വെറും വയറ്റില്‍ ദിവസവും ചുരക്ക ജ്യൂസ്‌

Posted By: Sajith K S
Subscribe to Boldsky

ആരോഗ്യകരമായ ശീലങ്ങളോടെ ദിവസം തുടങ്ങണം എന്നതായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതി ആരോഗ്യത്തേക്കാള്‍ കൂടുതല്‍ അനാരോഗ്യമാണ് സംഭവാന ചെയ്യുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും ആരോഗ്യം അനാരോഗ്യമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ പോസിറ്റീവ് ആയ ഒരു ജീവിതശൈലി ഉണ്ടാക്കി എടുക്കുന്നതിനും നമുക്ക് കഴിയുന്നു.

ബിപി പൂര്‍ണമായും മാറ്റും ഇഞ്ചി നാരങ്ങനീര് മിശ്രിതം

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടായാലും ഒരു ആരോഗ്യകരമായ ജീവിത രീതി ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കുന്നു. ഇതിന് ഏറ്റവും സഹായകമായ ഒന്നാണ് ചുരക്ക. ദിവസവും ഒരു ഗ്ലാസ്സ്ചുരക്ക ജ്യൂസ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നമുക്ക് പ്രവചിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് നല്ലതു പോലെ അരിഞ്ഞ ചുരക്ക കൂടെ അല്‍പം വെള്ളവും ചേര്‍ത്ത് അരച്ചെടുത്തത്. ഇതിലേക്ക് ഇഞ്ചി പേസ്റ്റ് രൂപത്തില്‍ അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. നല്ലതു പോലെ ഇളക്കിചേര്‍ക്കുക. എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനു മുന്‍പായി കഴിക്കുക. എന്തൊക്കെയാണ് ഈ ചുരക്ക ജ്യസ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ശരീരത്തിന്റെ ചൂട് കുറക്കുന്നു

ശരീരത്തിന്റെ ചൂട് കുറക്കുന്നു

ശരീരത്തിന്റെ ചൂട് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പാനീയമാണ് ചുരക്ക ജ്യൂസ്. ഇന്നത്തെ കാലാവസ്ഥയില്‍ ചൂട് വര്‍ദ്ധിക്കുമ്പോള്‍ അത് ഹോര്‍മോണ്‍ തകരാറിലേക്കും മറ്റ് അനാരോഗ്യകരമായ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇതിലൂടെ ദഹനപ്രശ്‌നങ്ങള്‍, തലവേദന തുടങ്ങിയവയിലേക്കും വഴിവെക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്ന ഒന്നാണ് ചുരക്ക ജ്യൂസ്.

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

ഇന്നത്തെ കാലത്ത് ഭക്ഷണങ്ങള്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം അത്തരത്തിലുള്ള ഭക്ഷണങ്ങളാണ് പലരും കഴിക്കുന്നത്. എന്നാല്‍ നെഞ്ചെരിച്ചില്‍ ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്നു ചുരക്ക ജ്യൂസ്. കുടലിലെ ക്യാന്‍സര്‍ വരെ ചെറുക്കുന്നു ചുരക്ക ജ്യൂസ്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒന്നാണ് ചുരക്ക ജ്യൂസ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ കെ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് തടി കുറക്കാന്‍ സഹായിക്കുന്നു ഇത്.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം പലപ്പോഴും പലരേയും വെല്ലുവിളിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മികച്ചതാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കി ആരോഗ്യം സംരക്ഷിക്കുന്നതിന് ചുരക്ക ജ്യൂസ് സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യം കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദമെന്ന വെല്ലുവിളിയെ ഇല്ലാതാക്കുന്നത്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

പലരും പുറത്ത് പറയാന്‍ മടിക്കുന്ന ഒന്നാണ് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ചുരക്ക ജ്യൂസ്. പ്രത്യേകിച്ച് ബ്ലാഡര്‍ സംബന്ധമായ രോഗങ്ങള്‍. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി മൂത്രാശയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് നമുക്ക് ചുറ്റും. എന്നാല് ചുരക്ക ജ്യൂസ് കഴിക്കുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

പേശികള്‍ക്ക് ആരോഗ്യം

പേശികള്‍ക്ക് ആരോഗ്യം

പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് പരിഹാരം കാണാവുന്നതാണ്. നല്ലൊരു വര്‍ക്കൗട്ട് സെഷന് ശേഷം യാതൊരു വിധത്തിലുള്ള സങ്കോചവും കൂടാതെ നമുക്ക് കഴിക്കാവുന്ന ഒന്നാണ് ചുരക്ക ജ്യൂസ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന പാനീയമാണ് ചുരക്ക ജ്യൂസ്. നമ്മുടെ മൊത്തം ജനസംഖ്യയുടെ 60ശതമാനത്തിലധികം ആളുകളെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മടി കൂടാതെ ചുരക്ക ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മോണിംഗ് സിക്‌നെസ്‌കുറക്കുന്നു

മോണിംഗ് സിക്‌നെസ്‌കുറക്കുന്നു

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മോണിംഗ് സിക്‌നെസ് വളരെ കൂടുതലായിരിക്കും. എന്നാല്‍ മുകളില്‍ പറഞ്ഞത് പോലെ തയ്യാറാക്കിയ ചുരക്ക ജ്യൂസ് കഴിക്കുന്നത് മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.മാത്രമല്ല ഹോര്‍മോണല്‍ ഇംബാലന്‍സ് കുറക്കുന്നതിനും സഹായിക്കുന്നു.

English summary

Health Benefits Of Consuming Bottle Gourd Juice With Ginger Every Morning

The health benefits of bottle gourd-ginger juice are manifold. It can help you lose weight, reduce body heat, and prevent indigestion.