രാവിലെ വെറുംവയറ്റില്‍ കാരറ്റ് ജ്യൂസ്‌

Posted By:
Subscribe to Boldsky

കാരറ്റ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പച്ചക്കറികളുടെ കാര്യത്തിലും കാരറ്റിന്റെ സ്ഥാനം ഒരു പടി മുന്നിലാണ്. ദിവസവും കാരറ്റ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് സമ്മാനിക്കുന്നത്. ഇതില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍, വിറ്റാമിന്‍ ബി 1, ബി2 തുടങ്ങിയവ കൊണ്ടെല്ലാം സമ്പുഷ്ടമാണ്. ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. കാരറ്റ് പച്ചക്ക് കഴിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് ജ്യൂസ് ആക്കി കഴിക്കുന്നത്.

കാലിലൊന്ന് ഇടക്ക് നോക്കൂ, മരണ ലക്ഷണം അറിയാം

പല രോഗത്തേയും മുളയിലേ തന്നെ ഇല്ലാതാക്കാന്‍ കാരറ്റ് ജ്യൂസിനുള്ള കഴിവ് ചില്ലറയല്ല. കാരറ്റ് അത്രയേറെ ഗുണകരമാണ് ആരോഗ്യത്തിന്. രോഗപ്രതിരോധ ശേഷി ഉള്‍പ്പടെയുള്ള ആരോഗ്യഗുണങ്ങള്‍ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കിഴങ്ങു വര്‍ഗ്ഗത്തിലെ റാണിയാണ് കാരറ്റ്. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. പല്ലുകളുടെ ആരോഗ്യത്തിനും പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിനും കാരറ്റ് ഉത്തമമാണ്. എന്നും പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് പല വിധത്തിലുള്ള രോഗങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

 കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് ഒരു പടി മുന്നിലാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമപ്പെടുത്തുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു.

കരള്‍ ക്ലീന്‍ ചെയ്യാന്‍

കരള്‍ ക്ലീന്‍ ചെയ്യാന്‍

കരളിനെ ക്ലീനാക്കുന്ന കാര്യത്തിലും കാരറ്റ് തന്നെ മുന്‍പില്‍. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ട് കരളിന്റെ ആരോഗ്യ കാര്യത്തില്‍ അത്രയേറെ ഗ്യാരണ്ടിയാണ് നല്‍കുന്നത്. മാത്രമല്ല ഇത് കരള്‍ ക്ലീന്‍ ചെയ്ത് ശരീരത്തിന് പുതു ഉന്‍മേം നല്‍കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാരറ്റ് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും കാരറ്റിന് ഇത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്നും രാവിലെ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും കാരറ്റ് ജ്യൂസ് ശീലമാക്കുന്നത് നന്നായിരിക്കും. മാത്രമല്ല ലൈംഗികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കാരറ്റ് ജ്യൂസ് ഉത്തമമാണ്.

ക്യാന്‍സറിന് പ്രതിരോധം

ക്യാന്‍സറിന് പ്രതിരോധം

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ഇത്രയും പറ്റിയ ജ്യൂസ് വേറൊന്നില്ല. ആന്റി ക്യാന്‍സര്‍ ഏജന്റായി കാരറ്റ് പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാന്‍ പറ്റിയ ജ്യൂസ് ആണ് കാരറ്റ് ജ്യൂസ്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. കുട്ടികള്‍ക്ക് പച്ച കാരറ്റ് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ കാരറ്റ്ജ്യൂസ് വളരെയധികം സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

നല്ല മസിലിന്

നല്ല മസിലിന്

മസിലിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതിനും കാരറ്റ് ജ്യൂസ് ആണ് സഹായിക്കുന്നത്. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ഇത് മസിലിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ബലം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശാരീരികമായും മാനസികമായും ഊര്‍ജ്ജം നല്‍കുന്നു.

മെറ്റബോളിസം

മെറ്റബോളിസം

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് മിടുക്കനാണ്. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം നല്‍കി കായികോര്‍ജ്ജവും ശാരീരികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു

English summary

one glass of carrot juice before breakfast

carrot juice is cleansing the body of harmful toxins. So a glass of carrot juice before your breakfast can treat the following disease