For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞൊട്ടാഞൊടിയനിലുള്ള നാട്ടുവൈദ്യം ചില്ലറയല്ല

|

നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കാണുന്ന ഒന്നാണ് ഞൊട്ടാഞൊടിയന്‍ അഥവാ ഗോള്‍ഡന്‍ ബെറി എന്നറിയപ്പെടുന്ന ഈ പഴം. മൊട്ടാബ്ലിങ്ങ, ഞൊറിഞ്ചൊട്ട, ഞെട്ടങ്ങ തുടങ്ങി നിരവധി പേരുകളില്‍ ഈ കാട്ടു പഴം അറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷില്‍ ഇത് ഗോള്‍ഡന്‍ ബെറി എന്നാണ് അറിയപ്പെടുന്നത്. രുചികരം എന്നതിലുപരി ഔഷധഗുണങ്ങളുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മഴക്കാലമാകുന്നതോടെ നമ്മുടെ ചുറ്റും ധാരാളം വളര്‍ന്നു വരുന്നു ഈ ചെടി. മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും കായ്ക്കുന്നതും തളിര്‍ക്കുന്നതും എല്ലാം. മഴക്കാലം തീരുന്നതോടെ ഇത് നശിച്ച് പോവുന്നു.

പലപ്പോഴും പലരേയും സ്‌കൂള്‍ കാലഘട്ടത്തിലേക്ക് കൂടി കൂട്ടിക്കൊണ്ട് പോവുന്നതിന് ഈ ചെടിക്ക് കഴിയുന്നു. മലയാളിയുടെ ഗൃഹാതുരത ഉണര്‍ത്തുന്ന കാര്യത്തില്‍ ഈ ചെടു വഹിക്കുന്ന പങ്ക് ചില്ലറയല്ല. വിദേശത്ത് നല്ല വില ലഭിക്കുന്ന ഒരു പഴമാണ് ഇതെന്നത് തന്നെ ഇതിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്. പുത്തരിച്ചുണ്ട പോലെയാണ് ഈ പഴം കാണപ്പെടുന്നത്. വളരെ ചെറുതായിരിക്കും ഇത്. വഴുതിനയുടെ കുടുംബത്തില്‍ പെട്ട ഒരു ചെടിയാണ് ഞൊട്ടാഞൊടിയന്‍.

<strong>ബിപി കൂടുതലോ, അല്‍പം ആപ്പിള്‍സിഡാര്‍വിനീഗര്‍</strong>ബിപി കൂടുതലോ, അല്‍പം ആപ്പിള്‍സിഡാര്‍വിനീഗര്‍

പാകമായ പഴത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ് ഉണ്ടാവുന്നത്. പച്ചയാണെങ്കില്‍ അതിന് ഇളം പുളിയും കയ്പും നിറഞ്ഞ രുചിയാണ് ഉണ്ടാവുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാണ് ഈ പഴം. എന്നാല്‍ ിന്നത്തെ തലമുറയില്‍ പെട്ട കുട്ടികള്‍ക്ക് ഇതെന്താണെന്ന് പോലും അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുന്നത്. മാത്രമല്ല ഓരോ വര്‍ഷം കഴിയുന്തോറും ഉണ്ടാവുന്ന ചെടിയുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഞൊട്ടാഞൊടിയന്‍ നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം.

 നാരങ്ങയേക്കാള്‍ വിറ്റാമിന്‍ സി

നാരങ്ങയേക്കാള്‍ വിറ്റാമിന്‍ സി

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഞൊട്ടാഞൊടിയന്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു. സാധാരണ നാരങ്ങയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാണ് ഈ പഴം നല്‍കുന്നത്. വിറ്റാമിന്‍ സി ശരീരത്തില്‍ ആവശ്യത്തിന് എത്തിക്കുന്നതിന് ഈ പഴം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

image courtesy

 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍

കാഴ്ചശക്തി കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ ഫലം സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രായാധിക്യം മൂലമുണ്ടാകുന്ന നേത്ര സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ഒന്നാണ് ഇത്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും ഭക്ഷണ ശീലവും ആരോഗ്യശീലങ്ങളും എല്ലാം ഇതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗോള്‍ഡന്‍ ബെറി അഥവാ ഞൊട്ടാഞൊടിയന്‍. ഇതിലുള്ള കരോട്ടിനോയ്ഡുകള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാം. എന്നാല്‍ ഞൊട്ടാഞൊടിയന്‍ ഇത്തരത്തില്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പഴമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പഴം വളരെ മികച്ചതാണ്. കാട്ടുചെടിയെന്ന് പറഞ്ഞ് നമ്മള്‍ തള്ളിക്കളയുമ്പോഴും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകള്‍ക്ക് ആരോഗ്യം

എല്ലുകള്‍ക്കും പേശികള്‍ക്കും ആരോഗ്യം നല്‍കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ പഴം. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. മാത്രമല്ല ഇത് ആര്‍ത്രൈറ്റിസ്, വാതം തുടങ്ങിയ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് വളരെയയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

 പ്രമേഹം കുറക്കാന്‍

പ്രമേഹം കുറക്കാന്‍

പ്രമേഹത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഗോള്‍ഡന്‍ ബെറി ന്നെറിയപ്പെടുന്ന ഈ പഴം. ഇത് പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ഈ പഴം കഴിക്കാവുന്നതാണ്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

ഇന്നത്തെ കാലത്ത് തടി ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഞൊട്ടാഞൊടിയന്‍. സാലഡ് രൂപത്തിലും പച്ചക്കും എങ്ങനെ വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും വയറിനേയും ഒതുക്കാന്‍ സഹായിക്കുന്നു ഇത്.

image courtesy

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

വയറു നിറയെ ഭക്ഷണം കഴിച്ചു, പക്ഷേ ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടായി. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങളില്ലാതെ മികച്ച് നില്‍ക്കുന്ന മാര്‍ഗ്ഗമാണ് പലപ്പോഴും ഞൊട്ടാഞൊടിയന്‍. കാരണം ഏത് ദഹന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയംവേണ്ട.

 ആന്റി ഇന്‍ഫ്‌ളമേറ്ററി

ആന്റി ഇന്‍ഫ്‌ളമേറ്ററി

ആന്റി ഇന്‍ഫ്‌ളമേറ്ററി പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗോള്‍ഡന്‍ ബെറി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആസ്ത്മ, നീര്‍വീക്കം എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

image courtesy

പനിയും ജലദോഷവും

പനിയും ജലദോഷവും

മഴക്കാലത്ത് ഏവരും ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പനിയും ജലദോഷവും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഞൊട്ടാഞൊടിയനും ചില്ലറയല്ല. ഇത് അല്‍പം തിളപ്പിച്ച വെള്ളത്തിലോ ചായയിലോ ഇട്ട് ദിവസവും രണ്ട് നേരം കഴിച്ചാല്‍ മതി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ ഈ പഴം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പഴുക്കാത്ത ഞൊട്ടാഞൊടിയന്‍ അല്‍പം കയ്പ്പുണ്ടാക്കുന്നതാണ്. ഇത് പലരിലും പല വിധത്തിലുള്ള അലര്‍ജിയും മറ്റും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പഴുക്കാത്തത് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

health benefits of cape gooseberry

Here is a list of some health benefits of eating golden berry, read on.
Story first published: Monday, August 13, 2018, 15:12 [IST]
X
Desktop Bottom Promotion