും കാരറ്റ് ജ്യൂസ് ശീലമാക്കുന്നത് നന്നായിരിക്കും. മാത്രമല്ല ലൈംഗികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കാരറ്റ് ജ്യൂസ് ഉത്തമമാണ്. അതുകൊണ്ട് ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കുക.

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി കാരറ്റ് പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാന്‍ പറ്റിയ ജ്യൂസ് ആണ് കാരറ്റ് ജ്യൂസ്. അതുകൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്.

 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. കുട്ടികള്‍ക്ക് പച്ച കാരറ്റ് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മസിലിന്റെ ആരോഗ്യത്തിന്

മസിലിന്റെ ആരോഗ്യത്തിന്

മസിലില്ലാത്തവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. മസിലിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ഇത് മസിലിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ബലം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശാരീരികമായും മാനസികമായും ഊര്‍ജ്ജം നല്‍കുന്നു. അതുകൊണ്ട് വളരെയധികം സഹായിക്കുന്നു.

English summary

health benefits of carrot juice empty stomach

health benefits of carrot juice empty stomach, read on to know more about it.
Story first published: Thursday, December 27, 2018, 13:42 [IST]
X
Desktop Bottom Promotion